Latest news

ഇനി ‘ഫേസ്ബുക്കല്ല’! സുപ്രധാന തീരുമാനവുമായി സുക്കര്‍ബര്‍ഗ്; ഒരാഴ്ചയ്ക്കുള്ളില്‍ കമ്പനിയുടെ പേര് മാറ്റുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍:ഫേസ്ബുക്ക് പേരുമാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത ആഴ്ചയോടെ കമ്പനി പുതിയ പേര് സ്വീകരിക്കുമെന്നാണ് വിവരം. ഇന്റര്‍നെറ്റിന്റെ ഭാവി എന്ന് ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗ് വിശേഷിപ്പിച്ച ‘മെറ്റാവേഴ്സ്’ പദ്ധതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പേരില്‍ കമ്പനി റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നത്. ‘ദി വെര്‍ജ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമൊക്കെ സാധിക്കുന്ന ‘ഷെയേര്‍ഡ് വെര്‍ച്വല്‍ സ്പേസ്’...

വിദ്യാലയങ്ങളിലൂടെ വിതരണംചെയ്ത ഭക്ഷ്യക്കിറ്റിലെ കടലമിഠായിയിൽ പുഴു: പി.ടി.എ. പരാതി നൽകി

പൊയിനാച്ചി : പൊതുവിതരണ വകുപ്പ് സപ്ലൈകോ മുഖാന്തരം വിദ്യാലയങ്ങളിലൂടെ വിതരണംചെയ്ത ഭക്ഷ്യക്കിറ്റിലെ കടലമിഠായിയിൽ പുഴുവെന്ന് വ്യാപക പരാതി. തെക്കിൽപ്പറമ്പ് ഗവ. യു.പി. സ്കൂളിൽ നൽകിയ കിറ്റിലെ കടലമിഠായിയിൽ പുഴുവുണ്ടെന്ന് പി.ടി.എ. കമ്മിറ്റി താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകി. ഇതേത്തുടർന്ന് പൊതുവിതരണ വകുപ്പ് അധികൃതർ വിദ്യാലയത്തിൽ എത്തി സാമ്പിൾ ശേഖരിച്ചു. സ്കൂളിലെ 1286 കുട്ടികൾക്ക് വിതരണംചെയ്യാൻ കിറ്റുകൾ ശനിയാഴ്ചയാണ്...

വീടിനു മുകള്‍നിലയില്‍നിന്ന് വൈദ്യുത കമ്പിയില്‍ പിടിച്ചു; എട്ടുവയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു

മഞ്ചേശ്വരം:നാലാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. ഹൊസങ്കടി മൊറത്തണയിൽ മൊറത്തണ ഹൗസിൽ സദാശിവ ഷെട്ടിയുടെയും യശോദയുടെയും മകൻ മോക്ഷിത്ത് രാജ് ഷെട്ടി (എട്ട്) ആണ് മരിച്ചത്. വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വീടിനുസമീപം പണിയുന്ന വീട്ടിൽ കളിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വീടിന്റെ മുകൾനിലയിൽ കൈയെത്തും ദൂരത്തുണ്ടായ വൈദ്യുതി കമ്പിയിൽ മോക്ഷിത്ത് തൊടുകയായിരുന്നു. ഉടൻ നാട്ടുകാർ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൊറത്തണ ഗവ....

“യുഎഇയിലെ കൊവിഡ് നിബന്ധനകളില്‍ മാറ്റം വരുത്തി”

"അബുദാബി: യുഎഇയില്‍ കൊവിഡ് വൈറസ് ബാധ കൂടുതല്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ക്കും പാര്‍ട്ടികള്‍ക്കും വീടുകളില്‍ വെച്ചുള്ള മറ്റ് ചടങ്ങുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റിയാണ് ചൊവ്വാഴ്‍ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. വിവാഹ ചടങ്ങുകളിലെയും മറ്റ് പരിപാടികളിലെയും ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമാക്കി...

‘രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമ’; വിവാദ പ്രസ്താവനയുമായി കർണാടക ബി.ജെ.പി അധ്യക്ഷൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കർണാടക ബി.ജെ.പി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. 'ആരാണ് രാഹുൽ ഗാന്ധി?, ഞാനത് പറയുന്നില്ല. രാഹുൽ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളിൽ വന്നതുമാണ്. ഒരു പാർട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല'-നളിൻ കുമാർ പറഞ്ഞു. വിവാദ പ്രസ്താവനയിൽ നളിൻ കുമാർ മാപ്പ് പറയണമെന്ന്...

ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും നല്ല നാലാമത്തെ രാജ്യം യുഎഇ

അബുദാബി: ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യം യുഎഇ. നേരത്തെയുണ്ടായിരുന്നതില്‍ നിന്ന് 10 സ്ഥാനം കൂടി മുകളിലേക്ക് കയറിയാണ് അതുല്യ നേട്ടം യുഎഇ സ്വന്തമാക്കിയത്. നിലവില്‍ സ്വിറ്റ്സര്‍ലന്റ്, ഓസ്‍ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവയ്‍ക്ക് പിന്നില്‍ നാലാമതാണ് യുഎഇയുടെ സ്ഥാനം. എച്ച്.എസ്.ബി.സിയുടെ പതിനാലാമത് വാര്‍ഷിക എക്സ്പാറ്റ് എക്സ്പ്ലോറര്‍ പഠനത്തിലാണ് ഈ വിവരമുള്ളത്. വിദേശത്ത് താമസിക്കുകയും...

ഇനി തുടരെ തുടരെ ഉംറ ചെയ്യാം, രണ്ടാം ഉംറക്ക് 15 ദിവസത്തെ ഇടവേള നിബന്ധന ഒഴിവാക്കി

റിയാദ്: ഇനി തുടരെ തുടെര മക്കയിലെത്തി(Makkah) ഉംറ(Umrah) ചെയ്യാം. രണ്ടാമതൊരു ഉംറ നിര്‍വഹിക്കാന്‍ അനുമതി പത്രത്തിന് അപേക്ഷിക്കാന്‍ 15 ദിവസത്തെ ഇടവേള വേണമെന്ന നിബന്ധന ഒഴിവാക്കി. സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് ഉംറയ്ക്കുള്ള നിബന്ധന എടുത്തുകളഞ്ഞത്. ഇഅ്തമര്‍ന, തവക്കല്‍നാ എന്നീ മൊബൈല്‍ ആപ്പുവഴി അപേക്ഷിച്ച് അനുമതി പത്രം നേടി എത്ര വേണമെങ്കിലും ഉംറ ചെയ്യാം....

സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസും കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും ഒക്ടോബര്‍ 21ന് കാസര്‍കോട് ഹെല്‍ത്ത് മാളില്‍

കാസര്‍കോട്: ഹെല്‍ത്ത് മാള്‍ പോളിക്ലിനിക്കും യേനപ്പോയ മെഡിക്കല്‍ കോളേജ് ആശുപത്രിയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസും കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും ഒക്ടോബര്‍ 21 ന് കാസര്‍കോട് ഹെല്‍ത്ത് മാളില്‍ നടക്കും. സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസം പ്രമാണിച്ച് പ്രശസ്ത കാന്‍സര്‍ സ്ത്രീ രോഗ വിദഗ്ധ ഡോക്ടര്‍ മറിയം അന്‍ജും, (അസിസ്റ്റന്റ് പ്രൊഫസര്‍, യെന്‍ ഓന്‍കോ...

സംസ്ഥാനത്ത് ഇന്ന് 7,643 പുതിയ രോഗികൾ, 10,488 രോഗമുക്തർ

തിരുവനന്തപുരം:  കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ 20 മുതല്‍ 23 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും നദികള്‍ കരകവിഞ്ഞൊഴുന്നതിനും സാധ്യത വളരെ കൂടുതലാണ്. നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളില്‍...
- Advertisement -spot_img

Latest News

വാഗ്ദാനങ്ങൾ പാലിച്ച് തുടങ്ങി;KSRTC ബസുകളിൽ ജൂൺ 15മുതൽ സത്രീകൾക്ക് സൗജന്യ യാത്ര,ആശമാരുടെ ഓണറേറിയം വർധിപ്പിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള 21 അംഗ യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി സർക്കാർ. തിരുവനന്തപുരം...
- Advertisement -spot_img