തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം...
ലഖ്നൗ: ഉത്തർപ്രദേശിൽ മദ്രസകളിൽ നിന്ന് വിദ്യാർഥികളെ കൂട്ടത്തോടെ സ്കൂളുകളിലേക്ക് മാറ്റാനുള്ള സർക്കാർ ഉത്തരവിനെതിരെ മുസ്‌ലിം മത സംഘടനകൾ. സർക്കാർ തീരുമാനത്തെ വിവിധ മുസ്‌ലിം സംഘടനകൾ അപലപിച്ചു. മദ്രസകളെ സംബന്ധിച്ച ബാലാവകാശ കമ്മീഷന്റെ നിർദേശങ്ങൾ നിയമവിരുദ്ധവും കമ്മീഷന്റെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നും സംഘടനകൾ പറഞ്ഞു.
യു.പി ചീഫ് സെക്രട്ടറി മദ്രസകൾ സർവേ ചെയ്യാനും കുട്ടികളെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റാനും...
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്‌മിൽ ഡാനിഷ് (14) മരിച്ചു. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും...
മലപ്പുറം: ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറത്ത് പൊതു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ ഉത്തരവ്. പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. പക്ഷികളും വവ്വാലുകളും മറ്റു ജീവികളും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നും രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയോ രോഗിയുടെ റൂട്ട് മാപ്പില്‍ അതേ സമയത്തുണ്ടാകുകയോ...
ഉപ്പള: (www.mediavisionnews.in) സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ ഫാസ്ക് ഉപ്പള ഗേറ്റ് ആർട്സ് ആൻഡ് സ്പോർട്സ് 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സാലി റെയ്മണ്ട് പ്രസിഡണ്ടായും, റൗഫ് മണ്ണാട്ടി സെക്രട്ടറിയായും, ട്രഷററായിഹംസ പൊയ്യയെയും തെരെഞ്ഞെടുത്തു. രക്ഷാധികാരിയായി അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റും ചെയർമാനായി മുഹമ്മദ് പുതിയോത്തിനെയും തെരെഞ്ഞെടുത്തു
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡണ്ട്:...
കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ ബേക്കൂര്‍, സുഭാഷ് നഗറിലെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. മംഗ്ളൂരു ഗഞ്ചിമട്ടയിലെ സഫ്വാന്‍ (20), മഞ്ചേശ്വരത്തെ മുഹമ്മദ് ഷിഹാബ് (20), ഗഞ്ചിമട്ടയിലെ മുഹമ്മദ് അര്‍ഫാസ് (19) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവര്‍ അറസ്റ്റു...
തിരുവനന്തപുരം : മംഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുളള തെരച്ചിലിന് ഒടുവിൽ സൈന്യത്തെ വിളിച്ച് കര്‍ണാടക സര്‍ക്കാര്‍. കെ. സി വേണുഗോപാൽ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസാരിച്ചതനുസരിച്ച് കളക്ടറുടെ റിപ്പോര്‍ട്ട് സൈന്യത്തിന് കൈമാറി. അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടപടി.
രക്ഷാ പ്രവത്തനത്തിന്...
തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചാം വട്ടവും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത. ഇത്തവണ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് നിപ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ കഴിയുന്നത്. കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ കഴിച്ച അമ്പഴങ്ങയില്‍ നിന്ന് വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക നിഗമനം. 2018ല്‍ കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത നിപ അന്ന്...
മലപ്പുറം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു. മലപ്പുറത്ത് ചികിത്സയിലുള്ള 15കാരനാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലെ ഫലവും പോസിറ്റീവ് ആയതോടെയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ സംസ്ഥാന പരിശോധനയിൽ പോസിറ്റീവായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ 30 മുറികൾ സജ്ജീകരിച്ചു. ഹൈ റിസ്ക് ഉള്ളവരുടെ സാമ്പിൾ പരിശോധിക്കും.
മറ്റ് ജില്ലകളിലുള്ള ഉദ്യോഗസ്ഥരും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകുമെന്ന് ആരോഗ്യമന്ത്രി വീണാ...
തിരുവനന്തപുരം: കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരള – ലക്ഷദ്വീപ് തീരങ്ങളിളും കര്‍ണ്ണാടക തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍...
കേരളത്തിൽ 14 ജില്ലകളിലും അമീബിക് മസ്തിഷ്കജ്വരത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കിണർ വെള്ളത്തിലും വാട്ടർ ടാങ്കുകളിലും വരെ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അടിയന്തരമായി ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയില്ലെങ്കിൽ...