Latest news

കശ്മീരില്‍ വനിത ഹോസ്റ്റലില്‍ ‘പാക് വിജയാഘോഷം’; മെഡി.വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസ്

ശ്രീനഗര്‍: ഞായറാഴ്ച നടന്ന ടി20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന് ശേഷം പാക് വിജയം ആഘോഷിച്ച കശ്മീരിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. വീഡിയോ ദൃശ്യങ്ങള്‍ തെളിവായി എടുത്താണ് ജമ്മു കശ്മീര്‍ പൊലീസ് രണ്ട് കേസുകള്‍ റജിസ്ട്രര്‍ ചെയ്തത്. നേരത്തെ തന്നെ ശ്രീനഗര്‍ മെഡിക്കല്‍ കോളേജിലെയും, ഷേറേ കശ്മീര്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെയും...

ഒരു വർഷം സ്‌പോൺസറുടെ കീഴിൽ തന്നെ ജോലി ചെയ്യണമെന്നില്ല; പുതുതായെത്തുന്ന വിദേശികൾക്കും ഉടൻ സ്‌പോൺസർഷിപ്പ് മാറാമെന്ന് സൗദി

റിയാദ്: രാജ്യത്ത് എത്തി ഒരു വർഷം സ്‌പോൺസറുടെ കീഴിൽത്തന്നെ ജോലിചെയ്യണമെന്ന നിബന്ധന സൗദി ഒഴിവാക്കി. രാജ്യത്തെ മാനവ വിഭവശേഷി മന്ത്രാലയം ഇതുസംബന്ധിച്ച നിയമഭേദഗതി അംഗീകരിച്ചിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ വർഷം നടപ്പിലായ വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റ നിയമത്തിൽ ഇതോടെ പുതിയ ഭേദഗതിയായി. പുതുതായി രാജ്യത്തെത്തുന്ന വിദേശികൾക്ക് സ്‌പോൺസർഷിപ്പ് ഉടൻ മാറാം. എന്നാൽ ഈ സമയം തൊഴിൽ മാറാൻ...

അമേരിക്കയിൽ രണ്ടു പേരുടെ മരണത്തിനും, നിരവധി പേരുടെ രോഗത്തിനും കാരണമായത് ഇന്ത്യൻ നിർമ്മിത റൂം സ്‌പ്രേ, നിങ്ങൾ ഇത് ഉപയോഗിക്കുന്നുണ്ടോ ?

ന്യൂയോർക്ക്: യു എസിൽ ബാക്ടീരിയൻ ബാധയെത്തുടർന്ന് അപൂർവ്വ രോഗം പിടിപെട്ട നാലുപേരിൽ രണ്ട് പേർ മരിച്ചു. ഇന്ത്യൻ നിർമ്മിത ഹോംസ് ആൻഡ് ഗാർഡൻസ് റൂം സ്‌പ്രേയിൽ നിന്നാണ് ബാക്ടീരിയൻ ബാധയുണ്ടായതെന്ന് യു.എസ്. സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പറഞ്ഞു. മാർച്ചിൽ കാൻസാസിലാണ് ആദ്യ രോഗി മരിച്ചത്. ജോർജിയയിൽ രോഗബാധിതനായ വ്യക്തിയുടെ വീട്ടിൽ...

‘അഞ്ച് മിനിറ്റിനുള്ളില്‍ എന്റെ ഇംഗ്ലീഷ് തീരും’; സ്വയം ട്രോളി അഫ്ഗാന്‍ ക്യാപ്റ്റന്‍ (വിഡിയോ)

ഷാര്‍ജ: ട്വന്റി-20 ലോകകപ്പില്‍ സ്‌കോട്ട്‌ലന്റിനെതിരായ വിജയത്തിന് ശേഷം സ്വയം ട്രോളി അഫ്ഗാനിസ്താന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി. മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് നബി മാധ്യമപ്രവര്‍ത്തകരെ ചിരിപ്പിച്ചത്. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം കുറവാണെന്നത് തമാശയിലൂടെ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെയ്ക്കുകയായിരുന്നു അഫ്ഗാന്‍ ക്യാപ്റ്റന്‍. മീഡിയ റൂമിലേക്ക് നബി കയറി വന്നതുതന്നെ 'ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണ് ഇത്' എന്നുപറഞ്ഞായിരുന്നു. എത്ര ചോദ്യങ്ങളുണ്ട് എന്നായിരുന്നു അടുത്ത...

ദക്ഷിണാഫ്രിക്കയെ കൈവിട്ട് ഡി കോക്ക്; കാരണം വിചിത്രം

ട്വന്റി20 ലോക കപ്പിലെ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് പിന്മാറിയത് വിചിത്രമായ കാരണം പറഞ്ഞ്. വര്‍ണവിവേചനത്തിനെതിരെ മുട്ടുകുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ മടിച്ചാണ് ഡി കോക്കിന്റെ പിന്മാറ്റം. വ്യക്തിപരമായ കാരണങ്ങളാലാണ് ഡി കോക്ക് കളിക്കാത്തതെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. വിന്‍ഡീസിനെതിരായ മത്സരത്തിന് മുന്‍പ്, കളത്തില്‍ മുട്ടുകുത്തിയിരുന്ന് വര്‍ണവിവേചന വിരുദ്ധ പോരാട്ടത്തിനോട് അനുഭാവം...

രാജ്യത്തെ 13 വിമാനത്താവളങ്ങൾ കൂടി സ്വകാര്യമേഖലയ്ക്ക് കൈമാറാൻ കേന്ദ്രസർക്കാർ

ദില്ലി: കേന്ദ്രസർക്കാരിന് കീഴിലുള്ള 13 വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി സ്വകാര്യമേഖലയ്ക്ക് നൽകാൻ തീരുമാനം. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കൈമാറ്റ നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്രസർക്കാരിന് കൈമാറി. നിലവിലുള്ള ഏഴ് വലിയ വിമാനത്താവളങ്ങളെ ആറ് ചെറിയ വിമാനത്താവളങ്ങളഉമായി ചേർത്ത് സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് കേന്ദ്രം...

സംസ്ഥാനത്ത് ഇന്ന് 7163 പുതിയ രോഗികൾ, 614 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; 6960 രോഗമുക്തർ, 90 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂര്‍ 427, പത്തനംതിട്ട 392, മലപ്പുറം 336, ആലപ്പുഴ 318, ഇടുക്കി 274, വയനാട് 166, കാസര്‍ഗോഡ് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

സ്വകാര്യ ബസുകള്‍ നവംബര്‍ 9 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

ഡീസൽ വില ഭീമമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. നവംബർ 9 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. മുന്‍പ് പ്രഖ്യാപിച്ച സമരം മാറ്റിവെച്ചതാണ്. കോവിഡ് കാലത്ത് ഡീസല്‍ വില വര്‍ധനകൂടി വന്നതോടെ ഈ വ്യവസായത്തിന് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ലെന്നും ബസ് ഉടമകളുടെ സയുക്ത...

ഇരുചക്ര വാഹനത്തിൽ കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധം; നിയമം കർശനമാക്കാൻ കേന്ദ്രം

ദില്ലി: കുട്ടികളുമായി ഇരുചക്രവാഹന (Two Wheeler) യാത്ര നടത്തുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ (Central Government). വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് ഇക്കാര്യത്തില്‍ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താന്‍ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. സുരക്ഷ മുൻനിർത്തി ഗതാഗത നിയമത്തിൽ മാറ്റം വരുത്തുകയാണ്. ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള നിയമഭേദഗതിയുടെ കരട് വിജ്ഞാപനം...

13 വിമാനത്താവളങ്ങൾകൂടി സ്വകാര്യവത്കരിക്കുന്നു: മാർച്ചിനുമുമ്പ്‌ നടപടികൾ പൂർത്തിയാക്കും

സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന 13 വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ നടപടികൾ നടപ്പ് സാമ്പത്തികവർഷം അവസാനത്തോടെ പൂർത്തിയാക്കും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലുള്ള ഈ വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ഭാവിയിൽ പ്രവർത്തിക്കുക. ലേലനടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളുടെ പട്ടിക വ്യോമയാന മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. 50 വർഷത്തേക്കായിരിക്കും സ്വകാര്യ നടത്തിപ്പുകാർക്ക് എയർപോർട്ടുകൾ കൈമാറുക. ഏഴ് ചെറിയ വിമാനത്താവളങ്ങളെ ആറ് വലിയ...
- Advertisement -spot_img

Latest News

വാഗ്ദാനങ്ങൾ പാലിച്ച് തുടങ്ങി;KSRTC ബസുകളിൽ ജൂൺ 15മുതൽ സത്രീകൾക്ക് സൗജന്യ യാത്ര,ആശമാരുടെ ഓണറേറിയം വർധിപ്പിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള 21 അംഗ യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി സർക്കാർ. തിരുവനന്തപുരം...
- Advertisement -spot_img