Latest news

തൃശൂരില്‍ വിവാഹപിറ്റേന്ന് നവവധു കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി പിടിയിലായി; വരന് ഹൃദയാഘാതം

വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം നവവധു ഒളിച്ചോടി. സര്‍ക്കാര്‍ ജീവനക്കാരിയായ ഉറ്റകൂട്ടുകാരിക്കൊപ്പം നവവധു ഒളിച്ചോടിയതറിഞ്ഞ വരന് ഹൃദയാഘാതത്തേത്തുടര്‍ന്ന് ആശുപത്രിയിലായി. തൃശൂരാണ് പൊലീസിനേയും വീട്ടുകാരേയും ഒരു പോലെ കറക്കിയ സംഭവമുണ്ടായത്. കഴിഞ്ഞ മാസം 25ാം തിയതിയായിരുന്നു പഴുവില്‍ സ്വദേശിനിയായ 23കാരിയും ചാവക്കാട്ടുകാരനായ യുവാവിന്‍റേയും വിവാഹം നടന്നത്. വിവാഹത്തിന്‍റെ അന്നുരാത്രി സ്വന്തം വീട്ടില് കഴിഞ്ഞ ശേഷം പിറ്റേന്ന്...

ഇന്ധനക്കൊള്ള തുടരുന്നു; പെട്രോൾവില ഇന്നും കൂട്ടി, ഡീസൽ വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: ഇന്ധനവിലയിൽ ഇന്നും വർധന. ഒരു ലിറ്റര്‍ പെട്രോളിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് ഇന്ന് വില കൂട്ടിയിട്ടില്ല. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 112 രൂപ 59 പൈസയാണ്. രാജ്യത്ത് ഇന്ധനവില വർധനയിൽ റെക്കോഡ് ഇട്ട മാസമായിരുന്നു ഒക്ടോബർ. പെട്രോളിന് ഏഴ് രൂപ എണ്‍പത്തിരണ്ട് പൈസയും ഡീസലിന് എട്ട് രൂപ എഴുപത്തൊന്ന്...

ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടം; മുന്‍ മേയര്‍ ടോണി ചമ്മിണിയടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസ്

കൊച്ചി: കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ ആക്രമണത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്തിരുന്നു. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. നടന് നേരേ കൈയേറ്റശ്രമവുമുണ്ടായി. തുടര്‍ന്ന് പൊലീസുകാര്‍ ജോജുവിന്റെ വാഹനത്തില്‍ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കിയത്. അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ...

ഐഫോണ്‍ 13 വന്‍ വിലക്കുറവില്‍ ലഭിക്കും; മികച്ച ഡീല്‍ ഇങ്ങനെ

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 13-ന് 14,000 രൂപ വിലക്കുറവ്. ആപ്പിളിന്റെ ഔദ്യോഗിക റീസെല്ലര്‍ ഐഫോണ്‍ 13-ന്റെ വില 55,900 രൂപയായി കുറയ്ക്കുന്ന ഒരു മികച്ച ഡീല്‍ വാഗ്ദാനം ചെയ്യുന്നു, ഇത് ഫലപ്രദമായ വിലയാണ് . ഐഫോണ്‍ 13 ന്റെ യഥാര്‍ത്ഥ ലോഞ്ച് വില 79,900, രൂപയാണ്. എന്നിരുന്നാലും, റീസെല്ലര്‍ എച്ച്ഡിഎഫ്സി ബാങ്ക് മുഖേന ക്യാഷ്ബാക്ക്...

ജയില്‍ ചാടിയ ശേഷം 30 വര്‍ഷം ഒളിച്ചുകഴിഞ്ഞയാള്‍ കീഴടങ്ങി, കാരണം ലോക്ക്ഡൗണ്‍!

ജയില്‍ ചാടിയ ശേഷം മുപ്പതു വര്‍ഷമായി ഒളിച്ചു കഴിയുകയായിരുന്ന 64-കാരന്‍ ഒടുവില്‍ കീഴടങ്ങി. കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി പോവുകയും താമസസ്ഥലം നഷ്ടമാവുകയം ചെയ്തതിനെ തുടര്‍ന്നാണ് ഇയാള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ചെന്ന് പഴയ കഥകള്‍ പറഞ്ഞ് കീഴടങ്ങിയത്. തുടര്‍ന്ന് ഇയാളെ കോടതി രണ്ട് മാസം അധിക തടവിന് ശിക്ഷിച്ചു. കഞ്ചാവ് വളര്‍ത്തിയ കേസില്‍ 33...

പുനീതിന്റെ സേവനങ്ങൾ അവസാനിക്കുന്നില്ല, 1800 കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് വിശാൽ

അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാർ പഠനച്ചെലവു വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടർവിദ്യാഭ്യാസം ഏറ്റെടുത്ത് തമിഴ് നടൻ വിശാൽ. തന്റെ പുതിയ ചിത്രമായ 'എനിമി'യുടെ പ്രീ റിലീസ് പരിപാടിയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പുനീതിന് ആദരമർപ്പിച്ച് തുടങ്ങിയ പരിപാടിയിൽ സംസാരിക്കവേയാണ് വിശാൽ ഇക്കാര്യം വ്യക്തമാക്കിയത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു പുനീത് രാജ്കുമാർ. "പുനീത് നല്ലൊരു നടൻ മാത്രമല്ല, നല്ലൊരു...

നാര്‍ക്കോട്ടിക് ജിഹാദ്; പാല ബിഷപ്പിനെതിരെ കേസെടുത്തു

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. കുറുവിലങ്ങാട് പൊലീസാണ് കേസെടുത്തത്. പാല മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഓള്‍ ഇന്ത്യ ഇമാം കൗണ്‍സിലിന്റെ പരാതിയിലാണ് കേസ്. സെപ്റ്റംബര്‍ എട്ടിന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോന പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ സമാപനത്തില്‍ കുര്‍ബാന...

ശ്വാസതടസ്സം, വി എസ് അച്യുതാനന്ദൻ ആശുപത്രിയിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ (VS Achuthanandan) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് വെന്‍റിലേറ്ററിന്‍റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. പതിവ് പരിശോധനയ്ക്കായാണ് രാവിലെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംസ്ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് (heavy rain) സാധ്യത. ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് (orange alert) പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിലായി യെല്ലോ അലർട്ട് ചുരുക്കിയിരുന്നു. ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദമാണ്...

ഇനി ഒന്നല്ല രണ്ട് കോടീശ്വരന്മാര്‍; 20 കോടിയുടെ സമ്മാനം പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്

അബുദാബി: രണ്ട് പേരെ കോടീശ്വരന്മാരാക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പ് പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. നവംബര്‍ മാസത്തില്‍ ടിക്കറ്റുകള്‍ വാങ്ങി പങ്കെടുക്കാന്‍ സാധിക്കുന്ന ഈ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒരു കോടി ദിര്‍ഹമായിരിക്കും (20 കോടി ഇന്ത്യന്‍ രൂപ). പത്ത് ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടി രൂപ) രണ്ടാം സമ്മാനം നേടുന്നയാളിന് സ്വന്തമാവുക. ഇതിനുപുറമെ...
- Advertisement -spot_img

Latest News

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: സാധാരണക്കാരന്റെ കുടുംബബജറ്റ് തകിടംമറിച്ചുകൊണ്ട് രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനം കണക്കിലെടുത്താണ്...
- Advertisement -spot_img