Latest news

വിവാദങ്ങള്‍ പഴങ്കഥ; ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്ത വിഷയത്തില്‍ വിവാദം കെട്ടടങ്ങുന്നതിന് മുന്നെ വീണ്ടും സമാന നീക്കവുമായി സര്‍ക്കാര്‍. പോലീസിന് വേണ്ടി ഹെലികോപ്റ്റര്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാനുള്ള ടെക്നിക്കല്‍ ബിഡ് തുറക്കാനുള്ള നടപടി തുടങ്ങി.  ഡിസംബര്‍ നാലിന് ഡിജിപി അധ്യക്ഷനായ സമിതി ബിഡ് തുറന്ന് പരിശോധിക്കും. പുതിയ ഹെലികോപ്റ്റര്‍ മൂന്നുവര്‍ഷത്തേക്ക് വാടകയ്ക്കെടുക്കാനാണ് ആലോചന. ആറു യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഇരട്ട എന്‍ജിന്‍...

ഉപ്പള സ്കൂളിലെ റാഗിങ്: പരാതിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍

കാസര്‍കോട്: ഉപ്പള ഗവ. ഹയര്‍സെക്കന്‍ററി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെഅച്ഛൻ.  ഇക്കാര്യം ഇന്ന് സ്കൂളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ കുട്ടിയുടെ പിതാവ് അറിയിച്ചു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കും. റാഗിങ്ങിനെതിരെ വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. റാഗിങ്ങില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കി....

10 രൂപയുടെ മൂന്ന് കള്ളനോട്ട് കേസില്‍ 30 വര്‍ഷം ഒളിവില്‍; ഒടുവില്‍ അറസ്റ്റ്

കോട്ടയം: പത്ത് രൂപയുടെ മൂന്ന് കള്ളനോട്ടുകള്‍ കൈവശം വെച്ച കേസില്‍ 30 വര്‍ഷത്തിലധികം ഒളിവില്‍ കഴിഞ്ഞയാള്‍ അറസ്റ്റില്‍. അതിരമ്പുഴ സ്വദേശിയായ കുന്നേപ്പറമ്പ് തോമസിനെയാണ് ക്രൈംബ്രാഞ്ച് വയനാട് ബത്തേരിയില്‍ വെച്ച് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് എസ്.പി കെ.എം. സാബു മാത്യു, ഡി.വൈ.എസ്.പി എസ്. അമ്മിണിക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തോമസിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും. 1990ലായിരുന്നു...

മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്; ദാരിദ്യം കുറവ് കേരളത്തിലെന്ന സൂചിക 2015-16 സര്‍വേ പ്രകാരം

ന്യൂഡല്‍ഹി: രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്റെ ബഹുതല ദാരിദ്യ സൂചിക തയ്യാറാക്കിയത് 2015-16 ലെ കുടുംബാരോഗ്യ സര്‍വേ നാലിന്റെ അടിസ്ഥാനത്തില്‍. 2019-20 ലെ കുടുംബാരോഗ്യ സര്‍വേ അഞ്ചിന്റെ ഫലവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദാരിദ്ര്യ സൂചിക പട്ടിക പരിഷ്‌കരിക്കുമെന്ന് നീതി ആയോഗ് അറിയിച്ചു. ഇതോടെ മുഖ്യമന്ത്രി...

ഹലാൽ വിവാദം ഒരു വിഭാ​ഗത്തെ അടച്ചാക്ഷേപിക്കാൻ, വർഗീയത ഇല്ലാതാക്കാൻ ഇടതുപക്ഷമുണ്ടെന്നും മുഖ്യമന്ത്രി

കണ്ണൂർ: ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന മൂല്യങ്ങളെ തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായിയിൽ നടന്ന സിപിഎം ഏരിയാ കമ്മിറ്റി സമ്മേളനം ഉ​ദ്ഘാടനം ചെയ്ത് സംസാരിക്കവെ ആരോപിച്ചു. കോൺസിനും ബിജെപിക്കും ഒരേ നയമാണ്. ഏത് വർഗീയതയും താലോലിച്ച് അധികാരത്തിലെത്തുകയാണ് ലക്ഷ്യം. കോർപറേറ്റുകളുടെ താൽപര്യം അനുസരിച്ച് ഭരണം നടത്തുന്നു....

വിദ്യാർത്ഥികൾക്ക് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

വിദ്യാനഗർ: കാസർഗോഡ് ഗവണ്മെന്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 02&03യുടെ നേതൃത്വത്തിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് SVEEP ന്റെ നേതൃത്വത്തിൽ വോട്ടവകാശത്തെ പറ്റി അവബോധ ക്ലാസ്സ്‌ നടത്തി. പരിപാടിയിലൂടെ വിദ്യാർത്ഥികൾ സാങ്കേതികപരമായ അതിന്റെ കാര്യങ്ങളെ പറ്റി മനസിലാക്കി. ജില്ലാ ഡെപ്യൂട്ടി കളക്ടർ സൂര്യനാരായണൻ വി ഉദ്ഘാടനം നിർവഹിച്ചു. SVEEP ന്റെ മാസ്റ്റർ ട്രൈനർ...

മാസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു; ആരോപണവുമായി സഹോദരൻ

പാലക്കാട്: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്‌ല (19) ആണ് മരിച്ചത്. മാങ്കുറുശ്ശി കക്കോട് ആണ്. ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ മാനസിക പീഡനം മൂലമാണ് നഫ്‌ല ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ അഫ്‌സൽ ആരോപിച്ചു. ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുൽ റഹ്മാൻ- കമുറുലൈസ...

എല്ലാവര്‍ക്കും പ്രവേശനം; ഇതര മതസ്ഥര്‍ക്ക് പള്ളിയില്‍ പ്രവേശനമൊരുക്കി ആലപ്പുഴയിലെ മര്‍കസ് ജുമാ മസ്ജിദ്

ആലപ്പുഴ: എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും പ്രവേശനമൊരുക്കി ആലപ്പുഴ സക്കറിയ ബസാറിലെ മര്‍കസ് ജുമാ മസ്ജിദ്. നമസ്‌കാരം കാണാനും പ്രസംഗം കേള്‍ക്കാനും ഇനി എല്ലാവര്‍ക്കും പള്ളിയില്‍ പ്രവേശിക്കാം. വെള്ളിയാഴ്ചയാണ് ഇതിന്റെ തുടക്കം കുറിച്ചത്. ജുമുഅ നമസ്‌കാരത്തിനിടയില്‍ ആലപ്പുഴ എം.എല്‍.എ പി.പി. ചിത്തരഞ്ജന്‍, വിശ്വഗാജി മഠത്തിലെ സ്വാമി അസ്പര്‍ശാനന്ദ, പുത്തന്‍കാട് പള്ളി വികാരി ഫാദര്‍ ക്രിസ്റ്റഫര്‍, മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ജി....

മറുപടികള്‍ ഇനി ‘റിയാക്ഷനി’ലൂടെ; വാട്സ്ആപ്പില്‍ പുതിയ ഫീച്ചറെത്തുന്നതായി റിപ്പോര്‍ട്ട്

മുംബൈ: അടുത്തിടയായി നിരവധി പുതിയ സവിശേഷതകള്‍ ഉപയോക്താക്കള്‍ക്കായി വാട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. സമീപഭാവിയില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് പ്രതികരണവും (Message Reactions) അയക്കാന്‍ സാധിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്‍സ്റ്റഗ്രാമിനോട് സമാനമായ രീതിയിലായിരിക്കും ഇതെന്നും വാബീറ്റഇന്‍ഫൊ റിപ്പോര്‍ട്ടു ചെയ്തു. എന്തൊക്കെ പ്രതികരണങ്ങള്‍ ഒരു സന്ദേശത്തിന് ലഭിച്ചു എന്നറിയാനുള്ള പ്രത്യേക ടാബും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എങ്ങനെയായിരിക്കും പുതിയ സവിശേഷത എന്ന് വ്യക്തമാക്കുന്ന...

മതാചാര രേഖ വേണ്ട, എല്ലാ വിവാഹവും രജിസ്റ്റര്‍ ചെയ്യാം; ഉത്തരവിറക്കി തദ്ദേശഭരണവകുപ്പ്

തിരുവനന്തപുരം: എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവിറങ്ങി. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമല്ലാതെ നടക്കുന്ന വിവാഹവും ഇനി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. വിവാഹിതരുടെ മതമോ, മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ രജിസ്ട്രാര്‍മാര്‍ ആവശ്യപ്പെടരുതെന്നാണ് തദ്ദേശഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. മിശ്രവിവാഹിതര്‍ക്ക് വിവാഹ രജിസ്ട്രേഷനുള്ള തടസമാണ് ഇതോടെ നീങ്ങിയത്. വിവാഹത്തിന് തെളിവായി ഗസറ്റഡ് ഓഫീസര്‍, എം.പി, എം.എല്‍.എ, തദ്ദേശസ്ഥാപന...
- Advertisement -spot_img

Latest News

മില്‍മ പാല്‍ വില ലിറ്ററിന് 4 രൂപ കൂട്ടി; പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും....
- Advertisement -spot_img