വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് ഫീച്ചറായ വാട്ട്സ്ആപ്പ് പേ(Whatsapp Pay), ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകും. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കളിലേക്ക് വാട്ട്സ്ആപ്പ് പേ പേയ്മെന്റ് സേവനം വിപുലീകരിക്കുന്നതിന് മെസേജിംഗ് ആപ്പിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അനുമതി ലഭിച്ചു. വാട്ട്സ്ആപ്പിനുള്ളില്‍ ലഭ്യമായ പേയ്മെന്റ് ഫീച്ചറാണ് വാട്ട്സ്ആപ്പ്...
കോഴിക്കോട്: ഹലാൽ വിവാദത്തിലെ വർഗ്ഗീയ പ്രചാരണങ്ങളെ തള്ളി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഹലാൽ ഭക്ഷണം കഴിക്കുക മുസ്ലീം ജനവിഭാഗം മാത്രമായിരിക്കുമെന്ന പരിഹാസത്തിൻ്റെ ഭാഗമാണ് നിലവിലെ വിവാദമെന്ന് കാന്തപുരം കോഴിക്കോട്ട് പറഞ്ഞു.
മുസ്ലീം മതസ്ഥർ നടത്തുന്ന ചില ഹോട്ടലുകളിൽ മാത്രമാണ് ഹലാൽ ഭക്ഷണം കിട്ടുമെന്ന ബോർഡ് വയ്ക്കുന്നത്. ഹലാൽ ബോർഡ് വയ്ക്കാതെ പ്രവർത്തിക്കുന്ന നിരവധി ഹോട്ടലുകൾ...
കാസർഗോഡ്: സ്ത്രീകളും പെൺകുട്ടികളും അനുഭവിക്കുന്ന ശാരീരിക - മാനസിക പീഡനങ്ങൾ ദിനം പ്രതി കൂടി വരുന്ന സാഹചര്യത്തിൽ ഗവണ്മെന്റ് കോളേജ് കാസറഗോഡ് എൻ.എസ്.എസ് യൂണിറ്റ്സ് 02 & 03 യുടെ നേതൃത്വത്തിൽ "ഇന്റർനാഷണൽ ഡേ ഫോർ ദി എലിമിനേഷൻ ഓഫ് വയലൻസ് എഗൈൻസ്റ്റ് വുമൺ " ദിനത്തിന്റെ ഭാഗമായി സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടികാണിച്ചു...
ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ആശങ്ക പരത്തുന്നതിനിടെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഊര്‍ജിത നടപടികള്‍ സ്വീകരിക്കാനും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കി.
വാക്‌സിനേഷന്‍ കൂടുതലാളുകളിലേക്ക് എത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡിന്റെ ജനിതക വ്യതിയാനം വന്ന വൈറസ് വകഭേദം ഒമിക്രോണ്‍ ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്.
ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 (covid) സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട് 167, പാലക്കാട് 166, പത്തനംതിട്ട 165, ഇടുക്കി 164, ആലപ്പുഴ 131, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നിന്ന് കൊവിഡ് വാക്സിനെടുത്തതിന് പിന്നാലെ അലർജി ബാധിച്ച് യുവതി മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം അറിയാനാവൂ എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. കുറ്റിപ്പുറം കാങ്കപ്പുഴ കടവ് സ്വദേശി തോണിക്കടവത്ത് സബാഹിന്റെ ഭാര്യ പി.വി.അസ്ന (29) ആണ് ഇന്നലെ രാവിലെ 9.40ഓടെ തൃശൂരിലെ...
അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ഏറെക്കാലമായി ഓഗ്മെന്റഡ് റിയാലിറ്റിയുടെ പിറകെ കൂടിയിരിക്കുകയാണ്. അതിന്‍റെ ഭാഗമായി പുതിയൊരു എ.ആർ ഹെഡ്സെറ്റിന്റെ പണിപ്പുരയിലാണ് ടിം കുക്കിന്‍റെ കമ്പനി. എന്നാൽ, ആപ്പിൾ സ്വപ്നം കാണുന്ന എ.ആർ ലോകത്തെ കുറിച്ച് കൗതുകം നിറഞ്ഞ റിപ്പോർട്ടുമായി എത്തിയിരിക്കുകയാണ് പ്രമുഖ അനലിസ്റ്റായ മിങ് ചി കുവോ.
അടുത്ത 10 വർഷത്തിനുള്ളിൽ ആപ്പിൾ ഐഫോൺ നിർമാണം...
രണ്ട് മാസത്തിനിടെ തുടർച്ചയായി പന്ത്രണ്ടാമത്തെ പരിപാടിയും പൊലീസ് റദ്ദാക്കേണ്ടി വന്നതോടെ കോമഡി പരിപാടികൾ അവതരിപ്പിക്കുന്നത് അവസാനിപ്പിക്കുകയാണെന്ന് ഹാസ്യതാരം. തീവ്രഹിന്ദുത്വ ശക്തികളുടെ ഭീഷണിയെ തുടർന്നാണ് കൊമേഡിയനായ മുനവർ ഫറൂഖിയുടെ പരിപാടി റദ്ദാക്കിയത്. ബെംഗളുരുവിലെ അശോക നഗറിൽ ഇന്ന് നടക്കാനിരുന്ന പരിപാടിയാണ് മണിക്കൂറുകൾ ബാക്കി നിൽക്കെ പൊലീസ് ഇടപെട്ട് റദ്ദാക്കിച്ചത്.
'വിവാദനായകനാണ് ഫറൂഖി. മതപരമായ വിവാദ പരാമർശങ്ങൾ മുമ്പ്...
റിയാദ്: പുതിയ കൊവിഡ് വകഭേദം, ഒമിക്രോണിന്‍റെ(Omicron) പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി. മലാവി( Malawi), സാംബിയ(Zambia), മഡഗാസ്‌കര്‍(Madagascar), അംഗോള(Angola), സീഷെല്‍സ്(Seychelles), മൗറീഷ്യസ്(Mauritius ), കൊമൗറോസ്(Comoros) എന്നീ രാജ്യങ്ങില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങളാണ് വിലക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദി അറേബ്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ആഫ്രിക്കന്‍...
ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിലാണ് ഇന്ന് വധഭീഷണിയെത്തിയത്. നവംബർ 24 നും ഗൗതം ഗംഭീറിന് വധഭീഷണി വന്നിരുന്നു. വധഭീഷണി വന്ന സംഭവത്തിൽ ദില്ലി പൊലിസ് അന്വേഷണം നടത്തുകയാണ്. നേരത്തെ ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചത് പാക്കിസ്ഥാനിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു....
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും....