Thursday, December 18, 2025

Latest news

കരുതലോടെ കേരളം: സമ്പൂര്‍ണ വാക്സിനേഷന്‍ 50 ശതമാനം കഴിഞ്ഞു, ആദ്യ ഡോസ് വാക്സിനേഷന്‍ ലക്ഷ്യത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വാക്‌സീനെടുക്കേണ്ട  ജനസംഖ്യയുടെ പകുതിയിലധം പേര്‍ രണ്ടാമത്തെ ഡോസ് വാക്‌സീനുമെടുത്ത്  സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് വലിയ നേട്ടമാണ്. 94 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുമായി. ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണിതെന്നും മന്ത്രി പറഞ്ഞു. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സീനേഷന്‍ 77.37...

ഐപിഎല്‍: മെഗാ താരലേലത്തിന് മുമ്പ് ടീമുകള്‍ക്ക് നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണം തീരുമാനമായി

മുംബൈ: ഐപിഎല്ലില്‍(IPL) പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന മെഗാ താരലേലത്തിന്(IPL Mega Auction) മുന്നോടിയായി ഓരോ ടീമുകൾക്കും നാല് താരങ്ങളെ വീതം നിലനിർത്താമെന്ന് ഐപിഎല്‍ ഭരണസമിതി തീരുമാനിച്ചു. മൂന്ന് ഇന്ത്യൻ താരങ്ങളേയും ഒരു വിദേശതാരത്തേയും അല്ലെങ്കിൽ രണ്ടുവീതം ഇന്ത്യൻ, വിദേശ താരങ്ങളേയും നിലനിർത്താം എന്നതാണ് വ്യവസ്ഥയെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട്...

സംസ്ഥാനത്ത് ഇന്ന് 7738 പുതിയ രോഗികൾ; 5460 രോഗമുക്തർ, 56 മരണം

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍ഗോഡ് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ലഹരിക്കേസിൽ ആര്യൻഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ എൻസിബി അറസ്റ്റ് ചെയ്ത ആര്യൻഖാന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആര്യൻ ഖാനൊപ്പം അറസ്റ്റിലായ അർബാസ് മാർച്ചൻ്റിനും മുൻ മുൻ ധമേച്ചേയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ജാമ്യവ്യസ്ഥകളടക്കമുള്ള വിശദമായ ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ആര്യൻഖാൻ ജയിൽ...

റോഡില്‍ അപ്രതീക്ഷിതമായി ഗര്‍ത്തം, വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ രണ്ടാള്‍ താഴ്ചയുള്ള കുഴിയിലേക്ക് – വീഡിയോ

ചണ്ഡീഗഡ്: പഞ്ചാബില്‍ റോഡില്‍ അപ്രതീക്ഷിതമായി പെട്ടെന്ന് രൂപപ്പെട്ട ഗര്‍ത്തത്തില്‍ സ്‌കൂട്ടര്‍ വീണ് രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലുധിയാനയിലാണ് സംഭവം. ഒരു ബസ് പോയതിന് പിന്നാലെ റോഡില്‍ അപ്രതീക്ഷിതമായി ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. മുന്നില്‍ പെട്ടെന്ന് രൂപപ്പെട്ട ഗര്‍ത്തത്തിന് സമീപം എത്തിയപ്പോള്‍ സ്‌കൂട്ടര്‍ ഓടിച്ചുവന്ന രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. വാഹനം നിര്‍ത്തുന്നതിന്...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിക്ക് ഉപാധികളോടെ ജാമ്യം

ബെംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി നാളെ ഒരുവര്‍ഷം പൂര്‍ത്തിയാകാനിരിക്കവേയാണ് ബിനീഷിന് ജാമ്യം ലഭിച്ചിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ബിനീഷിന് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ വാദം...

എ.എ റഹീം ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍

തിരുവനന്തപുരം∙ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ചുമതല എ.എ.റഹിമിന്. മന്ത്രി സ്ഥാനത്തെത്തിയ പി.എ. മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് റഹിം ആ സ്ഥാനത്തേക്ക് എത്തുന്നത്. ഇന്ന് ചേർന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റിയാണ് റഹിമിനെ തിരഞ്ഞെടുത്തത്. മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ളതിനാലാണ് മുഹമ്മദ് റിയാസ് പദവി ഒഴിയാന്‍ സന്നദ്ധനായത്. ദേശീയ തലത്തിലേക്കു കേരളത്തിൽനിന്നുള്ള യുവ...

ഭിന്നശേഷി ക്രിക്കറ്റ്; ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച് അലി പാദാർ

കാസർകോട് ∙ പരിമിതികൾ ഒരിക്കലും അലിക്കു തടസ്സമായിരുന്നില്ല. കാസർകോട് മൊഗ്രാൽ പുത്തൂരിൽ ക്രിക്കറ്റ് മൈതാനത്തിൽ തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിക്കുമ്പോളും വിക്കറ്റുകൾ നേടുമ്പോളും ഇടതു കയ്യുടെ കുറവ് അലിക്കു തടസ്സമായിട്ടില്ല. ക്രിക്കറ്റിനോടുള്ള അലി പാദാറിന്റെ അണയാത്ത ഇഷ്ടം 25 വർഷങ്ങൾക്കു ശേഷം ഭിന്നശേഷി വിഭാഗം ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയിരിക്കുന്നു. ഒരു സാധാരണ ക്രിക്കറ്റർ വിരമിക്കുന്ന...

മംഗളൂരുവിലേക്കുള്ള കെഎസ്‌ആർടിസി ബസ്‌ സർവീസ്‌ നവമ്പർ ഒന്നിന്‌ തുടങ്ങും

കാസർകോട്‌: കോവിഡ്‌ നിയന്ത്രണം കർക്കശമാക്കിയതോടെ നിർത്തിയ  മംഗളൂരുവിലേക്കുള്ള കെഎസ്‌ആർടിസി ബസ്‌ സർവീസ്‌ നവമ്പർ ഒന്നിന്‌ തുടങ്ങും. കേരളത്തിന്റെ 26 ബസും കർണാടകയുടെ 30 ബസുമാണ്‌ ഓടുക. കേരളത്തിന്റെ 23 ബസ്‌ രാവിലെയും മൂന്ന്‌ ഉച്ചയ്‌ക്ക്‌ ശേഷവും  ഉണ്ടാകും. രാവിലെ ആറുമുതലായിരിക്കും സർവീസ്‌. കോവിഡിന്‌ മുമ്പ്‌ കേരളത്തിന്റെ 40 ബസും കർണാടകയുടെ 43 ബസുമാണ്‌ ഓടിയിരുന്നത്‌. സംസ്ഥാനത്ത്‌...

പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി: എൻഐഎയ്ക്ക് തിരിച്ചടി

ദില്ലി: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കേസിലെ മറ്റൊരു പ്രതിയായ അലൻ ഷുഹൈബിൻ്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യവും സുപ്രീംകോടതി നിരസിച്ചു. സുപ്രീംകോടതി ജസ്റ്റിസ് അജയ് റസ്തോഗി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ഇരുവരുടേയും മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുള്ള ശക്തമായ തെളിവുണ്ടെന്ന എൻ.ഐ.എ വാദം തള്ളിയാണ് സുപ്രീംകോടതി താഹയ്ക്ക്...
- Advertisement -spot_img

Latest News

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ

കാസർകോട് : 21-ന് സത്യപ്രതിജ്ഞ ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ നടക്കും. നഗരസഭകളിലെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് 26-ന് രാവിലെ...
- Advertisement -spot_img