Wednesday, July 2, 2025

Latest news

ഹമ്മോ! സാംസങ് ഗാലക്‌സി എസ്24 പ്ലസ് ഫോണിന് 50,000 രൂപ വിലക്കുറവ്; എങ്ങനെ വന്‍ ഓഫറില്‍ വാങ്ങാമെന്നറിയാം

ദില്ലി: ഏകദേശം ഒരു ലക്ഷം രൂപ വിലയുള്ള ഒരു ഹൈ-എൻഡ് സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എസ്24 പ്ലസ്. ഈ സ്മാർട്ട്‌ഫോണിൽ ശക്തമായ ഒരു പ്രോസസർ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ആകർഷകമായ ക്യാമറ സജ്ജീകരണവുമുണ്ട്. എന്നാൽ ഉയർന്ന വില കാരണം ഈ ഫോൺ പലർക്കും വാങ്ങാൻ കഴിയണം എന്നില്ല. നിങ്ങൾ ഒരു പ്രീമിയം സ്മാർട്ട്‌ഫോൺ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ...

തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഇനി ഇറച്ചി വിൽപന പാടില്ല, 96 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനും തീരുമാനം

തിരുവനന്തപുരം: വിമാനങ്ങളിൽ പക്ഷിയിടിച്ചുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിന് സമീപമുള്ള കുടുംബങ്ങളെ ഇറച്ചി വിൽപ്പന നടത്തരുതെന്ന് കർശന നിർദേശം നൽകാൻ തീരുമാനം. പുറത്ത് നിന്നും എത്തുന്നവർ ഇവിടെ താമസിക്കുന്നവരുടെ വീടുകളിലെ ഒരു ഭാഗം വാടകയ്ക്കെടുത്താണ് ഇറച്ചി വിൽപ്പന നടത്തുന്നത്. ഇത്തരത്തിൽ വീടുകൾ ഇനി വാടകയ്ക്ക് നൽകരുതെന്ന് നഗരസഭ അധികൃതർ നിർദേശം നൽകി. ഇറച്ചി കച്ചവടം...

കുമ്പളയിൽ യുവ വ്യാപാരി കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ

കുമ്പള: കുമ്പളയിൽ യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ബസ് സ്റ്റാൻഡിന് താഴെ കാസറകോട് റോഡിൽ സന്തോഷ് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് കട നടത്തുന്ന സന്തോഷ് എന്ന സന്തു (38) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ബസ്റ്റാൻഡിന് പിറകിലുള്ള അരിമല കോംപ്ലക്സിന് മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുമ്പള പെറുവാഡിലെ...

“അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്”; മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ മഞ്ചേശ്വരത്ത് തുടക്കമായി

കുമ്പള: അനീതിയുടെ കാലത്തിന് യുവതിയുടെ തിരുത്ത് എന്ന മുദ്രാവാക്യത്തോടെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച മെമ്പർഷിപ്പ് വിതരണത്തിന്റെ മഞ്ചേശ്വരം നിയോജക മണ്ഡല തല ഉദ്ഘാടനം കുമ്പള ലീഗ് ഓഫീസിൽ വച്ച് മഞ്ചേശ്വരം നിയോജകമണ്ഡലം എംഎൽഎ ദേശീയ കബഡി താരം ഉമ്മു ജമീലക്ക് അംഗത്വം നൽകി കൊണ്ട് ഉദ്ഘാടനം കർമ്മം...

മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉപ്പള ഐല സ്വാദേശി മരിച്ചു

മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ മിനിലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉപ്പള നയാബസാർ ഐലയിലെ കല്‍പേഷാ(35)ണ് മരിച്ചത്. ചൊവ്വാഴ്ച 12 മണിയോടെയാണ് അപകടം. കല്‍പേഷ് സ്‌കൂട്ടര്‍ യാത്രക്കാരനായിരുന്നു. അപകടമുണ്ടായ ഉടനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും കല്‍പേഷ് വഴിക്കു വച്ചു മരിച്ചു. മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. ഐല മൈതാനത്തിനു അടുത്താണ് കല്‍പേഷിന്റെ താമസം....

വിവിധ ജില്ലകളിൽ നാളെ മുന്നറിയിപ്പുമായി സൈറൺ മുഴങ്ങും, സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം; പരിഭ്രാന്തി വേണ്ട

ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ - പാക് ബന്ധം കൂടുതല്‍ മോശമാകുമ്പോൾ സംഘർഷത്തിന് തയ്യാറെടുക്കാനുള്ള നിർദേശം നൽകി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര സർക്കാർ യോഗം ഇന്ന് നടക്കും. ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനുൾപ്പടെയുള്ള വഴികൾ യോഗം വിലയിരുത്തും. പാകിസ്ഥാനി ഹാക്കർമാർ പ്രതിരോധ സ്ഥാപനങ്ങളിൽ കടന്നു കയറിയതിൽ കേന്ദ്രത്തിന് കടുത്ത ആശങ്കയുണ്ട്....

അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൻ; മകനെ പുറത്താക്കി വീട് അമ്മക്ക് നൽകി റവന്യൂ അധികൃതർ

മലപ്പുറം: തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി.റവന്യൂ അധികൃതർ മകനെ വീട്ടിൽ നിന്ന് പുറത്താക്കി അമ്മക്ക് വീട് നൽകി.ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അമ്പലപ്പടി സ്വദേശി രാധക്ക് വീട് ലഭിച്ചത്. 78 വയസുള്ള രാധയെയാണ് മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കിയത്. 2021ലാണ് രാധ ഇതുമായി ബന്ധപ്പെട്ട് ആര്‍ഡിഒക്ക് പരാതി നല്‍കുന്നത്. കഴിഞ്ഞ...

സർക്കാർ ഓഫീസുകൾക്ക് കർശന നിർദേശം, ഉദ്യോഗസ്ഥരുടെ നമ്പറുകൾ കൃത്യമായി പ്രദർശിപ്പിക്കണം; ഒരാളും ബുദ്ധിമുട്ടരുത്

കൊച്ചി: എല്ലാ സർക്കാർ ഓഫീസുകളിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്ന ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പരുകൾ പ്രദർശിപ്പിക്കണമെന്ന് ജില്ലാ വിജിലൻസ് കമ്മിറ്റി. ഇതു സംബന്ധിച്ച് ഓഫീസുകൾക്ക് കർശന നിർദ്ദേശം നൽകും. എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിജിലൻസ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പല സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരുടെ നമ്പരുകൾ അറിയാത്തതിനാൽ പൊതുജനങ്ങൾ ബുദ്ധിമുട്ടു നേരിടുന്നുണ്ട്. യോഗത്തിൽ...

‘ഒരു കോടി രൂപ നല്‍കണം, ഇല്ലെങ്കില്‍ കൊലപ്പെടുത്തും’; ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നേരെ വധഭീഷണി

ഇന്ത്യൻ പേസ് ബൗളറും ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരവുമായ മുഹമ്മദ് ഷമിക്ക് നേരെ വധഭീഷണി. ഇ മെയില്‍ സന്ദേശത്തിലൂടെയാണ് ഷമിക്ക് വധഭീഷണി ലഭിച്ചത്. രജത്പുത് സിന്ധര്‍ എന്ന വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നാണ് ഷമിക്ക് സന്ദേശം ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ വധിക്കുമെന്നാണ് സന്ദേശമെന്ന് ഹിന്ദി ദിനപത്രം അമര്‍ ഉജല...

മഞ്ചേശ്വരം താലൂക്ക് ആശുപത്രി: ഡോക്ടർമാരില്ല; ആറുമണിയോടെ ഗേറ്റ് അടച്ച് അധികൃതർ

ഉപ്പള∙ മതിയായ ഡോക്ടർമാർ ഇല്ലാത്തതിനാൽ മംഗൽപാടിയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ രാത്രികാല പരിശോധന നിർത്തി. വൈകിട്ട് ആറുമണിയോടെ ആശുപത്രിയിലേക്കുള്ള ഗേറ്റ് അടയ്ക്കുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.9 ഡോക്ടർമാരിൽ 3 പേ‍ർ മാത്രമാണു ഇവിടെയുള്ളത്. ദിവസത്തിൽ 750 രോഗികളെത്തുന്ന ആശുപത്രിയിൽ നിലവിലുള്ള 3 ഡോക്ടർമാർക്ക് 3 ഷിഫ്റ്റുകളിലായി...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img