Tuesday, May 13, 2025

Latest news

സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് നീട്ടി

തിരുവനന്തപുരം:  സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോളജുകള്‍ തുറക്കുന്നത് മാറ്റിവച്ചു. നേരത്തെ തിങ്കളാഴ്ച മുതല്‍ തുറക്കാനായിരുന്നു തീരുമാനം. അത് ബുധനാഴ്ചത്തേക്കാണ് മാറ്റിയത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന്റെതാണ് തീരുമാനം. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനം ചൊവ്വാഴ്ച വരെ നിര്‍ത്തിവെക്കാനും തീരുമാനിച്ചു.മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കും അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും...

ഉപ്പള ബപ്പായിത്തൊട്ടിയിൽ പ്രസവത്തിന് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന യുവതി മരിച്ചു

ഉപ്പള:(mediavisionnews.in) പ്രസവത്തിനുശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന യുവതി രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് മരിച്ചു. ഉപ്പള ബപ്പായിത്തൊട്ടിയിലെ മുഹമ്മദ് ഹനീഫയുടെ മകളും ഷാജഹാൻറെ ഭാര്യയുമായ തഹ്‌സീൻ ബാനു (32) ആണ് മരിച്ചത്. 12 ദിവസം മുമ്പാണ് തഹ്‌സീൻ ബാനു പെൺകുഞ്ഞിന് ജന്മം നൽകിയത്. സുഖപ്രസവം ആയിരുന്നു. തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്നു. ഇന്നലെ രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന്...

സംസ്ഥാനത്ത് ഇന്ന് 7955 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 57

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 431, കണ്ണൂര്‍ 420, ആലപ്പുഴ 390, വയനാട് 217, കാസര്‍ഗോഡ് 117 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ഉപ്പള കുബണൂര്‍ പാലം വീണ്ടും തകര്‍ന്നു; ഗതാഗതം നിരോധിച്ചു

ഉപ്പള: കുബണൂര്‍ പാലം വീണ്ടും തകര്‍ന്നു. കുബണൂര്‍ സ്‌കൂളിന്റെ സമീപത്തെ പാലമാണ് തകര്‍ന്നത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. മൂന്ന് മാസം മുമ്പ് പാലത്തിന്റെ തൂണ്‍ ഭാഗം തകര്‍ന്നിരുന്നു. പിന്നീട് നാട്ടുകാര്‍ കല്ല്‌വെച്ച് ഗതാഗതം തടഞ്ഞിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് കല്ലുകള്‍ നീക്കി ചെറുവാഹനങ്ങള കടത്തിവിട്ടിരുന്നു. ഇന്ന്...

ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അടുത്ത മൂന്നുമണിക്കൂര്‍ നിര്‍ണായകം; അതീവജാഗ്രത

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം കല്ലിയൂരില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നു. നിലവില്‍ 22 കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി. ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതായി കളക്ടര്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ജില്ലയിലെ...

സംസ്ഥാന ചലച്ചിത്ര അവാർഡ്: ജയസൂര്യ മികച്ച നടൻ, മികച്ച നടി അന്ന ബെൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച സിനിമ. ജയസൂര്യ വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. കപ്പേളയിലെ അഭിനയം അന്ന ബെന്നിനെ മികച്ച നടിയാക്കി. മികച്ച സംവിധായകൻ സിദ്ധാർഥ് ശിവ. മികച്ച ജനപ്രീതിയും കലാമേന്മയുള്ള ചിത്രമായി അയ്യപ്പനും കോശിയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നിശ്ചയമാണ്....

തൊടുപുഴയിൽ കാർ ഒഴുക്കിൽപ്പെട്ട് പെൺകുട്ടി മരിച്ചു; ഒപ്പമുണ്ടായിരുന്നവർക്കായി തിരച്ചിൽ

ഇടുക്കി: ശക്തമായ മഴയിൽ തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുന്നു. ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തിയിട്ടുണ്ട്. കനത്ത മഴയിൽ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് കനത്ത നാശനഷ്ടം ഉണ്ടായത്. ഇടുക്കിയിലും പത്തനംതിട്ടയിലും മണ്ണിടിച്ചിൽ ഉണ്ടായി....

കോട്ടയം കൂട്ടിക്കലില്‍ ഉരുൾപൊട്ടൽ; മൂന്ന് മരണം, 13 പേരെ കാണാതായി, മൂന്ന് വീടുകൾ ഒലിച്ചുപോയി

കോട്ടയം: ശക്തമായി മഴ തുടരുന്ന കോട്ടയത്ത് ഉരുൾപൊട്ടല്‍. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചു പോയി. 13 പേരെ കാണാതായതായാണ് വിവരം. കാണാതായവരില്‍ ആറു പേര്‍ ഒരു വീട്ടിലെ അംഗങ്ങളാണ്. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ശക്തമായ മഴയിൽ കൂട്ടിക്കലിൽ വലിയ തോതിൽനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 13...

പുഞ്ഞാറിൽ കെഎസ്ആർടിസി മുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി: വിഡിയോ

പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ ഒരാള്‍ പൊക്കത്തോലം വെള്ളമാണ് ഉണ്ടായിരുന്നത്. ബസില്‍ ഉണ്ടായിരുന്നവരെ പ്രദേശവാസികള്‍ ചേര്‍ന്ന് പുറത്തിറക്കി. ജില്ലയിൽ കളക്ടർ സൈന്യത്തിന്റെ സഹായം തേടി. വിഡിയോ റിപ്പോർട്ട് കാണാം.

മഞ്ചേശ്വരം മൊറത്തണയിൽ മദ്രസ അധ്യാപകന്റെ മൊബൈൽഫോണും കാറും കവർന്നതായി പരാതി

മഞ്ചേശ്വരം: മദ്രസ അധ്യാപകന്റെ മൊബൈൽഫോണും കാറും കവർന്ന സംഘം ഇവ തിരികെ നൽകാൻ പണം ആവശ്യപ്പെട്ടതായി പരാതി.മൊറത്തണയിൽ വാടകയ്ക്ക് താമസിക്കുന്ന കർണാടക പുത്തൂർ സ്വദേശിയായ മദ്രസ അധ്യാപകൻ കെ.ആർ. ഹുസൈൻ ദാരിമിയാണ് മഞ്ചേശ്വരം പോലീസിൽ പരാതി നൽകിയത്. രണ്ടുദിവസം മുൻപ് രാത്രിയിൽ ക്വാർട്ടേഴ്‌സ് അക്രമിച്ച് കടന്ന സംഘം ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നും നൽകാത്തതിനേ തുടർന്ന്...
- Advertisement -spot_img

Latest News

ഐപിഎൽ മത്സരങ്ങൾ മെയ് 17ന് പുനരാരംഭിക്കും, ജൂൺ മൂന്നിന് ഫൈനൽ

മുംബൈ (മഹാരാഷ്ട്ര) : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ...
- Advertisement -spot_img