തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തിരുവനന്തപുരം: മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ 20 മുതല്‍ 23 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും നദികള്‍ കരകവിഞ്ഞൊഴുന്നതിനും സാധ്യത വളരെ കൂടുതലാണ്. നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം , ആലപ്പുഴ, കാസര്‍കോട് ജില്ലകളിലൊഴികെയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. വെള്ളിയാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെ എല്ലാ...
ഇന്ധനവില വർദ്ധനവിനെ കുറിച്ചും ലഡാക്കിൽ ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരക്ഷരം പറയുന്നില്ലെന്ന് ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തെഹാദുൽ മുസ്ലീമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി.
“പ്രധാനമന്ത്രി മോദി ഒരിക്കലും രണ്ട് കാര്യങ്ങളെക്കുറിച്ച് സംസാരിക്കാറില്ല ഒന്ന് പെട്രോൾ, ഡീസൽ വില വർദ്ധനവ്, രണ്ട് ലഡാക്കിൽ നമ്മുടെ പ്രദേശം ചൈന കൈയ്യേറിയത്.” ഒരു സമ്മേളനത്തെ...
തൊടുപുഴ: മഴ ശക്തമായതിനെ തുടര്‍ന്ന് മൂന്നു വര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നിരിക്കുകയാണ്. ചെറുതോണി അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്.
അഞ്ച് മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയര്‍ത്തും. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളംമാണ് പുറത്തേക്കൊഴുകുക.
2018ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിന്റെ ഷട്ടര്‍...
ഉപ്പള: ഉപ്പളയിലെ ജനങ്ങള്‍ക്കിടയില്‍ ഇതിനകംതന്നെ ശ്രദ്ധേയമായ മെൻസ് വെഡിങ് ഹബ് നവീകരിച്ച ഷോറും ഉപ്പള മസ്ജിദ് റോഡ് ദർവേഷ് കോംപ്ലക്സ് കെട്ടിടത്തിൽ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫാണ് ഷോറുമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ടിഎ മൂസ, ഗോൾഡൻ അബ്ദുൽ റഹ്മാൻ, സലീം അറ്റ്ലസ്,...
ന്യൂദല്‍ഹി: രാജ്യത്തെ പൗരത്വ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഇതിനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ അറുപതിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതായാണ് വിവരം. കര്‍മ്മ പരിപാടിയുടെ വിശദാംശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായും റിപ്പോര്‍ട്ട് ഉണ്ട്.
പൗരത്വത്തിന് പ്രത്യേക രേഖയില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം.
കഴിഞ്ഞ 18ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വിവിധ മന്ത്രാലയങ്ങളുടെ യോഗം ചേര്‍ന്നിരുന്നു. ഈ...
റിയാദ്: കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ നീക്കി ജീവിതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. വാക്‌സിനേഷന്‍ നടപടികളും ഏതാണ്ട് ലക്ഷ്യത്തിലേക്ക് അടുത്തതോടെ ഗള്‍ഫ് രാജ്യങ്ങളും നിയന്ത്രണങ്ങള്‍ എടുത്ത് കളയാനുള്ള ഒരുക്കത്തിലാണ്.
സൗദി അറേബ്യ
ഞായറാഴ്ച മുതല്‍ സൗദി അറേബ്യ മക്ക, മദീന പള്ളികളിലും മറ്റു പൊതുയിടങ്ങളിലും നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്....
ഉപ്പള: കഞ്ചാവും എം.ഡി.എം.എ. മയക്കുമരുന്നുമായി കുബനൂര്‍ സ്വദേശിയെ കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുബണൂരിലെ എം.എസ് അമീര്‍ എന്ന ഡിക്കി അമ്മി (48) ആണ് അറസ്റ്റിലായത്. മുട്ടത്ത് കുനിലില്‍ വെച്ച് 350 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവുമായാണ് അമീറിനെ പിടികൂടിയത്. ആവശ്യക്കാര്‍ക്ക് മയക്കുമരുന്നു കൈ മാറാന്‍ എത്തിയതായിരുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍...
കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ മന്ത്രി എം.വി ഗോവിന്ദന്‍റെ പ്രൈവറ്റ് സെക്രട്ടറി വിപിപി മുസ്തഫയെ സിബിഐ ചോദ്യം ചെയ്തു. സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കൂടിയാണ് മുസ്തഫ. അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഡിവൈഎസ്പി ടിപി അനന്തകൃഷ്ണനാണ് ചോദ്യം ചെയ്തത്.
ഇരട്ടക്കൊലയ്ക്ക് മുമ്പ് കല്യോട്ട് നടന്ന സിപിഎം പൊതുയോഗത്തില്‍ മുസ്തഫ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍...
മുംബൈ (മഹാരാഷ്ട്ര) : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ...