Tuesday, May 13, 2025

Latest news

ലോകരാജ്യങ്ങളുടെ പാസ്പോർട്ട് പവർ; ഇന്ത്യയുടെ സ്ഥാനം പിന്നെയും പിറകോട്ട്…

ലോകരാജ്യങ്ങളുടെ പവർ അനുസരിച്ച്, യാത്രാ സൗഹൃദ പാസ്‌പോർട്ടുകൾ പട്ടികപ്പെടുത്തിയ ഹെൻലി പാസ്‌പോർട്ട് സൂചികയുടെ 2021 ലെ റിപ്പോർട് പുറത്തുവിട്ടു. റിപ്പോർട് പ്രകാരം ഇന്ത്യയുടെ റാങ്ക് കഴിഞ്ഞ വർഷത്തേക്കാൾ പിറകോട്ടാണ്. ഇപ്പോൾ 90 ാം സ്ഥാനമാണ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എട്ടു റാങ്കുകള്‍ പിന്നിലാണ് ഈ വർഷത്തെ ഇന്ത്യയുടെ സ്ഥാനം. ഇന്ത്യൻ പാസ്പോർട്ട്...

‘ബാബരി മസ്ജിദ് തകർത്ത പോലെ പൊളിക്കണം’; കർണാടകയിൽ പള്ളി പൊളിക്കാൻ ആഹ്വാനം ചെയ്ത് പ്രമോദ് മുത്തലിക്

ബംഗളൂരു: കർണാടകയിലെ ഗദാഗിൽ സ്ഥിതി ചെയ്യുന്ന ജാമിഅ മസ്ജിദ് ബാബരി മസ്ജിദ് തകർത്ത പോലെ പൊളിച്ചു കളയണമെന്ന് ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക്. പള്ളി പൊളിച്ച സ്ഥലത്ത് വെങ്കിടേശ്വര ക്ഷേത്രം സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗദാഗ് ജില്ലയിൽ ഒക്ടോബർ 17ന് നടന്ന സമ്മേളനത്തിലായിരുന്നു മുത്തലികിന്റെ വർഗീയ വിദ്വേഷം നിറഞ്ഞ പ്രസംഗം. 'അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ...

രാജ്യത്ത് വാക്‌സിനേഷന്‍ 100 കോടിയിലേക്ക്, 14,623 കോവിഡ് കേസുകള്‍ കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,623 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 197 മരണവും റിപ്പോര്‍ട്ട് ചെയ്തു. 19,446 പേര്‍ രോഗമുക്തരായി. സജീവ രോഗികള്‍ 1,78,098 ആയി കുറഞ്ഞു. പ്രതിദിന രോഗികളില്‍ 7,643 പേരും 77 മരണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 3,41,08,996 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു....

സംസ്ഥാനത്ത് മഴ ഭീതി കുറയുന്നു; 8 ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഭീതി കുറയുന്നു. ശക്തമായ മഴ സാധ്യത മുന്നില്‍ കണ്ട് 11 ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടില്‍ മാറ്റം. പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട്. ബാക്കിയുള്ള എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. നാളെ 12 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിക്കുകയും ചെയ്തു. കാലാവസ്ഥ നിരീക്ഷണ...

ഇനി ‘ഫേസ്ബുക്കല്ല’! സുപ്രധാന തീരുമാനവുമായി സുക്കര്‍ബര്‍ഗ്; ഒരാഴ്ചയ്ക്കുള്ളില്‍ കമ്പനിയുടെ പേര് മാറ്റുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍:ഫേസ്ബുക്ക് പേരുമാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത ആഴ്ചയോടെ കമ്പനി പുതിയ പേര് സ്വീകരിക്കുമെന്നാണ് വിവരം. ഇന്റര്‍നെറ്റിന്റെ ഭാവി എന്ന് ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗ് വിശേഷിപ്പിച്ച ‘മെറ്റാവേഴ്സ്’ പദ്ധതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പേരില്‍ കമ്പനി റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നത്. ‘ദി വെര്‍ജ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമൊക്കെ സാധിക്കുന്ന ‘ഷെയേര്‍ഡ് വെര്‍ച്വല്‍ സ്പേസ്’...

വിദ്യാലയങ്ങളിലൂടെ വിതരണംചെയ്ത ഭക്ഷ്യക്കിറ്റിലെ കടലമിഠായിയിൽ പുഴു: പി.ടി.എ. പരാതി നൽകി

പൊയിനാച്ചി : പൊതുവിതരണ വകുപ്പ് സപ്ലൈകോ മുഖാന്തരം വിദ്യാലയങ്ങളിലൂടെ വിതരണംചെയ്ത ഭക്ഷ്യക്കിറ്റിലെ കടലമിഠായിയിൽ പുഴുവെന്ന് വ്യാപക പരാതി. തെക്കിൽപ്പറമ്പ് ഗവ. യു.പി. സ്കൂളിൽ നൽകിയ കിറ്റിലെ കടലമിഠായിയിൽ പുഴുവുണ്ടെന്ന് പി.ടി.എ. കമ്മിറ്റി താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകി. ഇതേത്തുടർന്ന് പൊതുവിതരണ വകുപ്പ് അധികൃതർ വിദ്യാലയത്തിൽ എത്തി സാമ്പിൾ ശേഖരിച്ചു. സ്കൂളിലെ 1286 കുട്ടികൾക്ക് വിതരണംചെയ്യാൻ കിറ്റുകൾ ശനിയാഴ്ചയാണ്...

വീടിനു മുകള്‍നിലയില്‍നിന്ന് വൈദ്യുത കമ്പിയില്‍ പിടിച്ചു; എട്ടുവയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു

മഞ്ചേശ്വരം:നാലാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. ഹൊസങ്കടി മൊറത്തണയിൽ മൊറത്തണ ഹൗസിൽ സദാശിവ ഷെട്ടിയുടെയും യശോദയുടെയും മകൻ മോക്ഷിത്ത് രാജ് ഷെട്ടി (എട്ട്) ആണ് മരിച്ചത്. വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വീടിനുസമീപം പണിയുന്ന വീട്ടിൽ കളിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വീടിന്റെ മുകൾനിലയിൽ കൈയെത്തും ദൂരത്തുണ്ടായ വൈദ്യുതി കമ്പിയിൽ മോക്ഷിത്ത് തൊടുകയായിരുന്നു. ഉടൻ നാട്ടുകാർ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൊറത്തണ ഗവ....

“യുഎഇയിലെ കൊവിഡ് നിബന്ധനകളില്‍ മാറ്റം വരുത്തി”

"അബുദാബി: യുഎഇയില്‍ കൊവിഡ് വൈറസ് ബാധ കൂടുതല്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ക്കും പാര്‍ട്ടികള്‍ക്കും വീടുകളില്‍ വെച്ചുള്ള മറ്റ് ചടങ്ങുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റിയാണ് ചൊവ്വാഴ്‍ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. വിവാഹ ചടങ്ങുകളിലെയും മറ്റ് പരിപാടികളിലെയും ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമാക്കി...

‘രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമ’; വിവാദ പ്രസ്താവനയുമായി കർണാടക ബി.ജെ.പി അധ്യക്ഷൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കർണാടക ബി.ജെ.പി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. 'ആരാണ് രാഹുൽ ഗാന്ധി?, ഞാനത് പറയുന്നില്ല. രാഹുൽ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളിൽ വന്നതുമാണ്. ഒരു പാർട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല'-നളിൻ കുമാർ പറഞ്ഞു. വിവാദ പ്രസ്താവനയിൽ നളിൻ കുമാർ മാപ്പ് പറയണമെന്ന്...

ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും നല്ല നാലാമത്തെ രാജ്യം യുഎഇ

അബുദാബി: ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യം യുഎഇ. നേരത്തെയുണ്ടായിരുന്നതില്‍ നിന്ന് 10 സ്ഥാനം കൂടി മുകളിലേക്ക് കയറിയാണ് അതുല്യ നേട്ടം യുഎഇ സ്വന്തമാക്കിയത്. നിലവില്‍ സ്വിറ്റ്സര്‍ലന്റ്, ഓസ്‍ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവയ്‍ക്ക് പിന്നില്‍ നാലാമതാണ് യുഎഇയുടെ സ്ഥാനം. എച്ച്.എസ്.ബി.സിയുടെ പതിനാലാമത് വാര്‍ഷിക എക്സ്പാറ്റ് എക്സ്പ്ലോറര്‍ പഠനത്തിലാണ് ഈ വിവരമുള്ളത്. വിദേശത്ത് താമസിക്കുകയും...
- Advertisement -spot_img

Latest News

‘വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും’; എക്സൈസിന്റെ കർശന മുന്നറിയിപ്പ്

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ....
- Advertisement -spot_img