ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനയെ വിചിത്രമായി ന്യായീകരിച്ച് ഉത്തര്‍പ്രദേശിലെ (യു.പി) മന്ത്രി ഉപേന്ദ്ര തിവാരി. രാജ്യത്തെ കൈയിലെണ്ണാവുന്ന കുറച്ചാളുകള്‍ മാത്രമാണ് നാലുചക്ര വാഹനം ഉപയോഗിക്കുന്നതെന്നും 95% പേര്‍ക്കും പെട്രോള്‍ വേണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിശീര്‍ഷ വരുമാനവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ പെട്രോള്‍ വില വളരെ തുച്ഛമാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് 100 കോടിയിലേറെ വാക്‌സിന്‍ സൗജന്യമായാണ് നല്‍കിയതെന്നും മന്ത്രി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 (covid 19) സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫ്രാഞ്ചൈസി സ്വന്തമാക്കാൻ ബിഡ് സമർപ്പിച്ചിരിക്കുന്നത് വമ്പന്മാർ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് ഫാമിലി അടക്കം രാജ്യാന്തര കമ്പനികളാണ് ഐപിഎൽ ഫ്രാഞ്ചൈസിക്കായി രംഗത്തുള്ളത്. പുതിയ ഫ്രാഞ്ചൈസിക്കായുള്ള ടെൻഡർ ഗ്ലേസർ ഫാമിലി വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ഐപിഎൽ ഫ്രാഞ്ചൈസി സ്വന്തമാക്കണമെങ്കിൽ ഇന്ത്യയിൽ കമ്പനി ഉണ്ടാവണമെന്ന വ്യവസ്ഥയുണ്ട്. അതുകൊണ്ട്...
വരും ദിവസങ്ങളില്‍ നിരവധി അത്ഭുതകരമായ സവിശേഷതകള്‍ വാട്ട്സാപ്പില്‍ ലഭ്യമാകും. കഴിഞ്ഞ ദിവസങ്ങളിലും കമ്പനി നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയും അവ ഉപയോക്താക്കള്‍ ഇഷ്ടപ്പെടുകയും ചെയ്തു.കമ്പനി അതിന്റെ കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് എന്ത് പുതിയ സവിശേഷതകള്‍ കൊണ്ടുവരാന്‍ പോകുന്നുവെന്ന് നോക്കാം.
വാട്ട്സാപ്പില്‍, ഉപയോക്താക്കള്‍ക്ക് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ലഭിക്കും. ഈ സഹായത്തോടെ, ആപ്പും ചാറ്റ് വിന്‍ഡോയും അടച്ചതിനുശേഷവും ഉപയോക്താക്കള്‍ക്ക് വീഡിയോകള്‍...
സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്;. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മത്സ്യ ബന്ധനത്തിനും വിലക്കേർപ്പെടുത്തി. അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ്...
തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് ഇന്ധനവില(fuel price) ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന്(Diesel) 36 പൈസയും പെട്രോളിന്(Petrol) 35 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് വില 109 ലേക്ക് എത്തി. 108.79 ആണ് തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില. ഒരുലിറ്റര്‍ ഡീസലിന് 102.46 ആണ് തിരുവനന്തപുരത്തെ വില.
കൊച്ചിയില്‍ പെട്രോള്‍...
അഫ്ഗാനിസ്ഥാന്‍ ലോക കപ്പ് നേടിയശേഷം മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് റാഷിദ് ഖാന്‍. ലോക കപ്പില്‍ മികവ് കാണിക്കുകയാണ് ഇപ്പോള്‍ തനിക്ക് മുന്‍പിലുള്ള ലക്ഷ്യമെന്നും വിവാഹത്തിലല്ലെന്നും റാഷിദ് പറഞ്ഞു.
‘അഫ്ഗാനിസ്ഥാന്‍ ലോക കപ്പ് ജയിച്ചാല്‍ മാത്രമാവും വിവാഹം എന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ഇത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. അടുത്ത...
മൊബൈലിൽ ഫോണിൽ ശ്രദ്ധിച്ച് റോഡിലൂടെ നടന്ന സ്ത്രീ കൈക്കുഞ്ഞുമായി മാൻഹോളിൽ വീണു. ഫരീദാബാദിലെ ജവഹർ കോളനിക്കടുത്താണ് സംഭവം. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞാണ് യുവതിയുടെ കൈയ്യിൽ ഉണ്ടായിരുന്നത്. മൊബൈലിൽ ആരെയോ വിളിക്കാൻ യുവതി ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
തുറന്നിരുന്ന മാൻഹോളിന് മുമ്പിൽ പരസ്യ ബോർഡും കൂടി ഉണ്ടായിരുന്നത് കൊണ്ടാണ് യുവതി കുഴി കാണാതെ പോയതെന്നാണ്...
തിരുവനന്തപുരം:(mediavisionnews.in) അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 15 ഗ്രാം എം.ഡി.എം.എയുമായി കാസർകോട് സ്വദേശി പിടിയിൽ. ഉപ്പള കുന്ദച്ചക്കട്ടെ സ്വദേശി അബ്ദുൽ സമദിനെയാണ് എക്സൈസ് എൻഫോഴ്സ്മൻെറ് സ്ക്വാഡ് പട്ടം മുട്ടടയിൽനിന്ന് അറസ്റ്റ് ചെയ്തത്.
സ്ക്വാഡ് സി.ഐ ടി. അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണിത്. നഗരത്തിലെ യുവാക്കൾക്ക് ലഹരി എത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ ഒരു മുഖ്യകണ്ണിയാണ്...
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പില്‍ മുംബൈ സ്വദേശിയ്ക്ക് 7 കോടി രൂപ സമ്മാനം.
ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ സ്വദേശി യോഗേഷ് ഗോലെ-ധന്‍ശ്രീ ബന്തല്‍ ദമ്ബതികളുടെ മകന്‍ രണ്ടു വയസുകാരന്റെ പേരില്‍ എടുത്ത ടിക്കറ്റിനാണ് സമ്മാനം.
അവധി കഴിഞ്ഞ് സെപ്റ്റംബര്‍ 25 ന് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴായിരുന്നു ടിക്കറ്റെടുത്തത്. രണ്ടര വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന യോഗേഷ്...
ദില്ലി: രാജ്യത്ത് പഴയ രീതിയിലുള്ള പാസ്പോർട്ടുകളുടെ കാലം കഴിയുകയാണ്. ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയ ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെടുത്തി തയ്യാറാക്കുന്ന പുതിയ ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്തു തുടങ്ങിയതായി...