സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന 13 വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ നടപടികൾ നടപ്പ് സാമ്പത്തികവർഷം അവസാനത്തോടെ പൂർത്തിയാക്കും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലുള്ള ഈ വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ഭാവിയിൽ പ്രവർത്തിക്കുക.
ലേലനടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളുടെ പട്ടിക വ്യോമയാന മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. 50 വർഷത്തേക്കായിരിക്കും സ്വകാര്യ നടത്തിപ്പുകാർക്ക് എയർപോർട്ടുകൾ കൈമാറുക.
ഏഴ് ചെറിയ വിമാനത്താവളങ്ങളെ ആറ് വലിയ...
ഷാര്‍ജ: ടി20 ലോകകപ്പില്‍ ഇന്ന് ന്യൂസീലന്‍ഡ്- പാകിസ്ഥാന്‍ മത്സരം ആകാംക്ഷയോടെയാണ് ഇന്ത്യയും കാത്തിരിക്കുന്നത്. ന്യുസിലന്‍ഡിനെതിരെ ഞായറാഴ്ചത്തെ മത്സരം ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടമാണ്. അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ന്യുസീലന്‍ഡുമാണ് വമ്പന്മാര്‍.
ഗ്രൂപ്പില്‍ ഒന്നിലേറെ അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസീലന്‍ഡ് ടീമുകളില്‍ രണ്ടെണ്ണം സെമിയിലേക്ക് മുന്നേറാനാണ് സാധ്യത. അതിനാല്‍ ന്യൂസീലന്‍ഡിനെ ഞായറാഴ്ച...
കൊച്ചി: പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. പോലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാജാക്കന്മാരാണ് എന്ന തോന്നല്‍ പോലീസുകാര്‍ക്ക് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്ന കോടതി ഉത്തരവ് പോലീസിന്റെ മനോവീര്യം തകര്‍ക്കുമെന്ന നിലപാട് തെറ്റാണ്. തെറ്റു ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താനുള്ള മനോധൈര്യമാണ് സേനയ്ക്ക് ഉണ്ടാകേണ്ടതെന്നും ജസ്റ്റിസ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 36,000 രൂപ കടന്നു. 160 രൂപ വര്‍ധിച്ച് ഒരു പവന്റെ വില 36,040 രൂപയായതോടെ, സ്വര്‍ണവില വീണ്ടും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4505 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
തുടര്‍ച്ചയായ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെയും വര്‍ധിച്ചിരുന്നു....
കോഴിക്കോട്: വിശ്വസിക്കുന്ന പ്രത്യയശാസ്ത്രവും പ്രസ്ഥാനവും കൊടിയുടെ നിറവും രണ്ടാണെങ്കിലും അവരുടെ മനസ്സ് ഒന്നായി, പകർന്നുനൽകിയ സ്നേഹത്തിനുമുന്നിൽ. വിദ്യാർഥിരാഷ്ട്രീയത്തിൽ ഇരുസംഘടനകളിൽ പ്രവർത്തിച്ച നിഹാലും ഐഫയും ജീവിതത്തിൽ ഇനി ഒരുമിച്ചുനടക്കും.
കെ.എസ്.യു. ജില്ലാ പ്രസിഡൻറായ വി.ടി. നിഹാലിന്റെയും എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി മുൻ അംഗമായിരുന്ന ഐഫ അബ്ദുറഹിമാന്റെയും വിവാഹനിശ്ചയമായിരുന്നു ഞായറാഴ്ച. കോഴിക്കോട് ഗവ. ലോ കോളേജിൽ നിഹാലിന്റെ ജൂനിയറായിരുന്നു...
ചെന്നൈ: മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. മുല്ലപെരിയാര്‍ ഡാം പൊളിച്ചുപണിയണമെന്ന നടന്‍ പൃഥ്വിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ തേനി ജില്ലാ കലക്ട്രേറ്റിന് മുന്നില്‍ അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് തമിഴക വാഴ്‌വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ...
സൂപ്പര്‍താരം സൂര്യയ്‌ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിച്ച് സിബി തോമസ്. സൂര്യ നായകനായെത്തുന്ന ജയ് ഭീമിലൂടെയാണ് സിബി എത്തുന്നത്. ഈ ചിത്രത്തിലും പോലീസ് ഉദ്യോഗസ്ഥനായി തന്നെയാണ് എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടത്. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ജയ്ഭീമില്‍ പ്രകാശ് രാജ്, രജിഷ വിജയന്‍, രമേഷ് റാവു, കെ മണികണഠന്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങള്‍.
സൂര്യയും...
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) അഹമ്മദാബാദ്, ലക്നോ എന്നിവ പുതിയ ടീമുകളാവും. 2022 സീസൺ മുതൽ ഈ ടീമുകൾ ഐപിഎല്ലിലുണ്ടാവും. പുതിയ രണ്ട് ടീമുകൾക്കായി നടന്ന ലേലത്തിൽ ആർപി സഞ്ജീവ് ഗോയങ്ക (ആർപിഎസ്ജി) ഗ്രൂപ്പ്, അന്താരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് ഏജൻസിയായ സിവിസി കാപിറ്റൽ എന്നിവയാണ് പുതിയ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയതെന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്തു.
ആർപി...
ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...