ബംഗളൂരു: രാജ്യത്ത് നിരോധിച്ച 500 രൂപയുടെയും 1000 രൂപയുടെയും വ്യാജ നോട്ടുകൾ അച്ചടിച്ച അഞ്ചംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിലായി. ഇവരിൽനിന്ന് 5.80 കോടിയുടെ നോട്ടുകളാണ് പൊലീസ് പിടിച്ചെടുത്തത്.അന്തർസംസ്ഥാന സംഘമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
80 ലക്ഷത്തിെൻറ നോട്ടുകൾ ബംഗളൂരുവിൽനിന്നും അഞ്ചു കോടിയുടെത് കാസർകോടുനിന്നുമാണ് പിടിച്ചെടുത്തത്. ബംഗളൂരു കെ.ആർ.പുരത്ത് താമസിക്കുന്ന സുരേഷ് കുമാർ (32), രാജാജി നഗറിൽ...
ന്യൂഡൽഹി: പെഗാസസ് ചാരവൃത്തി കേസിൽ വിധി പറയവെ, പൗരന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട് സുപ്രിം കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങൾ. ദേശസുരക്ഷയുടെ പേരുപറഞ്ഞ് എല്ലായ്‌പ്പോഴും സർക്കാറിന് ഫ്രീ പാസ് നൽകാനാവില്ല എന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞു. വിഷയം പരിശോധിക്കാന്‍ റിട്ട. സുപ്രിംകോടതി ജഡ്ജി ആർവി രവീന്ദ്രൻ അധ്യക്ഷനായ മൂന്നംഗ സമിതിയെയും കോടതി നിയോഗിച്ചു....
സുന്ദർബനിലെ മത്സ്യത്തൊഴിലാളിയായ ബികാഷ് ബർമാനും അദ്ദേഹത്തിന്റെ സംഘത്തിലെ മറ്റുള്ളവരും വളരെക്കാലമായി പ്രദേശത്തെ നദികളിൽ മത്സ്യബന്ധനം നടത്തുന്നുണ്ട്. എന്നാല്‍ ഇപ്പോൾ, അവർ ഒരു ഭീമൻ 'ടെലിയ ഭോല' മത്സ്യത്തെ പിടിക്കാനായതിന്‍റെ സന്തോഷത്തിലാണ്.
മത്സ്യത്തൊഴിലാളികൾ അവരുടെ വലയിൽ കുടുങ്ങിയ കൂറ്റൻ മത്സ്യത്തെ തങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് കരയ്ക്കടുപ്പിച്ചത്. ഈ വലിയ മത്സ്യത്തെ പിടികൂടാൻ കഴിഞ്ഞതോടെ അവർ അതിനെ മൊത്തവ്യാപാര...
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കുതിച്ചുകയറിയ സ്വര്‍ണ വില ഇടിഞ്ഞു. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 35,800 രൂപയായി. ഗ്രാം വില 30 രൂപ താഴ്ന്ന് 4475 ആയി.
ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 36,000 രൂപ കടന്നിരുന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന...
ദില്ലി: ചാരസോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളേയും മാധ്യമപ്രവർത്തകരേയുമടക്കം നൂറുകണക്കിന് പ്രമുഖരുടെ രഹസ്യവിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തെക്കുറിച്ച് വിദഗ്ദ്ധസമിതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പെഗാസസ് ചോർച്ചയുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി. കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന് വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ മേൽനോട്ടം വഹിക്കും.
പെഗാസസ് ചോർച്ചയുമായി ബന്ധപ്പെട്ട ഏഴ് വിഷയങ്ങളാവും...
ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കം 64 പേർക്ക് ‘ക്ലീൻ ചിറ്റ്’ നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോർട്ടും അത് അംഗീകരിച്ച കീഴ്ക്കോടതി വിധിയും സൂക്ഷ്മമായി പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആണ് ഇക്കാര്യം സൂചിപ്പിച്ചത്.
2002 ഫെബ്രുവരി 28ന്...
ജയ്പുര്‍: ഇക്കഴിഞ്ഞ ഞായറാഴ്ച ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ച അധ്യാപികയുടെ പണിപോയി.
രാജസ്ഥാനിലെ ഉദയ്പുരിലെ നീര്‍ജ മോദി സ്‌കൂളിലെ അധ്യാപിക നഫീസ അട്ടാരിയെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിട്ടത്.
പാകിസ്താന്റെ ജയത്തിനു പിന്നാലെ 'നമ്മള്‍ ജയിച്ചു' എന്ന് പാക് താരങ്ങളുടെ ചിത്രത്തിനൊപ്പം നഫീസ വാട്ട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്‌കൂള്‍...
ഇന്ധന വില വീണ്ടും കൂട്ടി. സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. നേരത്തെ തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും പെട്രോൾ വില 110 കടന്നിരുന്നു.
കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 108.25 രൂപയും ഡീസൽ ലീറ്ററിന് 102.06 രൂപയുമാണ് വില. കോഴിക്കോട്...
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി യുവതി കാസര്‍കോട് നിന്ന് മലപ്പുറത്തെത്തി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാമുകനെ തേടിയാണ് യുവതി വീടുവിട്ടിറങ്ങിയത്. ഭര്‍തൃമതിയായ ഇവര്‍ അടുത്തിടെ വിവാഹമോചനം നേടിയതായി പോലീസ് വ്യക്തമാക്കി. ഇതേതുടര്‍ന്ന് യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യമാണ് യുവതി ഉന്നയിച്ചത്. ഇതിനായിരുന്നു തിരൂരങ്ങാടിയിലെത്തിയത്. പക്ഷെ അവിടെ എത്തിയപ്പോള്‍ കണ്ടത് യുവാവിന്റെ ഭാര്യയെയും മൂന്ന്...
‘ആക്‌ഷൻ ഹീറോ ബിജു’ എന്ന സിനിമയിലെ പവിത്രനെ ഓർമയില്ലേ ? മകളുടെ അച്ഛൻ മറ്റൊരാളാണെന്ന് അറിഞ്ഞപ്പോൾ ‘പറ്റിക്കാൻ വേണ്ടി പറയുന്നതാ സാറേ....പറ്റിക്കാൻ വേണ്ടിയാണെങ്കിലും ഇങ്ങനെയൊന്നും പറയരുതെന്ന് ഇവരോട് പറയണം–’ എന്നു പറഞ്ഞ്, കരഞ്ഞു കൊണ്ട് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോകുന്ന പവിത്രൻ. 3 മിനിറ്റു കൊണ്ട് സുരാജ് വെഞ്ഞാറമൂട് അനശ്വരമാക്കിയ കഥാപാത്രം.
ആ രംഗം അതേപടി...
ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...