Latest news

ഐ.എസ്. ബന്ധം: മംഗളൂരുവിൽ യുവതിയെ എൻ.ഐ.എ. അറസ്റ്റ് ചെയ്തു

മംഗളുരു: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ബന്ധം ആരോപിച്ച് യുവതിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ഉള്ളാൾ മാസ്തിക്കട്ടെ ബി.എം. കോമ്പൗണ്ട് ആയിഷാബാഗിൽ അനസ് അബ്ദുൾ റഹ്‌മാന്റെ ഭാര്യ മറിയ (ദീപ്തി മർള)മാണ് അറസ്റ്റിലായത്. ഒാഗസ്റ്റ് നാലിന് എൻ.ഐ.എ. സംഘം ഉള്ളാളിലെ വീട്ടിൽ റെയ്ഡ് നടത്തി ഇവരുടെ ഭർതൃസഹോദരപുത്രനെ അറസ്റ്റ് ചെയ്തിരുന്നു. സംശയത്തെത്തുടർന്ന് അന്ന് മറിയത്തെ കസ്റ്റഡിയിലെടുത്ത്...

ആശങ്കയായി കൊവിഡ് വ്യാപനം; 3-ാം തരംഗം സ്ഥിരീകരിച്ചു, രാജ്യം ജാഗ്രതയിൽ

ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ എൻ അറോറ. മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1900 ലേക്ക് അടുക്കുകയാണ്. ദില്ലിയിലെ സാഹചര്യം വിലയിരുത്താൻ ലഫ്റ്റണന്റ് ഗവർണർ അനിൽ ബെയ്ജാലിന്റെ അധ്യക്ഷതയിൽ ഇന്ന് ദുരന്ത നിവാരണ അതോറിറ്റി...

ബിഗ് ടിക്കറ്റിലൂടെ 50 കോടി രൂപ നേടി പ്രവാസി മലയാളി; എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) 235-ാമത് സീരീസ് ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം (50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി മലയാളിയായ ഹരിദാസന്‍ മൂത്തട്ടില്‍ വാസുണ്ണി. ഇദ്ദേഹം ഡിസംബര്‍ 30ന് വാങ്ങിയ 232976 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.  20 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം നേടിയത്...

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; കാസർകോട് സ്വദേശിയുൾപ്പെടെ രണ്ട് പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 75 ലക്ഷം വിലവരുന്ന 1.39 കിലോ സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയത്. ഷാർജയിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഷകിബ് അഹമ്മദിൽ നിന്ന് 357 ഗ്രാം സ്വർണം കംസ്റ്റംസ് പിടിച്ചെടുത്തു. ഡോർ ലോക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണക്കട്ടി. അതേസമയം ബഹ്‌റൈനിൽ നിന്നെത്തിയ അബ്ദുൽ ആദിൽ ഒരു...

മുഖ്യമന്ത്രി സാക്ഷി, പൊതുവേദിയിൽ മന്ത്രിയും എം പിയും ഏറ്റുമുട്ടി; സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷക്കെത്തി (വീഡിയോ)

ബംഗലുരു: കര്‍ണാടകയിലെ പൊതുചടങ്ങിനിടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. സംസ്ഥാന മന്ത്രിയും സ്ഥലം എം പിയും തമ്മിൽ പൊതു വേദിയിൽ രൂക്ഷമായ തർക്കവും കയ്യേറ്റശ്രമവും നടന്നു. മുഖ്യമന്ത്രിയെ സാക്ഷിയാക്കിയാണ് നേതാക്കൾ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി കയ്യേറ്റത്തിനടുത്തുവരെ കാര്യങ്ങളെ എത്തിച്ചത്. രാമനഗരയിലെ പൊതുചടങ്ങിനിടെയായിരുന്നു സംഭവം. മന്ത്രി അശ്വത് നാരായണയുടെ പ്രസംഗമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് മന്ത്രി...

കമ്മ്യൂണിസത്തിനെതിരെയുള്ള പ്രമേയം തന്റെ അറിവോടെയല്ല; പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകം: ജിഫ്രി തങ്ങള്‍

കോഴിക്കോട്: കമ്മ്യൂണിസത്തിനെതിരെയുള്ള സമസ്തയുടെ പ്രമേയം തന്റെ അറിവോടെയല്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്‌ലിം സമൂഹം ജാഗ്രത പുലര്‍ത്തണം എന്നുള്ള ഒരു പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ ചേര്‍ത്ത് ചില ചാനലുകളിലും ഓണ്‍ലൈനുകളിലും പ്രചരിപ്പിക്കപ്പെടുന്നത് തെറ്റിദ്ധാരണാജനകമാണെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. തന്റെ അറിവോടെയൊ, സമ്മതത്തോടെയോ അല്ല ഈ പ്രമേയം അവതരിപ്പിച്ചത്. ഇത്തരം...

കാസർകോടും ഒമിക്രോൺ; രോഗം സ്ഥിരീകരിച്ചത് ഗൾഫിൽ സന്ദർശക വിസയിൽ പോയി തിരിച്ച് വന്നയാള്‍ക്ക്

കാസർകോട്: കാസർകോടും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. മധൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗൾഫിൽ സന്ദർശക വിസയിൽ പോയി തിരിച്ച് വന്നയാള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നിലവില്‍ കേരളം മൂന്നാം സ്ഥാനത്താണ്. രാജ്യത്ത് കൊവിഡ് കേസുകളില്‍ ഒരാഴ്ച്ചയ്ക്കിടെ നാലിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 33750 പേര്‍ക്കാണ് കൊവി‍ഡ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധിതരുടെ...

മുസ്ലിം പെണ്‍കുട്ടികളെ ‘ഓണ്‍ലൈന്‍ ലേല’ത്തിലൂടെ അധിക്ഷേപിച്ചു; ബുള്ളി ആപ്പിന് പൂട്ടിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: മുസ്ലിം വനിതകളെ ‘ഓണ്‍ലൈന്‍ ലേല’ത്തിനു വെച്ച് അധിക്ഷേപിച്ച സംഭവത്തില്‍ ബുള്ളി ബായ് ആപ്ലിക്കേഷന്‍ കേന്ദ്രം റദ്ദാക്കി; ഓപ്പണ്‍ സോഴ്സ് പ്ലാറ്റ്ഫോമായ ജിറ്റ് ഹബ്ബിലെ ബുള്ളി ബായ് എന്ന ആപ്ലിക്കേഷനാണ് റദ്ദാക്കിയത്. മുസ്ലിം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അവരുടെ സമ്മതമോ അറിവോ കൂടാതെ അപ്ലോഡ് ചെയ്ത് ഈ ഓണ്‍ലൈനില്‍ ലേലത്തിനു വെച്ചുവെന്നാണ് പരാതി. സംഭവത്തില്‍ മുംബൈ...

ട്രെയിനിൽ പൊലീസിന്റെ ക്രൂരത, ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്ത യാത്രക്കാരനെ തല്ലിവീഴ്ത്തിയ ശേഷം ബൂട്ടിട്ട് ചവിട്ടി; ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ : കണ്ണൂരിൽ ട്രെയിനിൽ കേരളാ പൊലീസിന്റെ ക്രൂരത. മാവേലി എക്സ്പപ്രസിൽ വെച്ച് എഎസ്ഐ, യാത്രക്കാരനെ മർദ്ദിച്ചു. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പൊലീസുകാരൻ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മർദ്ദിച്ചത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു...

ആര്‍.എസ്.എസ് നേതാക്കളുടെ വിവരം എസ്.ഡി.പി.ഐക്ക് ചോര്‍ത്തി നല്‍കിയെന്നാരോപണം; സസ്പെന്‍ഷനിലുള്ള പൊലീസുകാരനെതിരെ വകുപ്പ് തല അന്വേഷണം

ഇടുക്കി: ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വിവരങ്ങള്‍ പൊലീസ് ഡാറ്റബേസില്‍ നിന്ന് ചോര്‍ത്തി നല്‍കിയെന്നാരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പൊലീസുകാരനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്. ഇടുക്കി കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന അനസ് പി.കെയ്ക്ക് എതിരെയാണ് വകുപ്പ്തല അന്വേഷണത്തിന് ഇടുക്കി എസ്.പി ഉത്തരവിട്ടത്. അന്വേഷണം നടക്കുന്ന കാര്യം എസ്.പി ഇന്ത്യന്‍ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചു. കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ...
- Advertisement -spot_img

Latest News

പെരുന്നാളിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ നെയ്യും; വി.ഡി സതീശന്റെ ഫോട്ടോ വെച്ച് വ്യാജപ്രചാരണം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ‘ഒരോ റേഷൻ കാർഡ് ഉടമക്ക് അഞ്ച് കിലോ...
- Advertisement -spot_img