Saturday, August 30, 2025

Latest news

കേരളത്തില്‍ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ തുടരും; താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ക്യാമ്പുകളിലേക്ക് മാറണം

കേരളത്തില്‍ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതുപ്രകാരം വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

ദുരന്തഭൂമിയായി വയനാട്: 19 മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും, രക്ഷാദൗത്യത്തിന് സൈന്യമെത്തും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും അകപ്പെട്ടതായി സംശയമെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. രക്ഷാദൈത്യത്തിനായി സൈന്യം എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. കണ്ണൂർ കന്റോൺമെന്റിൽ നിന്ന് കരസേനയുടെ രണ്ട്...

സംസ്ഥാനത്ത് കനത്ത മഴ, കാസർകോട് അടക്കം 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കാസർകോട് : കനത്ത മഴയെ തുടർന്ന് കാസർകോട് അടക്കം 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, ഇടുക്കി എന്നീ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അതേസമയം കോളേജുകൾക്ക് അവധിയില്ല ഈ ജില്ലകളിൽ. കണ്ണൂർ ജില്ലയിലെ തലശ്ശേരി ഇരിട്ടി തളിപ്പറമ്പ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

അമീബിക് മസ്തിഷ്ക ജ്വരം: ജീവൻ രക്ഷാമരുന്ന്, സഹായം തേടി ആരോഗ്യ വകുപ്പ്; ജർമ്മനിയിൽ നിന്ന് സൗജന്യമായി എത്തിച്ച് ഷംഷീർ വയലിൽ

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ ജീവൻ രക്ഷിക്കാനായുള്ള കേരള സർക്കാർ ദൗത്യത്തിന് കരുത്തുപകർന്ന് ചികിത്സയ്ക്ക് ആവശ്യമായ നിർണായക മരുന്ന് ജർമ്മനിയിൽ നിന്ന് സംസ്ഥാനത്തെത്തിച്ചു. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീർ വയലിലാണ് അടിയന്തര പ്രാധാന്യത്തോടെ മിൽറ്റിഫോസിൻ മരുന്ന് സൗജന്യമായി ലഭ്യമാക്കിയത്. 3.19 ലക്ഷം രൂപ വിലമതിക്കുന്ന 56...

കനത്ത മഴ: മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കോഴിക്കോട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം. തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി തൃശൂർ...

വരുന്നു നാലാം വന്ദേഭാരത്, കോഴിക്കോടേക്ക് ഒരു മാസത്തിനുള്ളില്‍ സര്‍വീസ് തുടങ്ങും

കോഴിക്കോട്: എറണാകുളം - ബംഗളൂരു സ്‌പെഷ്യല്‍ വന്ദേഭാരത് സര്‍വീസ് ജൂലായ് 31ന് ആരംഭിക്കും. ബുക്കിംഗ് ആരംഭിച്ച് ട്രെയിനില്‍ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റ് പോകുന്നുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സ്‌പെഷ്യല്‍ ട്രെയിന്‍ 12 മൊത്തം സര്‍വീസുകള്‍ നടത്തുക. ലാഭകരമാണെങ്കില്‍ സര്‍വീസ് സ്ഥിരമാക്കുന്നത് റെയില്‍വേയുടെ പരിഗണനയിലുണ്ട്. ഇപ്പോഴിതാ സംസ്ഥാനത്തേക്ക് മറ്റൊരു വന്ദേഭാരത് കൂടി സര്‍വീസ് ആരംഭിക്കാനിരിക്കുന്നുവെന്ന...

BJP എം.എൽ.എയെ കൊലപ്പെടുത്തിയ കേസ്: അഫ്‌സൽ അൻസാരിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി,MP സ്ഥാനം നഷ്ടമാകില്ല

ന്യൂഡല്‍ഹി: കൊലക്കേസില്‍ സമാജ്‌വാദി പാര്‍ട്ടി എം.പി അഫ്‌സല്‍ അന്‍സാരിക്ക് തടവുശിക്ഷ വിധിച്ച ഗാസിപുര്‍ പ്രത്യേക കോടതിയുടെ ശിക്ഷ റദ്ദാക്കി അലഹാബാദ് ഹൈക്കോടതി. ബി.ജെ.പി. എം.എല്‍.എയായിരുന്ന കൃഷ്ണാനന്ദ് റായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അന്‍സാരിക്ക് നാലുവര്‍ഷം തടവ് വിധിച്ചത്. എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായ കേസുകള്‍ പരിഗണിക്കുന്ന ഗാസിപുറിലെ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചിരുന്നത്. ശിക്ഷയ്‌ക്കെതിരേ ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി ലഭിച്ചതോടെ...

സഭയിൽ രാഹുലിന്റെ ‘ചക്രവ്യൂഹം’; ബജറ്റിനെതിരെ കത്തിക്കയറി പ്രതിപക്ഷ നേതാവ്, തലയിൽ കൈ വെച്ച് നിർമലാ സീതാരാമൻ

പാർലമെന്റിലെ ബജറ്റ് ചർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം. മോദിയും അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തിൽ കുരുക്കുകയാണെന്ന് രാഹുൽ വിമർശിച്ചു. ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും ഉൾപ്പെടെ ആറുപേരാണെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് അവർക്ക് വേണ്ടിയാണെന്നും രാഹുൽ ആരോപിച്ചു. 45 മിനിറ്റ് നീണ്ടുനിന്ന രാഹുലിന്റെ പ്രസംഗത്തിനിടയിൽ സഭയിൽ ബഹളം...

കാര്‍ വാങ്ങാന്‍ പോയ ഫിറോസിനെ കാണാനില്ല; പരാതി നല്‍കിയത് 25ാമത്തെ ഭാര്യ; രാജ്യം മുഴുവന്‍ ഭാര്യമാരുള്ള പ്രതി പിടിയില്‍

രാജ്യത്തെ യുവാക്കള്‍ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികളെ കിട്ടാനില്ലെന്ന് പരാതി പറയുമ്പോള്‍ മുംബൈയില്‍ നിന്ന് പുറത്ത് വരുന്ന ഒരു വാര്‍ത്ത വലിയ കൗതുകം ജനിപ്പിക്കുന്നുണ്ട്. മുംബൈയില്‍ നിന്ന് പുറത്തുവന്ന ഒരു വിവാഹ തട്ടിപ്പ് വാര്‍ത്തയാണ് വിവാഹം നടക്കാത്ത യുവാക്കളില്‍ ഉള്‍പ്പെടെ കൗതുകമുണര്‍ത്തുന്നത്. 25 യുവതികളെ വിവാഹം ചെയ്ത് മുങ്ങിയ തട്ടിപ്പുവീരന്‍ ഒടുവില്‍ പിടിയിലായി. മുംബൈ കല്യാണില്‍ നിന്നാണ്...

അണക്കെട്ട് തകർന്ന് കൊല്ലപ്പെട്ടത് ആയിരങ്ങൾ, ലിബിയയിൽ 12 ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ

ബെംഗാസി: ലിബിയയിൽ അണക്കെട്ട് തകർന്നുണ്ടായ പ്രളയത്തിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 12 ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ. കഴിഞ്ഞ വർഷമാണ് ലിബിയയിലെ ദേർണയിൽ നിരവധി അണക്കെട്ടുകൾ തകർന്ന് ദുരന്തമുണ്ടായത്. രാജ്യത്തെ അണക്കെട്ടുകളുടെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കാണ് 9 മുതൽ 27 വർഷം വരെ ശിക്ഷ വിധിച്ചത്.  കേസിൽ നാല് പേരെ കോടതി വെറുതെ വിട്ടു. ലിബിയയിലെ തീരമേഖലയിലെ...
- Advertisement -spot_img

Latest News

2018 ല്‍ ഉപ്പളയിൽ അഞ്ചു പേര്‍; ഇന്നലെയും അഞ്ചു മരണം; സമാന കുടുംബത്തെ തേടിയെത്തി തലപാടിയിലെ അപകടമരണം

കാസര്‍കോട് :2018 ജൂലൈ ഒന്‍പതിലെ അപകടദിവസം മറക്കാനാകാത്ത ഓര്‍മയായി തുടരുമ്പോഴാണ് സമാനി കുടുംബത്തെ തേടി അടുത്ത ദുരന്തം എത്തുന്നത്. വ്യാഴാഴ്ച കാസർകോട് തലപ്പാടിയിലെ വാഹനാപകടത്തില്‍ മരണപ്പെട്ട...
- Advertisement -spot_img