Saturday, August 30, 2025

Latest news

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മരണസംഖ്യ 108 ആയി, 98 പേരെ കാണാനില്ല, 122 പേര്‍ പരിക്കേറ്റ് ചികിത്സയിൽ

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകിട്ട് നാലര വരെ 96 പേരുടെ മരണം സ്ഥിരീകരിച്ചു. മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ 62 മൃതദേഹങ്ങൾ ഉണ്ട്. ഇവരിൽ 42 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിൽ മൂന്ന് മൃതദേഹങ്ങളുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ 41 മൃതദേഹങ്ങളാണ് ഉള്ളത്. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ഒരാളുടെ മൃതദേഹമുള്ളത്. 98 പേരെ കാണാനില്ലെന്നും വിവരമുണ്ട്....

വയനാട് ഉരുൾപൊട്ടൽ: 90 മൃതദേഹങ്ങൾ കണ്ടെടുത്തു; 33 പേരെ തിരിച്ചറിഞ്ഞു, പരിക്കേറ്റ നൂറിലധികം പേർ ആശുപത്രിയിൽ

കൽപ്പറ്റ: വയനാടിനെ നടുക്കിയ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. പലയിടങ്ങളിലായി 90 മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തുവെന്നാണ് വയനാട് ജില്ല ഭരണകൂടം അറിയിച്ചത്. ഇതിൽ 33 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (58), അഷ്റഫ് (49), കുഞ്ഞിമൊയ്തീൻ (65), ലെനിൻ, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജീന, ദാമോദരൻ,...

കനത്ത മഴ തുടരുന്നു; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കാസര്‍കോട്: കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട് മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ...

പാറകള്‍ റോഡിലേക്ക് പതിക്കുന്നു; മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ യാത്ര നിരോധിച്ചു

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. കൂറ്റന്‍ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. അപകടകരമായ രീതിയില്‍ പാറകള്‍ റോഡിലേക്ക് പതിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ യാത്ര നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അടിമാലി മൂന്നാര്‍ റൂട്ടില്‍ പള്ളിവാസലിന് സമീപവും ഉരുള്‍ പൊട്ടലില്‍...

രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകുക; അടിയന്തര സഹായം എത്തിക്കണമെന്ന് സാദിഖലി തങ്ങൾ

മലപ്പുറം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകാൻ മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് പ്രളയത്തിൽ അകപ്പെട്ടവർക്ക് പ്രാദേശിക കമ്മിറ്റികൾ മുൻകൈയെടുത്ത് അടിയന്തര സഹായമെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതിന്റെ ഭീകരദൃശ്യങ്ങളും വാർത്തകളുമാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. നിലമ്പൂർ ചാലിയാർ പുഴയിൽ...

വയനാട് ദുരന്തഭൂമി: മരണ സംഖ്യ 67 ആയി, രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യമെത്തി, തിരിച്ചറിയാനാവാതെ മൃതദേഹങ്ങൾ

വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉണ്ടായ വന്‍ ഉരുള്‍ പൊട്ടലില്‍ 73 മരണം സ്ഥിരീകരിച്ചു. വട്ടമല ,ചുരൽമല മുണ്ടക്കൈ എന്നിവിടങ്ങളിൽ ദുരന്തത്തിൽപെട്ടവരിലേക്ക് 12 മണിക്കൂറിന് ശേഷമാണ് സൈന്യത്തിനും ഫയർഫോഴ്സിനും എത്താൻ കഴിഞ്ഞത്. നിരവധി വീടുകൾ ഇപ്പോഴും മണ്ണിനടയിലാണ്. മരിച്ചവരിൽ 36 പേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. ചൂരൽ മലയിൽ അൽപം മുമ്പാണ് ഫയർഫോഴ്സിന് എത്തിപെടാൻ പറ്റിയത്. സൈന്യം മുണ്ടക്കൈയിൽ...

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി; പുഴയിൽ മലവെള്ളപ്പാച്ചിൽ

കൽപറ്റ: വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. പുഴയിൽ മഴവെള്ളപ്പാച്ചിലുണ്ടായി. രക്ഷാസേന അം​ഗങ്ങളടക്കം പിന്മാറേണ്ട സാഹചര്യമാണ്. സംഭവസ്ഥലത്തെത്തിയ മന്ത്രിമാരും മടങ്ങി. ചൂരല്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കൂടുതല്‍ വെളളവും കല്ലും ഒലിച്ച് വരുന്ന അവസ്ഥയാണ്. മഴ ശക്തമായി തുടരുകയാണ്. ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നുണ്ട്. അതീവ ഗുരുതര സാഹചര്യമെന്നാണ് സംഭവസ്ഥലത്തുനിന്നുള്ള റിപ്പോർട്ട്. മന്ത്രിമാരും രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്....

സംസ്ഥാനത്ത് അതിതീവ്ര മഴ, 8 ജില്ലകളിൽ റെഡ് അലർട്ട്, നാല് ജില്ലകളിൽ ഓറഞ്ച്

സംസ്ഥാനത്ത് മൺസൂൺ പാത്തി സജീവമായി തുടരുന്നു. കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്....

ദയവായി കാഴ്ചകൾ കാണാൻ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുത്, അത് രക്ഷാപ്രവർത്തനത്തെ ബാധിക്കും; മുന്നറിയിപ്പുമായി കേരള പൊലീസ്

പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. കാഴ്ചകൾ കാണാൻ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുതെന്നും അത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. സഹായങ്ങൾക്കായി 112 എന്ന നമ്പറിൽ വിളിക്കാമെന്നും പൊലീസ് അറിയിച്ചു. ‘ദയവായി കാഴ്ചകൾ കാണാൻ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുത്🙏🏻. അത് രക്ഷാപ്രവർത്തനത്തെ ബാധിക്കും. സഹായങ്ങൾക്ക് 112 എന്ന നമ്പറിൽ വിളിക്കാം’ –...

ചാലിയാറിൽ ആദ്യം ഒഴുകിയെത്തിയത് പിഞ്ചുകുഞ്ഞിൻ്റെ മൃതദേഹം; ഉയർന്ന് മരണസംഖ്യ

മേപ്പാടി: വയനാട് ചൂരല്‍ മല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരണസംഖ്യ ഉയരുകയാണ്. അയൽജില്ലയായ മലപ്പുറം പോത്തുകല്‍ മുണ്ടേരി ഭാഗത്ത്‌ ചാലിയാര്‍ പുഴയില്‍ നിന്ന് ലഭിച്ചത് 13 മൃതദേഹങ്ങൾ. മൂന്നുവയസ്സുള്ള കുഞ്ഞിൻ്റെ മൃതദേഹമാണ് ആദ്യം തീരത്തടിഞ്ഞത്. മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയതാണ് മൃതദേഹങ്ങള്‍. 27 പേരുടെ മൃതദേഹം വയനാട്ടില്‍ നിന്നും കണ്ടെടുത്തു. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം...
- Advertisement -spot_img

Latest News

2018 ല്‍ ഉപ്പളയിൽ അഞ്ചു പേര്‍; ഇന്നലെയും അഞ്ചു മരണം; സമാന കുടുംബത്തെ തേടിയെത്തി തലപാടിയിലെ അപകടമരണം

കാസര്‍കോട് :2018 ജൂലൈ ഒന്‍പതിലെ അപകടദിവസം മറക്കാനാകാത്ത ഓര്‍മയായി തുടരുമ്പോഴാണ് സമാനി കുടുംബത്തെ തേടി അടുത്ത ദുരന്തം എത്തുന്നത്. വ്യാഴാഴ്ച കാസർകോട് തലപ്പാടിയിലെ വാഹനാപകടത്തില്‍ മരണപ്പെട്ട...
- Advertisement -spot_img