തിരുവനന്തപുരം: വയനാട് ദുരന്തം പാർലമെന്‍റില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. സർക്കാരിനെ വിമർശിക്കാനുള്ള സമയമല്ല ഇത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണം. തങ്ങൾ ആരും നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ല. ദുരന്തത്തിൽപെട്ടവർക്ക് 100 വീടുകൾ കെ.പി.സി.സി നൽകുമെന്നും സതീശൻ പറഞ്ഞു.
രാജ്യസഭയിലും ലോക്സഭയിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സമ്മർദം ചെലുത്തുന്നുണ്ട്. പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ല.ദുരിതാശ്വാസ നിധി...
ന്യൂഡല്‍ഹി: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിന്റെ റഡാര്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പില്‍ നിന്ന് 1550 മീറ്റര്‍ ഉയരത്തിലാണെന്നാണ് ഐ.എസ്.ആര്‍.ഒ പുറത്തുവിട്ട വിവരത്തില്‍ നിന്നും വ്യക്തമാകുന്നത്. പ്രഭവ കേന്ദ്രത്തിന്റെ വ്യാപ്തി ഏതാണ്ട് 86,000 ചതുരശ്രമീറ്ററാണ്.
നിലവിലെ പ്രഭവ കേന്ദ്രം 40 വര്‍ഷം മുമ്പുണ്ടായ ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തോട് അടുത്താണെന്നും ആഘാതഭൂപടത്തില്‍ നിന്ന് വ്യക്തമാണ്. പാറക്കൂട്ടവും...
മേപ്പാടി: ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദീനവിലാപങ്ങൾ. ആയുസിന്റെ അധ്വാനം കൊണ്ട് പണിതുയർത്തിയ വീട് നഷ്ടപ്പെട്ട വേദനയിൽ പകച്ചുനിൽക്കുന്നവർ. കേരളത്തിന്റെയൊന്നാകെ ഉള്ളുനീറുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം വർധിക്കുന്നത് ആശങ്ക വളർത്തുകയാണ്. ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 331 പേർ മരിച്ചെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന വിവരം. കാണാതായവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ മരണസംഖ്യ വളരെയേറെ ഉയർന്നേക്കാം എന്ന...
റിയാദ്: 2034 ഫിഫ ലോകകപ്പിനായി സ്റ്റേഡിയം ഒരുക്കാന്‍ തീരുമാനിച്ച് സൗദി അറേബ്യ. 2034ലെ ടൂര്‍ണമെന്റിനെ രാജ്യത്തേക്ക് ക്ഷണിച്ചുകൊണ്ടാണ് സൗദിയുടെ തീരുമാനം. സൗദിയിലെ ക്ളിഫ് എഡ്ജിന്റെ സമീപത്തായാണ് സ്റ്റേഡിയം നിര്‍മിക്കുക. 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ബിഡ് ചെയ്യുന്ന ആദ്യ രാജ്യം കൂടിയാണ് സൗദി അറേബ്യ. 170 കിലോമീറ്റര്‍ നേര്‍രേഖയിലുള്ള നഗരത്തിനുള്ളില്‍ ഭൂനിരപ്പില്‍ നിന്ന്...
വ്യക്തമായ കാരണങ്ങളില്ലാതെ ലേലത്തില്‍ പങ്കെടുത്തതിന് ശേഷം ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്ക് വിലക്ക് നല്‍കാന്‍ ആവശ്യപ്പെട്ട് ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍. ഇ.എസ്.പി എന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഗാ ലേലത്തിലും വിദേശ താരങ്ങള്‍ പങ്കെടുക്കണമെന്നും മിനി ലേഗത്തില്‍ മാത്രം പങ്കെടുത്താല്‍ പോരെന്നും ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
എല്ലാ പത്ത് ഫ്രാഞ്ചൈസികളും ഇക്കാര്യങ്ങളില്‍ അംഗീകരിച്ചിട്ടുണ്ട്. അടുത്ത...
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആരോപണത്തിൽ വ്യക്തത വരുത്തി കേന്ദ്രകാലാവസ്ഥാ വകുപ്പ്. മുഖ്യമന്ത്രി നൽകിയ മറുപടി ശരിവെക്കുന്നതാണ് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മേധാവിയുടെ പ്രസ്ഥാവന. വയനാട്ടിൽ റെഡ‍് അലേർട്ട് പ്രഖ്യാപിച്ചത് ഉരുൾപൊട്ടലുണ്ടായ ജൂലൈ 30ന് അതിരാവിലെയാണെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.
ശക്തമായ മഴ...
കൽപ്പറ്റ: വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് പൊലീസ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45, ദുരന്തനിവാരണ നിയമത്തിലെ 51 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്.
സാമൂഹ്യമാധ്യമമായ എക്സിൽ 'കോയിക്കോടൻസ്...
കൽപ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്കായി കൈ കോർത്ത് എയർടെൽ. വയനാട്ടിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് അടക്കം ഓഫർ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബിൽ അടക്കാൻ വൈകുന്നവർക്കും ഇളവ് നൽകിയിട്ടുണ്ട്.
ഇതിന്...
മംഗളൂരു: തോക്കും മയക്കുമരുന്നുമായി കാസർകോട് സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒട്ടേറെ കേസുകളിൽ പ്രതിയായ കലി യോഗേഷിന്റെ സംഘത്തിലെ അംഗങ്ങളായ പൈവളിഗെ കുരുടപ്പദവ് സ്വദേശി മുഹമ്മദ് ഹനീഫ് (40), മുടിപ്പു സ്വദേശി മുഹമ്മദ് റഫീഖ് (36) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
എം.ഡി.എം.എ. വിൽക്കാനായി തോക്കുമായി കാറിൽ മംഗളൂരുവിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു...
വയനാട്: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. മരണം 246 ആയി. ഇരുന്നൂറിലേറെ പേരെ കാണാതായി. പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് 46 മൃതദേഹങ്ങൾ കണ്ടെടുത്തു. മേപ്പാടി സർക്കാർ ആശുപത്രിയിൽ ഇന്ന് എത്തിച്ചത് 27 മൃതദേഹങ്ങളാണ്. അതേസമയം, രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാക്കി മുണ്ടക്കൈയിൽ മഴ തുടരുകയാണ്.
മുണ്ടക്കൈ പുഴയിൽ കുത്തൊഴുക്ക് ശക്തമായി. ജലനിരപ്പ് ഉയർന്നു. സൈന്യം ഇന്നലെ തയ്യാറാക്കിയ...
കൊച്ചി: സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി. ഡ്രൈവർക്കും കണ്ടക്ടർക്കും പോലീസ് ക്ലിയറൻസ്...