മുംബൈ: കളിക്കുന്നതിനിടെ നാല് വയസുകാരൻ മാൻഹോളിൽ വീണ് മരിച്ചു. മഹാരാഷ്ട്രയിലെ അഹ്മദ് നഗർ ജില്ലയിലാണ് സംഭവം. മുകുന്ദ് നഗർ സ്വദേശിയായ സമർ ശൈഖ് (4) ആണ് മരിച്ചത്. ശരിയായ വിധത്തിൽ അടപ്പ് കൊണ്ട് മൂടാത്ത മാൻഹോളാണ് അപകടത്തിന് വഴിവെച്ചത്. ഞായറാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്.
വീടിന് സമീപം കളിക്കുകയായിരുന്നു നാല് വയസുകാരനായ സമർ ശൈഖ്. എന്നാൽ തിരികെ...
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ മേഖലകളിൽ കാണാതായവര്‍ക്കായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തെരച്ചിൽ നടക്കുക. ദൗത്യസംഘത്തിന്‍റെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുക. കേരളത്തെ നടുക്കിയ ഉരുൾപൊട്ടലിൽ മരണ സംഖ്യ 380 ആയി ഉയർന്നു. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത. ചൂരൽമല സ്കൂൾ, വെള്ളാർമല വില്ലേജ്...
മംഗളൂരു: മുണ്ടക്കൈ ദുരന്തത്തിന്റെ ഇരകളായ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് മംഗളൂരു യേനെപോയ കൽപ്പിത സർവകലാശാല. ദുരന്തബാധിത കുടുംബങ്ങളിൽപ്പെട്ട തെരഞ്ഞെടുക്കപ്പെടുന്ന അർഹരായ 100 വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് ചാൻസലർ യേനെപോയ അബ്ദുല്ലക്കുഞ്ഞി അറിയിച്ചു.
എം.ബി.ബി.എസ്, ബി.ഡി.എസ്, ഫിസിയോ തെറാപ്പി, നഴ്‌സിങ്, എഞ്ചിനീയറിങ് തുടങ്ങി മെഡിക്കൽ-പാരാമെഡിക്കൽ-പ്രൊഫഷണൽ-ബിരുദ കോഴ്‌സുകളിൽ ഉൾപ്പെടെയാണ് സൗജന്യ വിദ്യാഭ്യാസം നൽകുക. ദുരിത ബാധിത...
വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ചെർപ്പുളശ്ശേരി സ്വദേശി അറസ്റ്റിൽ. സുകേഷ് പി മോഹനൻ എന്നയാളാണ് അറസ്റ്റിലായത്. സമൂഹ മാധ്യമങ്ങൾ വഴി സ്ത്രീത്വത്തെ അപമാനിച്ചതിന് ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട്...
കോഴിക്കോട്: ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ സഹോദരീഭർത്താവ് ജിതിൻ. തെരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ല. ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തെരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചു. ജില്ലാ കളക്ടർ, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറയുന്നു. അതേസമയം, തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ല....
തിരുവനന്തപുരം: ചൂരൽമല ദുരന്ത പശ്ചാതലത്തിൽ 2005 ലെ ദുരന്ത നിവാരണ നിയമം സെക്ഷൻ 22, 72 പ്രകാരം സർക്കാർ പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി. നൂറോളം മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ് അടിയന്തരമായി സർക്കാർ ഉത്തരവിറക്കിയത്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന്ന് മുമ്പായി ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾ ഉണ്ടാവും. പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകും. മൃതദേഹത്തിന്റെയും ശരീരത്തിലെ...
മുംബൈ: സ്റ്റേറ്റ് ബാങ്കിൻ്റെ സന്ദേശമെന്ന രീതിയിൽ ഉപഭോക്താക്കളിലേക്ക് എത്തുന്ന ചില സന്ദേശങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി, ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ്. എസ്ബിഐ റിവാർഡ് പോയിൻ്റുകൾ വീണ്ടെടുക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ എസ്എംഎസ്, വാട്ട്‌സ്ആപ്പ് എന്നിവ വഴി സന്ദേശങ്ങൾ അയക്കുന്നുണ്ടെന്ന് മുമ്പ് പിഐബി റിപ്പോർട്ട് ചെയ്തിരുന്നു.
എസ്ബിഐ...
തികച്ചും അസംഭവ്യമെന്ന് തോന്നാമെങ്കിലും ഇത്തരമൊരു സംഭവം നടന്നുവെന്നാണ് വിയറ്റ്‌നാമില്‍ നിന്നുള്ള ഈ വാര്‍ത്ത വ്യക്തമാക്കുന്നത്. വയറുവേദനയേത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇന്ത്യക്കാരനായ യുവാവിന്റെ വേദനയ്ക്കുപിന്നില്‍ ഒരു ഈല്‍ മത്സ്യമായിരുന്നുവെന്നതാണ് ആശ്ചര്യകരമായ സംഗതി. തന്റെ മലദ്വാരത്തിലൂടെ മുപ്പത്തിയൊന്നുകാരന്‍ തന്നെ ഈലിനെ ഉള്ളില്‍ കടത്തുകയായിരുന്നുവെന്നതാണ് അതിലും അമ്പരപ്പിക്കുന്ന കാര്യം.
ജൂലായ് 27നാണ് അതികഠിനമായ വേദനയുമായി 'സാഹസികനായ' യുവാവ് ഹനോയിലെ ആശുപത്രിയിലെത്തിയത്. അതേദിവസംതന്നെയാണ്...
കൊച്ചി: സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി. ഡ്രൈവർക്കും കണ്ടക്ടർക്കും പോലീസ് ക്ലിയറൻസ്...