തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് പ്രത്യേക നിറം നൽകാൻ സർക്കാര്‍ ഉത്തരവ്. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നൽകാനാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. ഒക്ടോബർ 1 മുതൽ ഉത്തരവ് നിലവിൽ വരും. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ വെള്ള നിറം മാറ്റണമെന്ന ആവശ്യം പരിഗണിച്ചുവെങ്കിലും തീരുമാനമെടുക്കാതെ മാറ്റി.
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യം സ്വാമി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
യു.കെയിൽ 2003-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബാക്കോപ്സ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർമാരിലും സെക്രട്ടറിമാരിലും ഒരാളാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹത്തിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും ആരോപിച്ച് 2019-ൽ സുബ്രഹ്മണ്യം സ്വാമി ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
ബാക്കോപ്സ്...
കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ സംസ്ഥാനത്ത് നാളെ ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കും. മെഡിക്കൽ കോളേജ് ഒ.പികളും പ്രവർത്തിക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. രാവിലെ ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് മണിവരെയാണ് പണിമുടക്ക്.
തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടര്‍മാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെന്റൽ കോളേജ്...
തിരുവനന്തപുരം: ചിറയിൻകീഴിൽ കറിവെക്കാൻ വാങ്ങിയ മീൻ മുറിക്കുന്നതിനിടയിൽ വയറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി. പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റോഡിൽ ചരുവിള വീട്ടിൽ തൊഴിലുറപ്പ് തൊഴിലാളിയായ ബേബി വാങ്ങിയ പീര മീനിന്റെ വയറ്റിലാണ് പാമ്പിനെ കണ്ടെത്തിയത്.
പെരുങ്ങുഴി നാഗർ നടയ്ക്ക് സമീപം തൊഴിലുറപ്പ് സ്ഥലത്ത് എത്തിയ മത്സ്യ കച്ചവടക്കാരനിൽ നിന്നും വാങ്ങിയ മീനാണിത്. നൂറു രൂപയ്ക്ക് മൂന്ന്...
വരുന്ന 12 വർഷത്തിനുള്ളിൽ ഇന്ത്യൻ ജനസംഖ്യ 152.2 കോടിയിലെത്തുമെന്ന് റിപ്പോർട്ട്. സ്ഥിതിവിവരക്കണക്ക് മന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, 2036ഓടെ സ്ത്രീകളുടെ ശതമാനത്തിൽ 2011ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നേരിയ വർധനവുമുണ്ടാകും.
'2023 ലെ സ്ത്രീകളും പുരുഷന്മാരും' എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിലെ മറ്റൊരു ശ്രദ്ധേയമായ വസ്തുത, 15 വയസിൽ താഴെയുള്ളവരുടെ എണ്ണം രാജ്യത്ത് കുറയുന്നു എന്നതാണ്....
തിരുവനന്തപുരം: ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു. ഹൈക്കോടതി വിധി പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകില്ല.
അധ്യാപക സംഘടനകളുമായും, ക്യു.ഐ.പി യോഗത്തിലുമടക്കം ചർച്ചകൾ നടത്തിയതിനു ശേഷമായിരിക്കും തീരുമാനമുണ്ടാവുക. ഉടൻ തന്നെ ഇവരുമായുള്ള ചർച്ചകളുണ്ടായേക്കും. അധ്യാപകസംഘടനകൾ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഈ നിലപാട് സ്വീകരിച്ചത്.
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് നിഗമനം. റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലേക്ക് വ്യാജ സ്ക്രീൻ ഷോട്ട് എത്തിയത്. അന്വേഷണത്തോട് സഹകരിക്കാത്ത ഫേസ്ബുക്കിന്‍റെയും വാട്സ്ആപ്പിന്‍റെയും...
കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം 6 വോട്ടുകള്‍ക്കാണെന്ന് കണക്കാക്കാമെന്ന് ഹൈക്കോടതി. എല്‍ ഡി എഫ് തര്‍ക്കമുന്നയിച്ച 348 വോട്ടുകളില്‍ സാധുവായത് 32 എണ്ണം മാത്രമാണ്. സാധുവായ വോട്ട് എല്‍ ഡി എഫിനെന്ന് കണക്കാക്കിയാലും യു ഡി എഫ് 6 വോട്ടിന് ജയിക്കും. ഈ സാഹചര്യത്തില്‍ മാറ്റിവെച്ച...
ദില്ലി: വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായി രണ്ട് കോടി രൂപ നല്‍കാന്‍ സഹാറ ഗ്രൂപ്പിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഉപഭോക്തൃ കേസിലെ കോടതി വിധി പാലിക്കാത്തതിനുള്ള പിഴത്തുക കൈമാറാനാണ് ഉത്തരവ്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും സന്ദീപ് മേത്തയുമടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. സഹാറ ഗ്രൂപ്പ് നിര്‍മിച്ച വീട് വാങ്ങിയവരുമായുള്ള കേസില്‍...
ബെംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ചൊവ്വാഴ്ച പുനഃരാരംഭിക്കും. നാവികസേനയുടെ നേതൃത്വത്തില്‍ പുഴയില്‍ റഡാര്‍ പരിശോധന നടത്താനാണ് തീരുമാനം. ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ എന്ന് അറിയുകയാണ് പ്രധാനലക്ഷ്യം.
പുഴയില്‍ ഇപ്പോള്‍ ഒഴുക്ക് കുറവുണ്ടെന്ന് തിങ്കളാഴ്ച കാര്‍വാറില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. അതേസമയം ഷിരൂര്‍ ദൗത്യം തുടരുന്നതുമായി ബന്ധപ്പെട്ട...
മഞ്ചേശ്വരം : ഉപ്പളയിലെ അപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള മലിനജലം ദേശീയപാതയുടെ പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്ന പരാതിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ദേശീയപാതയ്ക്ക് സമീപത്തുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള...