Monday, August 25, 2025

Latest news

ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടാൻ കാരണം അവ‍ർ 3 പേർ : രോഹിത് ശർമ

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിന് പിന്നിൽ നെടുന്തൂണായി പ്രവർത്തിച്ച 3 പേർ ആരൊക്കെയെന്ന് തുറന്നുപറഞ്ഞ് ക്യാപ്റ്റൻ രോഹിത് ശർമ. സിയറ്റ് ക്രിക്കറ്റ് അവാർഡ് വിതരണച്ചടങ്ങിൽ മികച്ച രാജ്യാന്തര താരത്തിനുള്ള പുരസ്കാരം നേടിയശേഷമാണ് ലോകകപ്പ് നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മൂന്ന് പേരെ രോഹിത് ശർമ എടുത്തുപറഞ്ഞത്. മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടർ അജിത്...

ഉപ്പളയിൽ ഗതാഗത തടസ്സം രൂക്ഷം; പൊറുതിമുട്ടി വിദ്യാർത്ഥികളും രോഗികളും

കാസര്‍കോട്: ഗതാഗത സ്തംഭനത്തില്‍ വീര്‍പ്പുമുട്ടി ഉപ്പള. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും, തടസ്സപ്പെടുത്തിയുമാണ് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെയുള്ള ദേശീയപാത നിര്‍മ്മാണമെന്നാണ് പരക്കെ ആക്ഷേപം. ഇതിനെതിരെ സന്നദ്ധ സംഘടനകളും, രാഷ്ട്രീയപാര്‍ട്ടികളും വലിയ പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. ബന്തിയോട് നിന്ന് തുടങ്ങുന്ന ഗതാഗത തടസം ഉപ്പള വരെ നീളുകയാണ്. ഉപ്പള ടൗണ്‍ കടന്ന് കിട്ടാന്‍ എടുക്കുന്ന സമയം രണ്ടു മണിക്കൂറിലേറെയാണ്....

മുൻ മുഖ്യമന്ത്രി 5 വർഷം കൊണ്ട് കഴിച്ചത് 3.6 കോടി രൂപയുടെ മുട്ട പഫ്‌സുകൾ; ജഗൻ മോഹൻ റെഡ്ഡിക്കെതിരെ പുതിയ ആരോപണം

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി 5 വർഷം കൊണ്ട് കഴിച്ചത് 3.6 കോടി രൂപയുടെ മുട്ട പപ്‌സുകൾ എന്ന് ആരോപണം. ഭരണ കാലത്ത് അമിത ചെലവ് നടത്തിയെന്നാരോപിച്ച് ഭരണകക്ഷിയായ ടിഡിപി രംഗത്തെത്തിയതോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. എന്നാൽ ഇതിന് പിന്നാലെ വൈഎസ്‌ആർ കോൺഗ്രസ് പാർട്ടി വിശദീകരണവുമായി രംഗത്തെത്തി. സ്നാക്സ്‌സിൻ്റെ ബില്ലിനെ മുട്ട...

37 മണിക്കൂറിന് ഒടുവിൽ ആശ്വാസ വാർത്ത; പതിമൂന്നുകാരി തസ്മിദിനെ വിശാഖപട്ടണത്ത് കണ്ടെത്തി, ഉടൻ നാട്ടിൽ എത്തിക്കും

കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ വിശാഖപട്ടണത്ത് കണ്ടെത്തി. കാണാതായി 37 മണിക്കൂറിനു ശേഷം ചെന്നൈയിൽ നിന്ന് ഗുവഹാത്തിക്കുള്ള യാത്രക്കിടെ വിശാഖ പട്ടണം റെയിൽവേ സ്റ്റേഷനിൽ വച്ച് ചെന്നൈ - ഗുവഹാത്തി താമ്പരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ മലയാളി സമാജം പ്രവർത്തകർ കണ്ടെത്തിയത്. 36 മണിക്കൂർ ഭക്ഷണം കഴിക്കാത്തതിനാൽ ക്ഷീണിതയാണെന്നും ആശുപത്രിയിൽ എത്തിക്കാനായി കുട്ടിയെ ആർപിഎഫിന്...

എംപോക്‌സ്: കേരളത്തിൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍...

പ്രവാസികള്‍ക്ക് ഇരുട്ടടിയായി എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം; യുഎഇയിലേക്കുള്ള യാത്രക്കാരുടെ ബാഗുകളില്‍ ‘പിടിച്ചുപറി’; വ്യാപക പ്രതിഷേധം

പ്രവാസികള്‍ക്ക് ഇരുട്ടടിയായി എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം. യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് ഭാരം കുറച്ചതാണ് തിരിച്ചടിയായിരിക്കുന്നത്. ബാഗുകളുടെ പരമാവധി ഭാരം 30 കിലോയില്‍നിന്ന് 20 ആയാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പുതിയ നിയന്ത്രണം. ഇതുപ്രകാരം ഇനി ാത്ര ചെയ്യുന്നവര്‍ക്ക് 20 കിലോ ബാഗേജും ഏഴ് കിലോ...

പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷിറിയയിലെ ആറുവയസുകാരി മരിച്ചു

കാസര്‍കോട്: പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആറു വയസുകാരി മരിച്ചു. ഷിറിയ ബത്തേരിയിലെ ഖലീല്‍-ഹഫ്‌സ ദമ്പതികളുടെ മകള്‍ ഫാത്തിമ(6) ആണ് മരിച്ചത്. ഉപ്പള എ.ജെ.ഐ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ പനിമൂര്‍ച്ഛിക്കുകയും സംസാരിക്കാന്‍ പറ്റാതാവുകയും ചെയ്തതോടെയാണ് പരിയാരം മെഡിക്കല്‍...

285 കോടി ചെലവിൽ 12 ഏക്കറിൽ പിണറായിയിൽ ഒരുങ്ങുന്ന വമ്പൻ പദ്ധതി; പുതുതലമുറ കോഴ്‌സുകൾ അടങ്ങുന്ന എജുക്കേഷൻ ഹബ്ബ്

കണ്ണൂര്‍: ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജിൽ, 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജുക്കേഷൻ ഹബ്ബിന്‍റെ നിർമ്മാണോദ്ഘാടനം ഓഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പിണറായി കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്...

കാസര്‍കോട്ടും ബി.എസ്.എന്‍.എല്‍. 4ജി, എട്ട് ടവറുകള്‍ തുടങ്ങി രണ്ടാം ഘട്ടത്തില്‍ 20 എണ്ണം കൂടി

കാസര്‍കോട്: ജില്ലയിലുടനീളം 4ജി കണക്ടിവിറ്റി എത്തിക്കാനൊരുങ്ങി പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍. ആദ്യഘട്ടത്തില്‍ എട്ട് ടവറുകളുടെ പ്രവര്‍ത്തനം തുടങ്ങി. കാസര്‍കോട് ടെലിഫോണ്‍ എക്‌സ്ചേഞ്ച്, തളങ്കര, കാസര്‍കോട് ഫോര്‍ട്ട്, വിദ്യാനഗര്‍, നുള്ളിപ്പാടി, കളനാട്, സൗത്ത് കളനാട്, ചെമ്മനാട് എന്നീ ഭാഗങ്ങളിലാണ് 4ജി സേവനം പൂര്‍ണസജ്ജമായത്. രണ്ടാംഘട്ടത്തില്‍ കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിലായി 20 ടവറുകള്‍ ഒരുങ്ങും. ഇതിന്റെ നിര്‍മാണം...

അര്‍ജുൻ മിഷൻ; കോടതി തീരുമാനം നിർണായകം, നിലവിലെ സ്ഥിതി​ഗതികൾ കോടതിയെ അറിയിച്ച് ജില്ലാ ഭരണകൂടം

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ കോടതി തീരുമാനം നിർണായകമാകും. ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇനി ഷിരൂർ തെരച്ചിലിന്‍റെ ഭാവി. നിലവിൽ ദൗത്യത്തിന്‍റെ സ്ഥിതി വിവരം കാണിച്ച് ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡ്രഡ്ജർ കൊണ്ടുവരാനുള്ള പ്രാഥമിക പരിശോധന നടത്തിയതായും ഗംഗാവലിപ്പുഴയിൽ ഹൈഡ്രോഗ്രാഫിക് സർവേ...
- Advertisement -spot_img

Latest News

രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി.
- Advertisement -spot_img