Wednesday, July 2, 2025

Latest news

നിർണായക നീക്കവുമായി പാകിസ്ഥാൻ: തന്ത്രപ്രധാന നഗരമായ ലാഹോറിലും സമീപ മേഖലയിലും കൂടുതൽ പാക് സൈനികരെത്തി

ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ പാകിസ്ഥാൻ കൂടുതൽ സേനയെ ലാഹോറിലെത്തിച്ചു. ലാഹോറിനു അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിധ്യം കൂട്ടിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഒപ്പം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ ലാഹോറിൽ വ്യോമ ഗതാഗതത്തിന് നിയന്ത്രണവും ഏ‍ർപ്പെടുത്തി. ഇന്ത്യൻ അതിർത്തിക്കടുത്തുള്ള പ്രധാന...

27 വിമാനത്താവളങ്ങള്‍ അടച്ചു; 400 ലേറെ ഫ്ലൈറ്റുകള്‍ റദ്ദാക്കി ഇന്ത്യ; വിശദമായി അറിയാം

പാക്കിസ്ഥാനുമായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ ഇന്ത്യ താല്‍കാലികമായി അടച്ചു. 430ലേറെ ഫ്ലൈറ്റുകളും ഇന്ന് റദ്ദാക്കി. വടക്കേ ഇന്ത്യയിലെയും മധ്യ–പടിഞ്ഞാറന്‍ ഇന്ത്യയിലെയും വിമാനത്താവളങ്ങളിലേറെയുമാണ് താല്‍കാലികമായി അടച്ചത്. അടച്ച വിമാനത്താവളങ്ങളുടെ പട്ടിക ഇങ്ങനെ: ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്‍ഡ, ഹല്‍​വാര, പത്താന്‍കോട്ട്, ഭുന്തര്‍, ഷിംല, ഗാഗ്ഗല്‍, ധരംശാല, കിഷന്‍ഗഡ്,...

” എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി “; ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ടെസ്റ്റ് നായകസ്ഥാനം നഷ്ടമാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിരമിക്കൽ പ്രഖ്യാപനം. ഏകദിനത്തിൽ തുടർന്നും കളിക്കും. ഇന്ത്യയെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഫൈനലിലെത്തിച്ച നായകനാണ് കളം വിടുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 'ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന കാര്യം എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു....

ദേശീയപാത 66: തലപ്പാടി– ചെർക്കള റീച്ചിൽ 77 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ

കാസർകോട് ∙ ദേശീയപാത ഒന്നാം റീച്ചായ തലപ്പാടി മുതൽ ചെങ്കള വരെ സർവീസ് റോഡിൽ 77 ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിലവിൽ വരും. കുമ്പള ദേവീ നഗറിൽ ഒരു ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുന്നത് പൂർത്തിയായി. മറ്റ് 76 ഇടങ്ങളിലെ കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുന്ന ജോലി രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. നേരത്തെ 64 ഇടങ്ങളിലെ പട്ടിക ആയിരുന്നു...

മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പത്തു വയസ്സുകാരനെയും 16കാരിയേയും പീഡിപ്പിച്ചു; രണ്ടു പേര്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടിടങ്ങളിലായി പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളെ പീഡിപ്പിച്ചതായി പരാതി. രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തു. പത്തുവയസുള്ള ആണ്‍കുട്ടിയെ കടയിലേക്ക് വിളിച്ചു കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന കേസില്‍ ഉപ്പള, ആര്‍.എസ് റോഡിലെ റുക്‌സാന മന്‍സിലില്‍ ഷേഖ് മൊയ്തീന്‍(40)ആണ് അറസ്റ്റിലായ ഒരു പ്രതി. ഇയാളെ രണ്ടാഴ്ചത്തേക്ക്...

സുഹാസ് ഷെട്ടി വധത്തിനു പകരം കൊലക്ക് ശ്രമിച്ച ഗുണ്ട കൊടിക്കേരി ലോകേഷ് അറസ്റ്റിൽ

മംഗളൂരു: സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെ ഉള്ളാളിൽ മത്സ്യത്തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റൗഡിഷീറ്റർ കൊടിക്കേരി ലോകേഷിനെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ബാജ്‌പെക്ക് സമീപം സുഹാസ് ഷെട്ടിയെ മാരകായുധങ്ങൾ ഉപയോഗിച്ച് വധിച്ചിരുന്നു. പിറ്റേന്ന് തന്നെ മീൻ വിൽക്കുകയായിരുന്ന ലുഖ്മാനെ ലോകേഷും കൂട്ടാളികളും ആക്രമിച്ചത്. വെള്ളിയാഴ്ച മംഗളൂരു നഗരത്തിൽ മീൻ വിൽക്കുകയായിരുന്ന...

വാഹനാപകടം: പണമടയ്ക്കാതെ അടിയന്തര ചികിത്സ; 1.5 ലക്ഷം വരേ സൗജന്യം

ന്യൂഡൽഹി ∙ വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്കു രാജ്യത്തെവിടെയും പണമടയ്ക്കാതെ, 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതിയുടെ വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. മേയ് 5 മുതൽ പദ്ധതി നിലവിൽ വന്നുവെന്നു പറയുന്നുണ്ടെങ്കിലും സംസ്ഥാനങ്ങൾക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. മാർഗ നിർദേശങ്ങൾ പിന്നീടു പുറത്തിറക്കുമെന്നാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ആയുഷ്മാൻ ഭാരത്...

‘ഓപ്പറേഷൻ സിന്ദൂർ’ ലോകത്തെ അറിയിച്ച പെൺകരുത്ത്; ആരാണ് കേണൽ സോഫിയയും കമാൻഡർ വ്യോമികയും ?

ന്യൂഡല്‍ഹി: ഇന്ത്യൻ സ്ത്രീകളുടെ കൺമുന്നിൽ അവരുടെ പങ്കാളികളെ തെരഞ്ഞ് പിടിച്ച് കൊന്ന പഹൽഗാമിലെ ഭീകരർക്കുള്ള തിരിച്ചടിക്ക് 'ഓപറേഷൻ സിന്ദൂർ' എന്ന് പേരിട്ടതിലൂടെ ആ സ്ത്രീകളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു ഇന്ത്യൻ സൈന്യം. തിരിച്ചടിയെ കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ കരസേനയിലെ കേണൽ സോഫിയ ഖുറേഷിയെയും വ്യോമസേനയിലെ വിങ് കമാൻഡർ വ്യോമിക സിങ്ങിനെയും ഓപറേഷനെ കുറിച്ച് വിശദീകരിക്കാൻ നിയോഗിച്ചതിലും...

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പൂഞ്ചിൽ പാകിസ്ഥാൻ്റെ വെടിവയ്പ്പ്; 15 മരണം; കൊല്ലപ്പെട്ടതെല്ലാം നാട്ടുകാർ

ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ കശ്മീരിലെ പൂഞ്ച് സെക്ടറിൽ 15 പേർ കൊല്ലപ്പെട്ടു. പൂഞ്ച് സ്വദേശികളായ കശ്‍‌മീരികളാണ് മരിച്ചവരെല്ലാം. 43 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പൂഞ്ചിൽ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ നിരപരാധികളായ കശ്‌മീരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം...

സൈന്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് രാഹുൽ ഗാന്ധി ; ഓപ്പറേഷൻ സിന്ദൂരിനെ ആവേശത്തോടെ സ്വാഗതം ചെയ്ത് പ്രതിപക്ഷം

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെ ആവേശത്തോടെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. നമ്മുടെ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്നും ജയ്ഹിന്ദ് എന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. രാജ്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂരും എക്സിൽ കുറിച്ചു. രാജ്യം സേനക്കൊപ്പമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img