Saturday, February 28, 2026

Latest news

ഭരണകാര്യങ്ങളിൽ മോശം പ്രകടനം, ആരോഗ്യവകുപ്പിന് ചീഫ് സെക്രട്ടറിയുടെ വിമർശനം

തിരുവനന്തപുരം: ഭരണപരമായ കാര്യങ്ങളിൽ മോശം പ്രകടനം കാഴ്ചവെച്ച ആരോഗ്യവകുപ്പിന് ചീഫ് സെക്രട്ടറിയുടെ വിമർശനം. ആരോഗ്യവകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിനാണ് വിമർശനം. കോടതിയിലെ കേസുകൾ, സ്ഥലംമാറ്റം, അച്ചടക്ക നടപടികൾ, സീനിയോറിറ്റി ലിസ്റ്റ്, അവധി പുനഃക്രമീകരണം എന്നിവയിലടക്കം വീഴ്ചയുണ്ടായെന്നാണ് ചീഫ് സെക്രട്ടറിയുടെ വിമർശനം. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് 700 ലധികം കേസുകളുണ്ടെന്നാണ് വിവരം. ഇതിലെല്ലാം കോടതിയിൽ ചീഫ് സെക്രട്ടറിയും മറുപടി നൽകേണ്ടി വരുന്നുണ്ട്. ഇതോടെയാണ്...

വാക്‌സിനേഷനിടെ ആശുപത്രിയിൽ പ്രണയം മൊട്ടിട്ടു; വിവാഹാഭ്യർത്ഥന പെൺകുട്ടിയുടെ വീട്ടുകാർ നിരസിച്ചു, സ്വയം തീകൊളുത്തി യുവാവ് ജീവൻ കളഞ്ഞു

നടുവിൽ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് സ്വയം തീ കൊളുത്തി ജീവനൊടുക്കി. കാവുമ്പായി ഐച്ചേരിയിൽ താമസിക്കുന്ന പണ്ണേരി ലക്ഷ്മണന്റെ മകൻ ലെബിൻ ആണ് ആത്മഹത്യ ചെയ്തത്. 22 വയസായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ നിലയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കോവിഡ് വൊളന്റിയറായിരുന്നു...

ആകെയുള്ളത് 50 ലക്ഷവും 10 പവനും; സ്വന്തം പേരിലുള്ള സ്വത്തുക്കള്‍ രാഹുല്‍ ഗാന്ധിയുടെ പേരിലെഴുതിവെച്ച് വയോധിക! രാഹുൽ ഗാന്ധിയെ ഇന്ത്യയ്ക്ക് ആവശ്യമെന്ന് പുഷ്പ

ഡെറാഡൂണ്‍: സ്വന്തം പേരിലുള്ള എല്ലാ സ്വത്തുവഹകളും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ പേരിലെഴുതിവെച്ച് വായോധിക. ഡെറാഡൂണില്‍ നിന്നുള്ള 78 കാരിയായ പുഷ്പ മുന്‍ജിയലാണ് തന്റെ പേരിലുള്ള 50 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുക്കളും 10 പവന്‍ സ്വര്‍ണവും മറ്റും രാഹുല്‍ ഗാന്ധിയുടെ പേരിൽ എഴുതി വെച്ചത്. തന്റെ വസ്തുവകകളുടെ ഉടമസ്ഥാവകാശം രാഹുല്‍ ഗാന്ധിക്ക് നല്‍കുന്നതിന്റെ...

ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ തറാവീഹ് നിസ്‌ക്കാരം; പങ്കെടുത്തത് ആയിരങ്ങള്‍

ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറില്‍ തറാവീഹ് നിസ്‌ക്കാരം(റമദാനിലെ പ്രത്യേക പ്രാര്‍ത്ഥന). ന്യൂയോര്‍ക്ക് സിറ്റിയിലെ ഏറ്റവും തിരക്കേറിയ നഗരഭാഗമാണ് ടൈംസ് സ്‌ക്വയറില്‍ നടന്ന തറാവീഹില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രം കൂടിയാണ് ഇവിടം. വര്‍ഷത്തില്‍ 50മില്യണ്‍ വിനോദസഞ്ചാരികളാണ് ഇവിടെ എത്താറ്. തറാവീഹ് മാത്രമല്ല ഇഫ്താറും സംഘാടകര്‍ ഒരുക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തറാവീഹ് നിസ്‌ക്കാരം...

കൂടുന്നു, കുറയുന്നു, മാറ്റമില്ലാതെ തുടരുന്നു; ഇന്നത്തെ സ്വർണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4780 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് 38240 രൂപയാണ് വില. കഴിഞ്ഞ നാല് ദിവസത്തിനിടെ സ്വർണ വില സംസ്ഥാനത്ത് കുതിച്ചുയരുകയും കുത്തനെ താഴുകയും ചെയ്തിരുന്നു. നാല് ദിവസത്തിൽ രണ്ട് ദിവസം വില കുറഞ്ഞിരുന്നു. ഇന്ന് മാറ്റമില്ലാതെ സ്വർണ വില...

മുസ്ലീം പള്ളി പെയിൻ്റ് ചെയ്യിപ്പിച്ച സൂര്യനാരായണൻ; വറ്റല്ലൂരിന്റെ മതേതര മാതൃക

മലപ്പുറം: വറ്റല്ലൂരിലെ പ്രവാസിയായ സൂര്യനാരായണൻ നാട്ടിലെത്തിയപ്പഴാണ് വീടിന് സമീപത്തെ നിസ്‌ക്കാരപളളിയുടെ ചുമരുകൾ ശ്രദ്ധിച്ചത്. സാധാരണ എല്ലായിടത്തും റമദാൻ ആരംഭിക്കാനാവുമ്പോഴേക്കും പള്ളിയും പരിസരവുമെല്ലാം പെയിന്റടിച്ച് ഭംഗിയാക്കാറുള്ളതാണ്. എന്നാൽ റമദാൻ അടുത്തെത്തിയിട്ടും കുറുവ വില്ലേജ് ഓഫീസിന് സമീപത്തെ ഉമറുൽ ഫാറൂഖ് മസ്ജിദ് പെയിന്റടിക്കുകയോ പുതുക്കിയിട്ടോ ഇല്ല. അപ്പോഴാണ് സൂര്യനാരായണന്റെ മനസിൽ ഒരാഗ്രഹം തോന്നിയത്. 'എന്തുകൊണ്ട് തനിക്ക് ആ...

തര്‍ക്കത്തിന് പിന്നാലെ എട്ടുവയസുകാരനെ 13 വയസുകാരനായ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ന്യൂദല്‍ഹി: വഴക്കിനെ തുടര്‍ന്ന് എട്ടുവയസുകാരനെ 13 വയസുകാരനായ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി പൊലീസ്. പ്രതിയെ പിടികൂടിയതായി പൊലീസ് പറഞ്ഞു. ദല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയോടെ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നതായാണ് കുട്ടിയെ വീട്ടുകാര്‍ അവസാനമായി കണ്ടത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ കുട്ടിയെ...

ആറ് വർഷത്തിനിടെ കൈക്കൂലിക്കേസിൽപെട്ടത് 134 സർക്കാർ ജീവനക്കാർ; അഴിമതിക്ക് മുന്നിൽ റവന്യു വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറ് വ‍ർഷത്തിനിടെ കൈക്കൂലി വാങ്ങിയതിന് പിടിയിലായത് 134 സർക്കാർ ഉദ്യോഗസ്ഥർ. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരാണ് പിടിയിലായവരിൽ കൂടുതലും. 18 പൊലീസുകാരെയും കൈക്കൂലി വാങ്ങുന്നതിടെ വിജിലൻസ് പിടികൂടി. സർക്കാർ സേവനങ്ങൾക്കായി ഓഫീസുകളെ സമീപിച്ചവരിൽ നിന്നാണ് പലരും കൈക്കൂലി വാങ്ങിയത്. കരംമടക്കാനും ഭൂമി തരമാറ്റാനും സർട്ടിഫിക്കറ്റകള്‍ക്കുമായി റവന്യൂ ഓഫീസുകളിലെത്തിയവർനിന്നും കൈക്കൂലി വാങ്ങി 31 ഉദ്യോഗസ്ഥരെയാണ് വിജിലൻസ് കൈയോടെ...

മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കം; ആദൂര്‍ പാണ്ടിയില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

കാസര്‍കോട് : ആദൂര്‍ പാണ്ടിയില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) മരിച്ചത്. ബാലകൃഷ്ണന്റെ മകന്‍ നരേന്ദ്രപ്രസാദിനെ പോലിസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് വിവരം.  

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെ; രോഗവ്യാപന നിരക്കിൽ കേരളം മുന്നിൽ

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തി. 24 മണിക്കൂറിനിടെ 999 പേർക്ക് മാത്രമാണ് രോ​ഗം സ്ഥിരീകരിച്ചത്. സംസ്ഥാനങ്ങളിൽ നിന്നുള്ള രോ​ഗ ബാധിതരുടെ എണ്ണമാണിത്. രോഗബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തുന്നത് 716 ദിവസങ്ങൾക്ക് ശേഷം ആണ്. അതേസമയം രോഗവ്യാപന നിരക്കിൽ ഇപ്പോഴും കേരളം തന്നെയാണ് മുന്നിൽ. കേരളത്തിൽ ഇന്നലെ 256 പുതിയ രോ​ഗികൾ;...
- Advertisement -spot_img

Latest News

പണിയായത് ദുബെയുടെ 2 ഓവറുകളോ? ഈ മാർജിനിൽ ജയിച്ചാൽ വിൻഡീസിനെ മറികടക്കാമായിരുന്നു; മഴ ചതിച്ചാലോ?

ചെന്നൈ: ഇന്ത്യൻ ടി20 ടീമിന്റെ യഥാർഥ ബാറ്റിങ് വിസ്‌ഫോടനത്തിലേക്ക് ടീം ഇന്ത്യ എത്തിയത് കഴിഞ്ഞദിവസമായിരുന്നു. ബാറ്റെടുത്തവരെല്ലാം കത്തിക്കയറിയതോടെ സിംബാബ്‌വെയ്‌ക്കെതിരേ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. എന്നാൽ,...
- Advertisement -spot_img