Friday, February 27, 2026

Latest news

വയറ്റത്തടിച്ച് വിലക്കയറ്റം: ഹോട്ടൽ ഭക്ഷണത്തിനും വിലകൂട്ടി തുടങ്ങി

പത്ത് രൂപയ്ക്ക് ചായയും 40 രൂപയ്ക്ക് സാധാരണ ഊണും കിട്ടിയിരുന്ന കാലം പഴങ്കഥയാവുകയാണ്. മുന്നറിയിപ്പുകളൊന്നും ഇല്ലാതെ തന്നെ ഹോട്ടൽ ഭക്ഷണ വിലയും കൂട്ടി തുടങ്ങി. ഏപ്രിൽ ഒന്നു മുതലാണ് മിക്ക കടക്കാരും വിലയിൽ മാറ്റം വരുത്തി തുടങ്ങിയത്. ചായയ്ക്ക് 2 രൂപ കൂടിയെങ്കിൽ ചെറുകടികൾക്ക് കൂടിയത് 5 രൂപവരെയാണ്. 40 രൂപയുടെ ഊണിന്റെ ഇപ്പോൾ...

ലാന്‍ഡിങ്ങിനിടെ വിമാനം രണ്ടായി പിളര്‍ന്നു വീണു (വീഡിയോ)

സാന്‍ജോസ് : കോസ്റ്റാറിക്കയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം രണ്ടായി പിളര്‍ന്നു വീണു. കോസ്റ്റാറിക്കയിലെ സാന്റാമരിയ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡിഎച്ച്എല്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബോയിങ് 757 വിമാനമാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. വിമാനം പറന്നുയര്‍ന്ന ഉടനെ ഹൈഡ്രോളിക് തകരാര്‍ ഉണ്ടാകുകയും ഉടന്‍ തന്നെ അടിയന്തര ലാന്‍ഡിങ് നടത്തുകയുമായിരുന്നു. ലാന്‍ഡിങ്ങിനിടെ വിമാനം...

കേരളത്തിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; പാലക്കാട് യുവാവിനെ തല്ലിക്കൊന്നു

പാലക്കാട്: പാലക്കാട് ഒലവക്കോട് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് ആണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, പല്ലശന സ്വദേശി സൂര്യ എന്നിവരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. മുണ്ടൂർ കുമ്മാട്ടിക്കെത്തിയ...

ജോലിക്കിടെ വാഹനത്തില്‍ വെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

ദോഹ: ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് കോഴിക്കോട്ടുകണ്ടി കുഞ്ഞിമൊയ്‍തീന്റെ മകന്‍ സിറാജ് (37) ആണ് മരിച്ചത്. ബുധനാഴ്‍ച രാത്രി ജോലിക്കിടെ വാഹനത്തില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൊബൈല്‍ ഫോണ്‍ ആക്സസറീസിന്റെ മൊത്ത വിതരണക്കാരനായി ജോലി ചെയ്യുകയായിരുന്ന സിറാജ്, അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു മരണം. മാതാവ്...

ഗ്രൗണ്ടിൽ ചീറിപ്പാഞ്ഞും പൊടി പാറിച്ചും കേരള പൊലീസ്; വീഡിയോ വൈറൽ

കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പേജിലെ പുതിയ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച. അടിയന്തര ഘട്ടങ്ങൾ നേരിടുന്നതിനുള്ള പൊലീസിന്റെ പരിശീലന പരിപാടിയിൽ നിന്നുള്ള വീഡിയോയാണ് പേജിൽ പങ്കുവച്ചിരിക്കുന്നത്. പൊലീസ് സുമോ സഡൻ ബ്രേക്കിടുന്നതും ഡ്രിഫ്ട് ചെയ്യുന്നതുമാണ് 18 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണിച്ചിരിക്കുന്നത്. പ്രത്യേക പരിശീലനം നേടിയ ഡ്രൈവർമാരാണ് വാഹനം ഓടിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ നിരവധി...

പൊള്ളുംവിലയുള്ള സമ്മാനം; നവദമ്പതികള്‍ക്ക് പെട്രോളും ഡീസലും സമ്മാനിച്ച് സുഹൃത്തുക്കള്‍

ചെന്നൈ: വിവാഹദിനത്തില്‍ നവദമ്പതികള്‍ക്ക് അപ്രതീക്ഷിത സമ്മാനം നല്‍കി സുഹൃത്തുക്കള്‍. കുതിച്ചുയരുന്ന വില പരിഗണിച്ച് ദമ്പതികള്‍ക്ക് നല്‍കാന്‍ വിലപിടിപ്പുള്ള മറ്റൊരു സമ്മാനമില്ലെന്ന് തോന്നിയതിനെ തുടര്‍ന്ന് ഓരോ ലിറ്റര്‍ പെട്രോളും ഡീസലും സമ്മാനമായി നല്‍കിയത്. തമിഴ്‌നാട്ടിലെ ചെങ്കല്‍പട്ട് ചെയ്യുരിലാണ് സംഭവം നടന്നത്. ഗിരീഷ് കുമാറിന്റേയും കീര്‍ത്തനയുടേയും വിവാഹദിനത്തിലാണ് സുഹൃത്തുക്കള്‍ ഇന്ധനം നിറച്ച കുപ്പികള്‍ സമ്മാനമായി നല്‍കിയത്. ലഭിച്ച സമ്മാനം...

വെള്ളത്തിനടിയില്‍ വച്ച് കൂളായി കക്കിരിയരിഞ്ഞ് തുര്‍ക്കിഷ് ഷെഫ്; 30 മില്യണ്‍ പേര്‍‌ കണ്ട വീഡിയോ

വെള്ളത്തിനടിയില്‍ വച്ച് എന്തൊക്കെ ചെയ്യാന്‍ സാധിക്കും നമുക്ക്. ഒരഞ്ചു മിനിറ്റ് മുങ്ങിക്കിടക്കാന്‍ സാധിക്കുമായിരിക്കും അല്ലേ. വെള്ളത്തിനടിയില്‍ വച്ച് കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസങ്ങള്‍ നടത്തുന്നവരുണ്ടെന്നത് വേറെ കാര്യം. ലോകപ്രശസ്ത തുര്‍ക്കിഷ് ഷെഫായ ബുറാക് ഓസ്ഡെമിർ വെള്ളത്തിനടിയില്‍ വച്ച് ചറാപറാന്ന് കക്കിരി അരിയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചോപ്പിങ് ബോര്‍ഡില്‍ വച്ച് കൂളായി കക്കിരി അരിയുന്ന ബുറാകിനെ വീഡിയോയില്‍ കാണാം....

പത്താം ക്ലാസ്സ് തോറ്റാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭയം : മധ്യപ്രദേശില്‍ പതിനഞ്ചുകാരന്‍ പിതാവിനെ വെട്ടിക്കൊന്നു

ഭോപ്പാല്‍ : പത്താം ക്ലാസ് പരീക്ഷ തോറ്റാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭയന്ന് പതിനഞ്ചുവയസുകാരന്‍ പിതാവിനെ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ കോടാലി ഉപയോഗിച്ചാണ് കുട്ടി വെട്ടിക്കൊന്നത്. പിന്നീട് കുറ്റം അയല്‍വാസിയുടെ തലയില്‍ കെട്ടി വയ്ക്കാനും ശ്രമിച്ചു. സംഭവം നടന്ന ഏപ്രില്‍ 2ന് പുലര്‍ച്ചെ അയല്‍വാസിയും മറ്റൊരാളും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത്...

രക്ത സമ്മർദ്ദം ക്രമാതീതമായി ഉയർന്നു; പിഡിപി ചെയർമാന്‍ അബ്ദുൽ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബംഗളുരു: പിഡിപി ചെയർമാന്‍ അബ്ദുൽ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ എം ആ ര്‍ഐ സ്കാനിങ്ങിന് വിധേയനാക്കി. 2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച നിബന്ധനകള്‍ക്ക് വിധേയമായി ബംഗളുരുവില്‍ കഴിയുകയാണ് മഅ്ദനി.

ദമ്പതികൾ ഒരുമിച്ച് കിടക്കരുത്, ചുംബിക്കരുത്, കെട്ടിപ്പിടിക്കരുത്; കർശന ലോക്ക്ഡൗൺ നിർദേശങ്ങളുമായി ചൈന

ബീജിങ്: കൊവിഡ് വ്യാപനത്തെ തുടർന്ന് ഷാങ്ഹായ് ന​ഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ചൈന. രോഗവ്യാപനം നിയന്ത്രിക്കാന്‍ വിചിത്രമായ നിർദേശങ്ങളാണ് നൽകിയത്. കൊവിഡ് സാഹചര്യത്തില്‍ ദമ്പതിമാര്‍ ഒരുമിച്ച് കിടന്നുറങ്ങരുത്, ചുംബിക്കരുത്, കെട്ടിപ്പിടിക്കരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിർദേശങ്ങൾ നൽകി. നിർദേശം നൽകുന്ന വീഡിയോ വൈറലായി. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി ഷാങ്ഹായ് നഗരത്തിൽ റോബോട്ടുകള്‍ പട്രോളിങ്...
- Advertisement -spot_img

Latest News

പണിയായത് ദുബെയുടെ 2 ഓവറുകളോ? ഈ മാർജിനിൽ ജയിച്ചാൽ വിൻഡീസിനെ മറികടക്കാമായിരുന്നു; മഴ ചതിച്ചാലോ?

ചെന്നൈ: ഇന്ത്യൻ ടി20 ടീമിന്റെ യഥാർഥ ബാറ്റിങ് വിസ്‌ഫോടനത്തിലേക്ക് ടീം ഇന്ത്യ എത്തിയത് കഴിഞ്ഞദിവസമായിരുന്നു. ബാറ്റെടുത്തവരെല്ലാം കത്തിക്കയറിയതോടെ സിംബാബ്‌വെയ്‌ക്കെതിരേ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. എന്നാൽ,...
- Advertisement -spot_img