Friday, February 27, 2026

Latest news

വാട്ട്‌സ്ആപ്പിലേക്കും റീല്‍സ് എത്തുന്നു; മെസേജുകള്‍ക്ക് റിയാക്ഷനും നല്‍കാം; ഉടന്‍ വരാനിരിക്കുന്നത് ഈ മാറ്റങ്ങള്‍

മറ്റേതൊരു ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമിനെക്കാളും ജനങ്ങള്‍ കൂടുതല്‍ ഏറ്റെടുത്ത ആപ്പാണ് വാട്ട്‌സ്ആപ്പ്. മറ്റ് ആപ്ലിക്കേഷനുകള്‍ ആകര്‍ഷണീയമായ പല ഫീച്ചറുകളുമായി എത്തിയാലും ഭൂരിഭാഗം പേര്‍ക്കും വാട്ട്‌സ്ആപ്പ് വിട്ട് മറ്റൊന്നിലേക്ക് മാറുന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. അതിനാല്‍ത്തന്നെ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ക്കും പുതിയ ഫീച്ചേഴ്‌സിനുമായി എല്ലാവരും കാത്തിരിക്കാറുണ്ട്. വാട്ട്‌സ്ആപ്പിനെ മാത്രം സ്വന്തം ആപ്പായി കണക്കാക്കുന്ന ഉപയോക്താക്കള്‍ക്ക് ആഹ്ലാദിക്കാന്‍...

ജില്ലയിലെ സ്ഥിരം കുറ്റവാളികളിൽ 14 പേർ ഇപ്പോഴും പുറത്ത്

കാസർകോട്: ജില്ലയിൽ മുൻകരുതൽ തടങ്കലിലാക്കാൻ പൊലീസ് നൽകിയ 17 സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ നടപടിയെടുത്തതു 3 പേർക്കെതിരെ മാത്രം. കാപ്പ നിയമം പ്രകാരമാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി ഈ വർഷം 17 പേരെ മുൻകരുതൽ തടങ്കലിലാക്കാൻ ജില്ലാ പൊലീസ് മേധാവി ജില്ലാ ഭരണകൂടത്തിനു ശുപാർശ നൽകിയത്. ഇതിൽ 3 പേർ കണ്ണൂർ സെൻട്രൽ...

ഞാനൊരു തെറ്റും ചെയ്തിട്ടില്ല, ഉമ്മാന്നൊക്കെ വിളിക്കാന്‍ കൊതിയായിരുന്നു; ഫേസ്ബുക്കില്‍ കുറിപ്പിട്ട ശേഷം പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്തു

തൃശൂര്‍: കൊടുങ്ങല്ലൂർ മതിലകം ചമക്കാലയിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മതിലകം കൊടുങ്ങൂക്കാരൻ സഹദിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിരപരാധിയാണെന്ന സഹദിന്‍റെ കുറിപ്പ് ലഭിച്ചു. 2021 ഡിസംബറിൽ പോക്സോ കേസിൽ ഉൾപ്പെട്ട് ജയിലിലായിരുന്ന സഹദ് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. മരിക്കുന്നതിനു മുന്‍പ് സഹദ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. സഹദിന്‍റെ കുറിപ്പ് പോക്സോ ബലാത്സംഗം...

ഡീസൽ ഇല്ല; കാസർകോട് ഡിപ്പോയിൽ ഇന്നലെ മുടങ്ങിയത് 12 സർവീസ്, റീട്ടെയിൽ ഡീലർക്ക് 42 ലക്ഷം രൂപ കുടിശിക

കാസർകോട് ∙ ഡീസൽ കിട്ടാത്തതിനെത്തുടർന്ന് കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ ഇന്നലെ 12 ബസ് സർവീസുകൾ മുടങ്ങി. കാസർകോട്-മംഗളൂരു അന്തർ സംസ്ഥാന സർവീസുകളെയാണ് ‍ഡീസൽ ലഭ്യതക്കുറവ് സാരമായി ബാധിച്ചത്.ഡീസൽ വാങ്ങിയ വകയിൽ കറന്തക്കാട് റീട്ടെയിൽ ഡീലർക്ക് കെഎസ്ആർടിസി 42 ലക്ഷം രൂപ കുടിശിക വരുത്തിയിരുന്നു. ഇതിൽ 6 ലക്ഷം രൂപ ആണ് ഇപ്പോൾ അടച്ചത്. പകുതിയെങ്കിലും...

കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; ഒരു കോടിയുടെ സ്വര്‍ണ്ണം പിടികൂടി, ആറ് പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ഒരു കോടിയോളം വരുന്ന സ്വര്‍ണ്ണം പൊലീസ് പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് കാരിയര്‍മാര്‍ അടക്കം ആറ് പേരെ കസ്റ്റഡിയിലെടുത്തു. രണ്ട് കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ഉരുളകളാക്കി ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒഴിപ്പിച്ച നിലയിലായിരുന്നു...

വെയിൽ തടയുന്ന ഫിലിം വാഹന ഗ്ലാസിൽ ഒട്ടിക്കാം; നിയമഭേദഗതി ഒരു വർഷം മുൻപ്

കൊച്ചി ∙ കാറിന്റെ ഗ്ലാസിൽ നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന സൺ കൺട്രോൾ ഫിലിം ഒട്ടിക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി വന്നിട്ടും അതു കുറ്റകൃത്യമായിക്കണ്ട് വാഹന ഉടമകളിൽനിന്നു പിഴ ഈടാക്കുന്നതു തുടരുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) മാനദണ്ഡങ്ങൾ പാലിക്കുന്ന, നിശ്ചിത അളവിൽ സുതാര്യത ഉള്ള പ്ലാസ്റ്റിക് ഫിലിം വാഹനങ്ങളുടെ മുൻ–പിൻ ഗ്ലാസുകളിലും വശങ്ങളിലും...

അഞ്ചു വര്‍ഷം മുന്‍പ് കാണാതായ നായയും ഉടമയും വീണ്ടും കണ്ടുമുട്ടിയപ്പോള്‍; ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയെന്ന് സോഷ്യല്‍മീഡിയ

വളര്‍ത്തുമൃഗങ്ങള്‍ക്ക് മനുഷ്യനോടുള്ള സ്നേഹം വാക്കുകള്‍ക്ക് അതീതമാണ്. അവ ഉടമയോടു കാണിക്കുന്ന വിധേയത്വവും വിശ്വസ്തതയും മനുഷ്യര്‍ തന്നെ മാതൃകയാക്കേണ്ടതാണ്. മനുഷ്യനോട് ഏറ്റവും സനേഹമുള്ള ജീവിയാണ് നായ. നായയുടെ മനുഷ്യ സ്നേഹത്തിന്‍റെ സംഭവങ്ങള്‍ നമ്മള്‍ എല്ലാവരും ഒരുവട്ടമെങ്കിലും കണ്ടിട്ടുണ്ടാകും. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ നായ വീണ്ടും ഉടമയെ കണ്ടുമുട്ടിയപ്പോഴുള്ള വീഡിയോയാണ്...

‘ഹിന്ദുക്കളും മുസ്ലീംകളും ഒരമ്മ പെറ്റ മക്കളെ പോലെ കഴിയണം’; വർഗീയ സംഘർഷമുണ്ടാക്കുന്നവരെ സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്ന് യെദ്യൂരപ്പ

ബെം​ഗളൂരു: രാജ്യത്തെ ഹിന്ദുക്കളും മുസ്ലീംകളും സഹോദരന്മാരെ പോലെ കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്ന് മുൻ കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കഴിഞ്ഞ ദിവസം കർണ്ണാടകയിലെ ക്ഷേത്ര പരിസരത്തെ മുസ്ലീം വ്യാപാരികളുടെ കടകൾ അടിച്ചു തകർത്ത ശ്രീരാമ സേനാ പ്രവർത്തകരുടെ അക്രമത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു യെദ്യൂരപ്പ. കർണാടകയിൽ ഹിന്ദുത്വ അനുകൂല സംഘടനകൾ നടത്തുന്ന വർഗീയ സംഭവങ്ങളിൽ...

രാമനവമി മാംസാഹാര നിരോധനത്തിനിടെ കേന്ദ്ര മന്ത്രിയുടെ വീട്ടിൽ വിഭവ സമൃദ്ധമായ മാംസാഹാരങ്ങളോടുകൂടിയ വിരുന്ന്

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജി കിഷന്‍ റെഡ്ഡിയുടെ വീട്ടിലെ വിരുന്നില്‍ മാംസാഹരം വിളമ്പിയെന്ന ആരോപണവുമായി സൈബര്‍ കോണ്‍ഗ്രസ്. ഏപ്രില്‍ ആറിന് കിഷന്‍ റെഡ്ഡി തന്റെ വസതിയില്‍ നടന്ന സല്‍ക്കാരത്തില്‍ ആട്ടിറച്ചി, കൊഞ്ച്, ചിക്കന്‍ എന്നിവ വിളമ്പിയെന്ന് ചൂണ്ടിക്കാട്ടി, ചിത്രങ്ങളുമായി ആദിത്യ ഗോസ്വാമി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രംഗത്തെത്തി. വിഭവ സമൃദ്ധമായ മാംസാഹാരങ്ങളോടുകൂടിയ...

‘പള്ളി ആക്രമിച്ചത് പൊലീസ് നോക്കിനില്‍ക്കെ; മോദിയുടെ മൗനം അക്രമങ്ങള്‍ക്കുള്ള പിന്തുണ’: ആര്‍എസ്എസിന് എതിരെ സിപിഎം

ന്യൂഡല്‍ഹി: രാമനവമി ആഘോഷങ്ങള്‍ക്കിടെ, ഉത്തരേന്ത്യയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ആര്‍എസ്എസിന് എതിരെ സിപിഎം.  ആഘോഷങ്ങളെ വര്‍ഗീയ രാഷ്ട്രീയത്തിനായി ആര്‍എസ്എസും സംഘപരിവാറും ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി. കല്ലേറും അക്രമവും ന്യൂനപക്ഷങ്ങള്‍ താമസിക്കുന്നിടത്താണ് അരങ്ങേറിയത്. മധ്യപ്രദേശിലെ ഖാര്‍ഗോണിലാണ് ആദ്യത്തെ അക്രമം റിപ്പോര്‍ട്ട് ചെയ്ത്ത്. ഡല്‍ഹി കലാപത്തിനു മുന്നോടിയായി വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ്...
- Advertisement -spot_img

Latest News

സിംബാബ്‌വേയെ 72 റൺസിന് കീഴടക്കി ഇന്ത്യ; വിൻഡീസ് കടമ്പയും കടന്നാൽ സെമിയിലെത്താം

ചെന്നൈ: സിംബാബ്​‍വെക്കെതിരെ നേടിയ 72 റൺസിന്റെ പടുകൂറ്റൻ വിജയത്തോടെ സെമി സാധ്യതകൾ സജീവമാക്കി ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഉയർത്തിയ 256 റൺസ് പിന്തുടർന്ന സിംബാബ്​‍വെയുടെ...
- Advertisement -spot_img