ബിഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് കത്തിയും നെയില്‍ കട്ടറും ഉള്‍പ്പെടെയുള്ള ലോഹവസ്തുക്കള്‍. ഞായറാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കീ ചെയിന്‍, ചെറിയ കത്തി, നെയില്‍ കട്ടര്‍ ഉള്‍പ്പെടെയുള്ള ലോഹവസ്തുക്കള്‍ നീക്കം ചെയ്തത്.
കിഴക്കന്‍ ചമ്പാരന്‍ ജില്ലയുടെ ആസ്ഥാനമായ മോത്തിഹാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചാണ്...
ഇരുചക്ര വാഹനങ്ങളിലെ രണ്ട് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ കാറിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. 2025 ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍ പിന്‍ സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും നിയമം കര്‍ശനമല്ല.
ഏഴ് സീറ്റുള്ള വാഹനങ്ങള്‍ക്കും നിയമം ബാധകമാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സീറ്റ് ബെല്‍റ്റുകള്‍ക്കും...
ബന്തിയോട്: സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബന്തിയോട് ഡിഎം ആശുപത്രിയിലെ നഴ്സും കൊല്ലം തെന്മല സ്വദേശിനിയുമായ സ്മൃതി (20) ആണ് മരിച്ചത്. അശുപത്രിയുടെ പിറക് വശത്തുള്ള ഹോസ്റ്റൽ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു തിങ്കളാഴ്ച രാവിലെ റൂമിൽ വന്നിരുന്നു. വീണ്ടും ആശുപത്രിയിൽ പോയി...
ന്യൂഡൽഹി: ടോൾ പിരിവിനായി ഫാസ്ടാഗിന് പകരം അത്യാധുനിക സംവിധാനമായ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജി.എന്‍.എന്‍.എസ്) അവതരിപ്പിക്കുന്നു. തല്‍സമയം വാഹനങ്ങളെ ട്രാക്ക് ചെയ്ത് ടോള്‍ പിരിക്കുന്ന സംവിധാനമാണിത്. ജി.എന്‍.എസ്.എസില്‍ സ്ഥിരം ടോള്‍ ബൂത്തുകള്‍ ആവശ്യമില്ല. ടോള്‍ പാതയില്‍ എത്രദൂരം യാത്ര ചെയ്തോ അതിനുള്ള തുക മാത്രം നല്‍കിയാല്‍ മതിയാവും. ഈ സംവിധാനത്തില്‍ സാറ്റലൈറ്റ് സംവിധാനങ്ങളുടെ...
കുമ്പള.നവ മാധ്യങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധ മുണ്ടാക്കാൻ പൊതു പ്രവർത്തന സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന ക്കൂട്ടായ്മകളും സംഘടനകളും മുന്നോട്ട് വരേണ്ട കാലമാണിതെന്ന് പാണക്കാട് സയ്യിദ് മുഈൻഅലി ശിഹാബ് തങ്ങൾ പറഞ്ഞു.
ദുബൈ മലബാർ കലാ സാംസ്കാരിക വേദി,കുമ്പള പ്രസ് ഫോറത്തിന്റെ സഹകരണത്തോടെ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന നവ മാധ്യമ ശിൽപ ശാലയുടെ ബ്രോഷർ പ്രകാശനം നിർവഹിച്ച്...
ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ലോകത്തിലെ സമ്പന്ന പട്ടികയിൽ 11-ാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി ഇപ്പോൾ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആരാണ് മുകേഷ് അംബാനിയെ പിന്നിലാക്കിയത്?
പ്രമുഖ അമേരിക്കൻ എഐ ചിപ്പ് മേക്കർ, എൻവിഡിയയുടെ സ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ് ആണ് മുകേഷ് അംബാനിയെയെ മറികടന്ന് 11-ാം...
ആലപ്പുഴ: ആലപ്പുഴയിൽ 22 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. മരിച്ച ആസിയ മരിക്കുന്നതിന് മുൻപ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മരണത്തിൻ്റെ സൂചനകളുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പിതാവിന്റെ മരണത്തിൽ ദുഃഖിതയാണെന്നും പിതാവിന് ഒപ്പം പോകുന്നു എന്നുമാണ് ഫെയ്സ്ബുക്കിൽ ആസിയ എഴുതിയത്. സ്റ്റാറ്റസ് ഇട്ടത് പെൺകുട്ടി തന്നെയാണോ എന്ന്...
മൊഹാലി: ഐപിഎല്‍ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം കെങ്കേമമാകും എന്നുറപ്പാണ്. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ്മയെ നിലനിര്‍ത്തുമോ അതോ ഒഴിവാക്കുമോ എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ സജീവം. രോഹിത്തിന്‍റെ പേര് ലേലത്തില്‍ വന്നാല്‍ ഉറപ്പായും വലവീശും എന്ന് സൂചിപ്പിച്ചിരിക്കുകയാണ് ഒരു ടീം.
2024 ഐപിഎല്‍ സീസണിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ്മയ്ക്ക് ക്യാപ്റ്റന്‍സി നഷ്‌ടമായിരുന്നു. ഇതില്‍...
കൊച്ചി: ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ ഡിജിപിക്ക്പരാതി നൽകി നടൻ സിദ്ദിഖ്. രേവതി സമ്പത്തിനെതിരെയാണ് സിദ്ദിഖ് പരാതി നൽകിയത്. ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതിൽ ആവശ്യപ്പെടുന്നുണ്ട്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോൾ മാത്രമാണ്. ആരോപണൾക്ക് പിന്നിൽ നിക്ഷിപ്‌ത താത്പര്യമാണെന്നും പരാതിയിൽ സിദ്ദിഖ്...
ബാബുരാജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. തിരക്കഥാകൃത്തും സംവിധായകനും ഉണ്ടെന്ന് പറഞ്ഞ് തന്നെ ആലുവയിലെ വീട്ടിലേക്ക് വിളിപ്പിച്ചു എന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറയുന്നത്. നടന്‍ ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ വി.എ ശ്രീകുമാര്‍ എന്നിവരും മോശമായി പെരുമാറിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വ്യക്തമാക്കി.
ബാബുരാജ് ചാന്‍സ് തരാമെന്ന് പറഞ്ഞ് വിളിച്ചു. ആലുവയില്‍ ഉള്ള വീട്ടില്‍ വരാന്‍...
ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...