പ്രവാസലോകത്ത് ജീവിതം ഉരുകിത്തീരുന്ന മനുഷ്യരുടെ കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്. കുടുംബത്തിന്റെ പട്ടിണിയകറ്റാൻ നാടും വീടുമെല്ലാം ഉപേക്ഷിച്ച് വർഷങ്ങളായി അറബ് ലോകത്തെ മരുഭൂമിയിൽ ഉരുകിജീവിച്ച് ഒടുവിൽ മൃതദേഹങ്ങളും അരജീവനുകളുമായി നാട്ടിലേക്കു മടങ്ങുന്നവരുടെ അത്തരം നിരവധി കഥകൾ പുറംലോകത്തെത്തിച്ചയാളാണ് യു.എ.ഇയിലെ മലയാളി ജീവകാരുണ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി.
ദിവസങ്ങൾക്കുമുൻപ് മരണത്തിനു തൊട്ടുതലേദിവസം നാട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹവുമായി തന്നെ വന്നു...
കഴിച്ച മദ്യം ചതിച്ചു. അടിച്ചു ഫിറ്റായിരുന്ന കഞ്ചാവ് കച്ചവടക്കാരൻ വഴിയേ പോയ എക്സൈസിനെ കണ്ട് അങ്ങോട്ട് പോയി കഞ്ചാവ് സഹിതം കീഴടങ്ങി. മലപ്പുറം വണ്ടൂരിലായിരുന്നു സംഭവം. " ഇത് എൻ്റെ പൊതിയാണ്..." എക്സൈസ് ജീപ്പിന് അടുത്ത് വന്ന് ആടിയാടി നിന്ന് കുഴഞ്ഞ ശബ്ദത്തിൽ അയാള് പറഞ്ഞു... " ഇതിൽ കഞ്ചാവ് ഉണ്ട് " . എത്ര...
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിൽ സ്വര്‍ണ്ണക്കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അബുദാബിയിൽ നിന്നും വരുകയായിരുന്നു യുവാവ്. വിഗ്ഗിലും മലദ്വാരത്തിലും ഒളിപ്പിച്ച് കടത്താനിരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. 30.55 ലക്ഷം രൂപയോളം വരുന്ന 630.45 ഗ്രാം സ്വര്‍ണമാണുണ്ടായിരുന്നത്.
വിഗ്ഗിനുള്ളിലെ കഷണ്ടിക്ക് പുറത്ത് പേസ്റ്റ് രൂപത്തില്‍ പതിച്ച് വച്ചിരിക്കുകയായിരുന്നു സ്വര്‍ണ്ണം. ഉദ്യോഗസ്ഥര്‍ ഇവ എടുത്തുമാറ്റുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു....
സാധാരണ വിവാഹം കഴിഞ്ഞുള്ള ആദ്യരാത്രിയെ ഏറെ ആകാംക്ഷയോടെയാണ് നവവരനും വധുവും കാത്തിരിക്കുക. പലരും അവരുടെ ഭാവനയ്ക്ക് അനുസരിച്ച് എല്ലാം പ്ലാൻ ചെയ്യാറുമുണ്ട്. സമ്പന്നർ പലരും ആദ്യരാത്രിക്കായി തങ്ങളുടെ സ്വപ്നതുല്യമായ ഡെസ്റ്റിനേഷനുകൾ തെരഞ്ഞെടുക്കാറുമുണ്ട്. വിദേശത്തെ വൻ റിസോർട്ടുകളിൽ പോലും ആദ്യരാത്രി സെറ്റ് ചെയ്യുന്ന ദമ്പതികൾ ഇന്ന് സാധാരണമാണ്. പക്ഷെ, ഇവിടെ ഒരു യുവാവിന് ആദ്യരാത്രി എന്നാൽ...
കണ്ണൂർ: ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ് മേക്കർ ആണ്. ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ഇപി ജയരാജൻ വ്യക്തമാക്കി. ഇടതു മുന്നണിയിലേക്ക് വരുന്നതിനെക്കുറിച്ച് അവർ ആലോചിക്കട്ടെ. ലീഗില്ലെങ്കിൽ ഒരു സീറ്റിലും ജയിക്കാനാകില്ല എന്ന...
തിരുവനന്തപുരം: ഇഫ്താര്‍ വിരുന്നിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച സംഭവത്തില്‍ എ.ഐ.സി.സി അച്ചടക്ക സമിതിയ്ക്ക് കെ.വി. തോമസ് കത്തയച്ചതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇഫ്താര്‍ സംഗമം എന്തെന്ന് അറിയാത്ത ആളോട് എന്ത് പറയാനാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളത്തിലായിരുന്നു വി.ഡി. സതീശന്‍ കെ.വി. തോമസിന്റെ ആരോപണങ്ങള്‍ തള്ളിയത്. ഇഫ്താര്‍...
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ ഇന്ത്യ ഡാറ്റ്സന്‍ ബ്രാന്‍ഡിന്‍റെ രാജ്യത്തെ യാത്ര അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ഡാറ്റ്‌സൺ റെഡിഗോയുടെ ചെന്നൈ പ്ലാന്‍റിലെ ഉൽപ്പാദനം കമ്പനി നിർത്തിവച്ചതായി കാര്‍ വാലെ, ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലുള്ള സ്റ്റോക്കിന്‍റെ വിൽപ്പനയും ഒപ്പം ദേശീയ ഡീലർഷിപ്പ് ശൃംഖല വഴി വിൽപ്പനാനന്തര സേവനവും വാറന്‍റി പിന്തുണയും...
പാൻ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് മാപ്പ് പറഞ്ഞ് അക്ഷയ് കുമാര്‍. എല്ലാ പ്രേക്ഷകരോടും താൻ ക്ഷമ ചോദിക്കുന്നുവെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. ഇനി പാൻ മസാല പര്യങ്ങളില്‍ അഭിനയിക്കില്ല. പരസ്യത്തില്‍ നിന്ന് ലഭിച്ച പണം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അക്ഷയ് കുമാര്‍ അറിയിച്ചു (Akshay Kumar).
എല്ലാ പ്രേക്ഷകരോടും താൻ ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ദിവസങ്ങളായുള്ള...
മനില: ഫിലിപ്പീൻസിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ജീവൻ തിരിച്ചുകിട്ടിയ 11 കാരന് രക്ഷയായത് റഫ്രിജിറേറ്റർ. രക്ഷാപ്രവർത്തകർ കണ്ടെത്തുന്നതുവരെ ഒരു ദിവസം മുഴുവനും കുട്ടി ഫ്രിഡ്ജിനുള്ളിൽ കഴിഞ്ഞു. വെള്ളിയാഴ്ച ഫിലിപ്പൈൻസിലെ ബേബേ സിറ്റിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇവിടെ രക്ഷാ പ്രവർത്തനം നടത്തുന്നതിനിടെയാണ് സിജെ ജെസ്മെ എന്ന കുട്ടിയെ കണ്ടെത്തുന്നത്.
മണ്ണിടിച്ചിലുണ്ടായപ്പോൾ റെഫ്രിജിറേറ്ററിൽ കയറിയിരുന്നാൽ രക്ഷപ്പെടാമെന്ന തോന്നലാണ് കുട്ടിയെ അത്തരമൊരു...