ന്യൂഡല്‍ഹി: ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്.ബി.ഐ. തിരഞ്ഞെടുക്കപ്പെട്ട രണ്ടു നമ്പരുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കരുതെന്ന് എസ്.ബി.ഐ മുന്നറിയിപ്പ് നൽകുന്നു.
ആ നമ്പരുകൾ ഏതൊക്കെയാണ് എന്ന് ട്വിറ്ററിലൂടെ എസ്.ബി.ഐ അറിയിച്ചു. +91-8294710946, +91-7362951973 എന്നി നമ്പരുകളില്‍ നിന്നുള്ള കോളുകള്‍ക്ക് പ്രതികരിക്കരുതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഈ നമ്പരുകളില്‍...
കേരളത്തില്‍ എയിംസിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനം ആവശ്യം ഉന്നയിച്ചപ്പോഴെല്ലാം കേരളത്തില്‍ എയിംസ് ആരംഭിക്കാന്‍ ആലോചിക്കുന്നില്ലെന്നാണ് ലോക്‌സഭയിലും രാജ്യസഭയിലും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്....
മംഗൽപ്പാടി: ഷിറിയ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും ഗ്രീൻ സ്റ്റാർ ക്ലബിന്റെയും പ്രവർത്തനം ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് റമസാൻ റിലീഫ് ഭക്ഷണ കിറ്റ് വിതരണം ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് മഞ്ചേശ്വരം മണ്ഡലം എംഎൽഎ എകെഎം അഷ്റഫ് പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിലേത് പോലെ നൂറിന് മുകളിൽ വരുന്ന കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. വാർഡ് പ്രിസിഡൻറ് ജിഎ...
ഹുബ്ബാളി: സമൂഹത്തിലെ സമാധാനത്തെ തകര്‍ക്കുന്ന എസ്ഡിപിഐ, എഐഎംഐഎം, ആര്‍എസ്എസ്, ബജ്‌റംഗ്ദള്‍ എന്നീ സംഘടനകളെ നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ നിരോധിക്കൂവെന്ന് കര്‍ണാടക സര്‍ക്കാരിനെ വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധാരാമയ്യ. സമാധാന അന്തരീക്ഷം തകരുമ്പോള്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും സിദ്ധാരാമയ്യ നിയമസഭയില്‍ സര്‍ക്കാരിനെ ഉപദേശിച്ചു.
'ആര് പറഞ്ഞു വേണ്ടെന്ന്?. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ചെയ്യൂ. സമൂഹത്തിലെ സമാധാനത്തെ തകര്‍ക്കുന്ന...
മുംബയ്: രാജസ്ഥാൻ റോയൽസിനെതിരായ ഐ പി എൽ മത്സരത്തിനിടെ ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്ത് അധികൃതരുമായി വാഗ്വാദത്തിലേർപ്പെട്ടു. ജയിക്കാൻ 20 ഓവറിൽ 223 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഡൽഹിക്ക് ഒബെദ് മക്‌ക്കോയി എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ ആറു പന്തിൽ 36 റൺസ് വേണമായിരുന്നു.
ഓവറിലെ ആദ്യ രണ്ട് പന്തുകളും സിക്സർ അടിച്ച...
കോഴിക്കോട്: കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം കോഴക്കേസില്‍ ആറ് പേരെ പ്രതി ചേർത്ത് കുറ്റപത്രമായെങ്കിലും കോടതിയില്‍ സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച്. സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം. കേസില്‍ എസ്‍സി/ എസ്ടി വകുപ്പ് കൂടി ചേര്‍ക്കണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നാണ് അറിയുന്നത്.
ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന...
കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ ഹരിദാസ് വധക്കേസിലെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത് സി പി എം പ്രവർത്തകൻ്റെ വീട്ടിൽ. ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിജിൽ ദാസ് സിപിഎം പ്രവർത്തകൻ പ്രശാന്തിൻ്റെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്. പാർട്ടിയുമായി സഹകരിക്കുന്ന കുടുംബം ആയിരുന്നുവെന്ന് സിപിഎം പിണറായി ലോക്കൽ കമ്മിറ്റി സെക്രട്ടറി കക്കോത്ത് രാജൻ ഏഷ്യാനെറ്റ്...
ലക്നൗ: അനുമതിയില്ലാതെ പള്ളിക്ക് മുന്നിലെ റോഡിൽ നമസ്‌കരിച്ചതിന് ആഗ്രയിൽ 150 പേർക്കെതിരെ കേസെടുത്ത് യു പി പൊലീസ്. സരോജിനി നായിഡു മെഡിക്കൽ കോളേജ് റോഡിലെ ഇംലി വാലി മസ്ജിദിന് മുന്നിലാണ് സംഭവം.
റോഡിൽ നമസ്‌കരിക്കുന്നതിനെതിരെയുള്ള ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടന്ന് കഴിഞ്ഞ ദിവസം ഗതാഗതം തടസ്സപ്പെടുത്തിയുള്ള മതപരമായ പരിപാടികൾ നിരോധിച്ചുകൊണ്ട് സംസ്ഥാനത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...
ന്യൂമാഹി (കണ്ണൂർ) ∙ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ പ്രതിയായ ആർഎസ്എസ് പ്രാദേശിക നേതാവിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തെ വീട്ടിൽ ഒളിവിൽ കഴിയവേ പിടികൂടി. കേസിലെ മുഖ്യപ്രതി പാറക്കണ്ടി നിഖിൽ ദാസിനെ (38) ആണ് അറസ്റ്റ് ചെയ്തത്. വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ പി.എം.രേഷ്മയെയും (42) അറസ്റ്റ് ചെയ്തു. രാത്രി...
കോഴിക്കോട്: മില്‍മയുടെ പാല്‍ പേഡയില്‍ നിന്ന് കുപ്പിച്ചില്ല് കിട്ടിയതായി പരാതി. വടകര സ്വദേശിനിയായ അപര്‍ണയാണ് പരാതിക്കാരി. എടോടിയിലെ ഡിവൈന്‍ ആന്റ് ഫ്രഷ് കടയില്‍ നിന്നു വാങ്ങിയ മില്‍മ പേഡയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്.
വാങ്ങിയ പേഡ അപര്‍ണ കുട്ടികള്‍ക്കും അമ്മയ്ക്കും നല്‍കിയിരുന്നു. അമ്മ രാധ പേഡ കഴിച്ചപ്പോള്‍ നാവ് മുറിഞ്ഞ് രക്തം വന്നു. പരിശോധിച്ചപ്പോഴാണ് കുപ്പിച്ചില്ല് കണ്ടെത്തിയതെന്ന് അപര്‍ണ...