Monday, February 23, 2026

Latest news

റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെക്കാനെത്തിയതാണോ എന്ന് ചോദിച്ച് മര്‍ദ്ദിച്ചു; പരാതി കൊടുത്താല്‍ തീര്‍ത്തുകളയുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തി; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മാധ്യമപ്രവര്‍ത്തകന്‍

കോഴിക്കോട്: കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കോഴിക്കോടേക്ക് ട്രെയിന്‍ കയറാന്‍ നില്‍ക്കവെ പൊലീസുകാര്‍ അപമര്യാദമായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മാധ്യമപ്രവര്‍ത്തകന്‍. വര്‍ത്തമാനം ദിനപ്പത്രത്തിന്റെ എഡിറ്റര്‍ ആസിഫ് അലിയാണ് പൊലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മെയ് പത്താം തീയതിയായിരുന്നു സംഭവം. സിവില്‍ പൊലീസുകാരനായ വിശാഖ് വി.ജി, സബ് ഇസ്‌പെക്ടര്‍ രഞ്ജു ആര്‍.എസ്, ഇവരുടെയൊപ്പം...

ഉപ്പളയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 8 പവന്‍ സ്വര്‍ണ്ണവും 1.36 ലക്ഷം രൂപയും കവര്‍ന്നു

ഉപ്പള: ഉപ്പളയില്‍ പൂട്ടിയിട്ട വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തകര്‍ത്ത് എട്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 1,36,000 രൂപയും കവര്‍ന്നു. ഉപ്പള ഫിര്‍ദൗസ് നഗറിലെ ഷെയ്ഖ് ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇബ്രാഹിമും കുടുംബവും മുംബൈയിലാണ്. ജനുവരിയിലാണ് അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്. വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തുറന്ന നിലയില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബന്ധുകളാണ് പൊലീസില്‍...

ഓർഡിനൻസിലൂടെ മതപരിവർത്തന നിരോധന ബിൽ പാസാക്കി കർണാടക

ബംഗളൂരു: മതപരിവർത്തന നിരോധന ബിൽ പാസാക്കി കർണാടക സർക്കാർ. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലാണ് പ്രത്യേക ഓർഡിനൻസിലൂടെയാണ് പാസാക്കിയത്. കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ത്രയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് വാർത്ത പുറത്തുവിട്ടത്. കർണാടക പ്രൊടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജ്യൻ എന്ന പേരിലുള്ള ബിൽ 2021 ഡിസംബറിൽ...

സംസ്ഥാനത്ത് കാലവർഷം നേരത്തെയെത്തും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കാലവർഷം ഞായറാഴ്ചയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തും ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കും. കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ മൺസൂൺ നേരത്തെ എത്തും എന്ന രീതിയിലുള്ള പ്രവചനങ്ങളാണ് ഇപ്പോൾ വരുന്നത്. മെയ് പതിനഞ്ചോടുകൂടിയായിരിക്കും കാലവർഷം രൂപം...

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; ഡോളറിനെതിരെ 77.59ലേക്ക് കൂപ്പുകുത്തി

ഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലവാരത്തിൽ. പണപ്പെരുപ്പനിരക്ക് ഉയരുന്നതിനെ തുടർന്ന് അമേരിക്കയിലെ ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്തിയേക്കുമെന്ന റിപ്പോർട്ടുകളാണ് രൂപയെ സ്വാധീനിച്ചത്. ഇതിന് പുറമേ ഓഹരിവിപണിയുടെ ഇടിവും രൂപയുടെ മൂല്യത്തിൽ പ്രതിഫലിച്ചു. വിനിമയത്തിന്റെ ഒരു ഘട്ടത്തിൽ റെക്കോർഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തി. ഡോളറിനെതിരെ 77.59ലേക്ക് രൂപ താഴ്ന്നതോടെയാണ് റെക്കോർഡ് തകർച്ച രേഖപ്പെടുത്തിയത്....

ആരിക്കാടി കാർളെ പി.കെ നഗർ ചെക്ക്ഡാം പ്രവൃത്തി പുരോഗമിക്കുന്നു; മെയ് അവസാന വാരം നാടിന് സമർപ്പിക്കും

കുമ്പള: ആരിക്കാടി കാർളെ - പി.കെ നഗർ പ്രദേശത്തെ കർഷകരുടെ ഏറെ കാലത്തെ മുറവിളി യഥാർഥ്യമായതിൻ്റെ സന്തോഷത്തിലാണ് നാട്ടുകാർ. ഉപ്പ് വെള്ളം കയറി ഹെക്ടർ കണക്കിന് പാടത്തെ കൃഷി നശിക്കുന്നതും കുടിവെള്ളത്തിൽ ഉപ്പ് കലരുന്നതും പ്രദേശവാസികൾക്കിടയിൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് നിരവധി കർഷകർ വർഷങ്ങളായി കൃഷിയിറക്കാത്ത സ്ഥിതിയാണുണ്ടായിരുന്നത്. ഇതിന് പരിഹാരമെന്നോണമാണ് കാസർകോട് ബ്ലോക്ക്...

വാങ്ങി ഉപയോഗിക്കാൻ വൻ ചെലവ്, വീട്ടമ്മ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തി, അറസ്റ്റിൽ

കൊല്ലം: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വള‍ർത്തിയ വീട്ടമ്മ അറസ്റ്റിൽ. കൊട്ടാരക്കര, മേലില സ്വദേശി 60 കാരിയായ തുളസിയെയാണ് പൊലീസ് പിടികൂടിയത്. വിളവെടുക്കാൻ പാകമായി വള‍ർന്ന ചെടിയാണ് തുളസിയുടെ വീട്ടുമുറ്റത്തുനിന്ന് പിടിച്ചെടുത്തത്. ഇതിന് പത്തടി ഉയരമുണ്ടായിരുന്നു. വാങ്ങി ഉപയോ​ഗിക്കുന്നത് ചെലവേറിയ കാര്യമായതിനാലാണ് വീട്ടമ്മ ചെടി വീട്ടിൽ തന്നെ നട്ടുവളർത്തിയതെന്നാണ് സംഭവത്തോട് ഉദ്യോ​ഗസ്ഥർ പ്രതികരിച്ചത്. എക്സൈസ് സി ഐ...

ഒരു വര്‍ഷത്തിനുള്ളില്‍ പേരക്കുട്ടി ജനിക്കണം, അല്ലെങ്കില്‍ 5 കോടി നഷ്ടപരിഹാരം; വിചിത്ര പരാതിയുമായി മാതാപിതാക്കള്‍

ഡെറാഡൂൺ: ഒരു വർഷത്തിനുള്ളിൽ തങ്ങൾക്ക് ഒരു പേരക്കുട്ടിയെ നൽകണം എന്നും ഇല്ലെങ്കിൽ 5 കോടി രൂപ നഷ്ട പരിഹാരം നൽകണം എന്നും ആവശ്യപ്പെട്ട് ദമ്പതികൾ കോടതിയിൽ. മകനും മരുമകൾക്കുമെതിരെയാണ് മാതാപിതാക്കളുടെ വിചിത്ര പരാതി. ഉത്തരാഖണ്ഡിലാണു സംഭവം. എസ്ആർപ്രസാദ് എന്നയാളാണ് ഭാര്യയ്ക്കൊപ്പം കോടതിയെ സമീപിച്ചത്. മകനെ അമേരിക്കയിൽ വിട്ടു പഠിപ്പിക്കാനും വീടു വയ്ക്കാനുമെല്ലാമായി പണം ചെലവായി. ബാങ്കിൽ...

പറന്നുയരും മുമ്പ് വിമാനത്തിന് തീ പിടിച്ചു;പുറത്തേക്ക് ഓടി യാത്രക്കാര്‍-വിഡിയോ

ചോങ്​ക്വിങ്∙ ചൈനയിലെ വിമാനത്താവളത്തില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറിയ ടിബറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിനു തീപിടിച്ചു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. 113 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രാവിലെ എട്ടു മണിയോടെയാണ് സംഭവം. ചോങ്​ക്വിങ്ങില്‍നിന്ന് ടിബറ്റിലെ നൈഗ്ചിയിലേക്കു പോകാനൊരുങ്ങിയ വിമാനം റണ്‍വേയില്‍ ഓടിത്തുടങ്ങിയപ്പോഴാണ് സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പെട്ടത്. അപ്പോഴേക്കും വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി...

തട്ടുകടയിൽ നിന്ന് വാങ്ങിയ കപ്പബിരിയാണിയിൽ വെള്ളിമോതിരം, കട പൂട്ടിച്ചു

ആലപ്പുഴ: തട്ടുകടയിൽ നിന്ന് വാങ്ങിയ കപ്പബിരിയാണിയിൽ വെള്ളിമോതിരം കണ്ടെത്തി. ഭക്ഷണം കഴിച്ചയാൾക്ക് അസ്വസ്തതയുണ്ടായതിനെ തുടർന്നു നഗരസഭ ആരോഗ്യവിഭാഗത്തിന് നൽകിയ പരാതിയിൽ തട്ടുകട അടച്ചിടാൻ നിർദ്ദേശം നൽകി. കണിച്ചുകുളങ്ങര സ്വദേശിനി ഷാലിക്കാണ് കഴിഞ്ഞ ദിവസം തട്ടുകടയിൽ നിന്ന് വാങ്ങിയഭക്ഷണത്തിൽ നിന്ന് മോതിരം കിട്ടിയത്. നഗരത്തിൽ പ്രവർത്തിക്കുന്ന തട്ടുകടക്കെതിരെയാണ് പരാതി ഉയർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം...
- Advertisement -spot_img

Latest News

കര്‍ണാടകയില്‍ 16 വയസ്സിന് താഴെയുള്ളവർക്ക് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം; നിർദേശം ഉടൻ പുറത്തിറക്കും

ബംഗളൂരു: 16 വയസിൽ താഴെയുള്ള കുട്ടികൾ മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവുമായി കർണാടക. ബംഗളൂരുവിൽ നടന്ന വൈസ് ചാൻസിലർമാരുടെ കോൺക്ലേവിൽ മുഖ്യമന്ത്രി...
- Advertisement -spot_img