Saturday, February 21, 2026

Latest news

‘അത് ആയുധമല്ല, മരം കൊണ്ടുള്ള വാൾ’, വിഎച്ച്പി, മുഖവിലയ്ക്ക് എടുക്കാതെ പൊലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര ആര്യങ്കോട് ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ വാളുമായി പ്രകടനം നടത്തിയ കേസിൽ വിവരങ്ങൾ ഹാജരാക്കാൻ സംഘാടകര്‍ക്ക് പൊലീസ് നോട്ടീസ്.  വാളുമായി പ്രകടനത്തിൽ പങ്കെടുത്തവരെ കണ്ടെത്താനാണ് പൊലീസ് നടപടി. എന്നാൽ വാളല്ല, മരംകൊണ്ടുള്ള മാതൃകയാണെന്നാണ് സംഘാടകരുടെ വാദം. ഇത് പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. അതേസമയം പ്രകടനത്തെ പിന്തുണച്ച് ബിജെപി രംഗത്തെത്തി. വി.എച്ച്.പിയുടെ വനിതാ വിഭാഗമായ ദുർഗാവാഹിനിയുടെ പഠന ശിബിരത്തിന്‍റെ...

വ്യാജ വീഡിയോ കേസ്; ‘പ്രതി ലീഗുകാരനെന്ന് തെളിയിക്ക്’, വെല്ലുവിളിക്കുന്നെന്ന് പിഎംഎ സലാം

മലപ്പുറം: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ  (Joe Joseph)  വ്യാജ വീഡിയോ കേസില്‍ പിടിയിലായ പ്രതി ലീഗുകാരനെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പ് ദിവസത്തെ നാടകമാണിതെന്നും സലാം പറഞ്ഞു. പിടിയിലായ അബ്ദുള്‍ ലത്തീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്ന് വിശദീകരിച്ച് പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിരുന്നു.  ലത്തീഫിന് ലീഗുമായി ഒരു ബന്ധവുമില്ലെന്നാണ്...

‘അത് പിണറായി വിജയനോട് പോയി പറഞ്ഞാൽ മതി’; എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം

തൃക്കാക്കര: വോട്ട് ചെയ്യാനെത്തിയ എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം. വോട്ടെടുപ്പ് നടക്കുന്ന സ്‌കൂൾ വളപ്പിൽ വെച്ച് മാധ്യമങ്ങളെ കാണാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് തർക്കമുണ്ടായത്. എ.എൻ രാധാകൃഷ്ണൻ ഇതിനെ എതിർക്കുകയും ചെയ്തു. 'ഇതൊക്കെ ഉള്ളതാണ്. അതൊക്കെ അങ്ങ് പിണറായി വിജയനോട് പറഞ്ഞാല്‍ മതിയെന്ന് എ.എന്‍ രാധാകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു. ബൂത്തിനകത്ത് വെച്ചല്ല...

സംസ്ഥാനത്തെ സ്‌കൂളുകളിൽ മാസ്‌ക് നിർബന്ധമാക്കി; ഒന്നാം ക്ലാസിലെത്തുന്നത് നാല് ലക്ഷത്തോളം കുട്ടികൾ

തിരുവനന്തപുരം: സ്‌കൂളിലെത്തുന്ന കുട്ടികളും അധ്യാപകരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നാളെ സംസ്ഥാനത്തുടനീളം 12986 സ്‌കൂളുകളിൽ പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി പറഞ്ഞു. 42.9 ലക്ഷം വിദ്യാർഥികൾ നാളെ സ്‌കൂളിലെത്തും. ഒന്നാം ക്ലാസിൽ നാല് ലക്ഷത്തോളം കുട്ടികളാണ് എത്തുന്നത്. പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഗാനം മന്ത്രി പുറത്തിറക്കി. കഴക്കൂട്ടം ഗവൺമെന്റ് സർക്കാർ സ്‌കൂളിൽ സംസ്ഥാന തല പ്രവേശനോത്സവം...

കോടതി ലോക്കറില്‍ സൂക്ഷിച്ച തൊണ്ടുമുതലില്‍ 50 പവന്‍ സ്വര്‍ണം കാണാനില്ല; രണ്ട് ലക്ഷവും കവര്‍ന്നു

തിരുവനന്തപുരം: കോടതിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കാണാനില്ല. തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന 50 പവനോളം സ്വര്‍ണാണ് കാണാതായത്. കുടപ്പനക്കുന്ന് കളക്ട്രേറ്റ് വളപ്പിലെ കോടതി ലോക്കറിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. 50 പവന്‍ സ്വര്‍ണ്ണത്തിന് പുറമേ ലോക്കറിലുണ്ടായിരുന്ന വെള്ളിയും രണ്ടു ലക്ഷത്തോളം രൂപയും കാണാതായിട്ടുണ്ട്. കഴിഞ്ഞ ദിവസം സംശയത്തെ തുടര്‍ന്ന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ സ്വര്‍ണ്ണവും...

ജോ ജോസഫിന്റെ പേരിൽ അശ്ലീല വീഡിയോ അപ്‍ലോഡ് ചെയ്തയാള്‍ അറസ്റ്റിൽ

കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിര വ്യാജ അശ്ലീല വീഡിയോ ട്വിറ്ററില്‍ അപ് ലോഡ് ചെയ്തയാള്‍ പിടിയിലായി. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് അബ്ദുള്‍ ലത്തീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ ഇയാളെ തൃക്കാക്കരയില്‍ എത്തിക്കും. ട്വിറ്ററിലൂടെ അബ്ദുള്‍ ലത്തീഫാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്....

ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു; ചാഞ്ചാടി സ്വർണവില

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price) ഇടിഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. 38280 രൂപയ്ക്കാണ് ഇന്നലെ സ്വർണ വ്യാപാരം നടന്നത്. എന്നാൽ ഇന്ന് അതെ 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  (Gold...

പൊതുമരാമത്ത് വകുപ്പും സി.പി.ഐ.എം സെക്രട്ടറിയേറ്റ് പദവിയും മുഖ്യമന്ത്രി റിയാസിന് സ്ത്രീധനമായി നല്‍കി; വിവാദ പരാമര്‍ശവുമായി കെ.എം. ഷാജി

കണ്ണൂര്‍: പൊതുമരാമത്ത് വകുപ്പും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പദവിയും മുഖ്യമന്ത്രി മരുമകന് സ്ത്രീധനം നല്‍കിയതാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ അനുസ്മരിച്ചുകൊണ്ട് കണ്ണൂര്‍ കൂത്തുപറമ്പില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമായും സംസ്ഥാന സര്‍ക്കാരിനെയും ഡി.വൈ.എഫ്.ഐയെയും ആക്രമിച്ചായിരുന്നു ഷാജിയുടെ പ്രസംഗം. ‘ഈ അടുത്ത് അവര്‍ വിളിച്ച മുദ്രാവാക്യം, സ്ത്രീധനം വലിയ...

യുവാവ് ഐസോലേഷനില്‍ നിന്ന് പുറത്തിറങ്ങി; 5000 പേരെ ക്വാറന്റൈനിലാക്കി ചൈന

ബെയ്ജിങ്: കോവിഡ് മാനദണ്ഡം ലംഘിച്ച് യുവാവ് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ഒരുപ്രദേശം ഒന്നടങ്കം ക്വാറന്റൈനില്‍. ചൈനയിലെ ബെയ്ജിങിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് 40കാരന്‍ ഹോം ഐസോലേഷനില്‍ നിന്ന് പുറത്തിറങ്ങിയത്. ഇതേതുടര്‍ന്ന് പ്രദേശത്തുള്ളവരെ 5000ലധികം ഭരണകൂടം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ബെയ്ജിങിലും ഷാങ്ഹായിലും കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനിടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ച യുവാവ് മാനദണ്ഡങ്ങള്‍ ലംഘിച്ചത്. മെയ് മാസം 23ന് കോവിഡ്...

പെട്രോൾ അടിക്കാനുള്ളവർ നേരത്തെ അടിച്ചു വച്ചോളൂ, നാളെ രാജ്യത്തെ 24 സംസ്ഥാനങ്ങളിലുള്ള പെട്രോൾ പമ്പുകൾ ഇന്ധനം വാങ്ങാതെ പ്രതിഷേധിക്കുന്നു

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ പമ്പ് ഉടമകളുടെ സംഘടനയായ പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ നാളെ (മെയ് 31) പെട്രോൾ കമ്പനികളിൽ നിന്ന് ഇന്ധനം വാങ്ങാതെ പ്രതിഷേധിക്കും. ന്യൂഡൽഹിയിൽ ഇന്ന് വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് സംഘടനാ ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ 24 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 70,000 പെട്രോൾ പമ്പുകൾ ഈ സംഘടനയിൽ അംഗങ്ങളാണ്. അതിനാൽ തന്നെ...
- Advertisement -spot_img

Latest News

കാസർകോട് പതിനാറുകാരിയെ പീഡിപ്പിച്ച 15 വയസ്സുകാരൻ ഒളിവിൽ; സഹോദരീഭർത്താവ് അടക്കം 5 പ്രതികൾ

കാസർകോട്: കാസർകോട് ചന്തേരയിൽ 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി. രണ്ട് പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. 15 വയസ്സുകാരൻ ഉൾപ്പെടെയുള്ളവരാണ്...
- Advertisement -spot_img