പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു പോയെന്ന് സ്വപ്‌ന സുരേഷ്. പാലക്കാട്ടെ ബില്‍ടെക് ഫ്‌ളാറ്റില്‍നിന്ന് സരിത്തിനെ നാലു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കൂടെ നില്‍ക്കുന്നവരെല്ലാം അപകടത്തിലാണെന്നും തനിക്ക് എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
സ്വപ്‌ന സുരേഷ് രാവിലെ 10 മണിയോടെ...
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും മറ്റ് അധികൃതര്‍ക്കും എതിരെയുള്ള സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിനെ പരിഹസിച്ച് മുന്‍മന്ത്രിയും കേസില്‍ ആരോപണ വിധേയനുമായ കെ ടി ജലീല്‍. ആര്‍.എസ്.എസ്സിന്റെ ഭീഷണിക്ക് മുമ്പില്‍ തലകുനിക്കാതെ നില്‍ക്കുന്ന കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ നാടകം പൊളിഞ്ഞു പാളീസായെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയേയും കുടുംബത്തെയും മഴവില്‍ സഖ്യം വേട്ടയാടാന്‍...
ലകനൗ: പബ്ജി കാരണം രാജ്യത്ത് മറ്റൊരു മരണം കൂടി. തന്നെ പബ്ജി കളിക്കാൻ അനുവദിക്കാത്ത അമ്മയെ മകൻ വെടിവച്ച് കൊന്നു. അച്ഛൻ്റെ തോക്ക് ഉപയോഗിച്ചാണ് മകൻ അമ്മയ്ക്ക് നേരെ വെടിയുതിർത്തത്. ഉത്തർപ്രദേശിലെ ലക്നൗവിൽ ആണ് സംഭവം നടന്നത്. കൊലപാതകത്തിന് പിന്നാലെ കുട്ടിയെ കസ്റ്റഡിയിലെടുത്തെന്ന് ലക്നൗ പൊലീസ് വ്യക്തമാക്കി.
കൊലപാതകം നടന്നതായി അറിഞ്ഞാണ് ലക്നൗ പൊലീസ് സംഭവ...
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമാകെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. വരും ദിവസങ്ങളിലും കൂടുതൽ പ്രതിഷേധ പരിപാടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കുള്ള സുരക്ഷ വർധിപ്പിച്ചു. അദ്ദേഹം പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്ര ചെയ്യുന്ന റൂട്ടുകളിലും സുരക്ഷ കൂട്ടി....
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളിൽ വൻ വർധന ആയതോടെ ആശങ്ക ഉയരുന്നു. ഇന്നലെ 2271 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിരിക്കുന്നത്. 622 പേർക്കാണ് രോഗം ബാധിച്ചത്.
തിരുവനന്തപുരത്തും കേസുകൾ കൂടുകയാണ്. കോഴിക്കോട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കേസുകൾ കൂടുന്നുണ്ട്. മരണ നിരക്കും കൂടി വരുന്നത് ആശങ്കയാവുന്നുണ്ട്.
പല...
പ്രവാചകന് എതിരായ മുന്‍ ബിജെപി വക്താവിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യത്ത് ചാവേര്‍ ആക്രമണം നടത്തുമെന്ന് ഭീഷണയുമായി ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദ. നാല് സംസ്ഥാനങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി. ഡല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്.
ഇതേ തുടര്‍ന്ന് പ്രദേശങ്ങളില്‍ കനത്ത സുരക്ഷ സംവിധാനമൊരുക്കും. സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid 19) വീണ്ടും കുതിച്ചുയരുന്നു. ഇന്ന് കേസുകൾ രണ്ടായിരവും കടന്നു. 2271 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 2 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ ഇന്ന് 622 കേസുകളുണ്ടായി. തിരുവനന്തപുരത്ത് 416 പേര്‍ക്കും രോഗബാധയുണ്ടായി.
കേരളമടക്കമുള്ള രാജ്യത്തെ പല...
ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ഒരു അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി. മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളാണ് പൂര്‍ണമായി രോഗമുക്തരായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡോസ്ടാര്‍ലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും അര്‍ബുദകോശങ്ങള്‍ അപ്രത്യക്ഷമായെന്നും ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
18 രോഗികളെ മാത്രം ഉള്‍പ്പെടുത്തി വളരെ ചെറിയ...
ദില്ലി: ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവനയിൽ ഇന്ത്യ മാപ്പു പറയണം എന്നയാവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ഗൾഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതലത്തിലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് ധാരണ. ആവശ്യമെങ്കിൽ സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രി സംസാരിക്കും. ഇറാഖും ലിബിയയും നബിവിരുദ്ധ പരാമർശത്തിനെതിരെ ഇന്ന് പ്രസ്താവനയിറക്കി.
ബിജെപി നേതാക്കളുടെ പ്രസ്താവനയിലുള്ള പ്രതിഷേധം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുമ്പോൾ പ്രതിസന്ധി...
ചാനൽ ചർച്ചയിൽ ബി ജെ പി വക്താവായ നൂപുർ ശർമ്മയുടെ പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന വാക്കുകൾ ലോകവ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും കൂട്ടമായ പ്രതിഷേധമാണ് ഇക്കാര്യത്തിൽ ഉയർന്നിട്ടുള്ളത്. ഇന്ത്യയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന അറബ് രാജ്യങ്ങളിൽ നിന്നുപോലും അപ്രതീക്ഷിത എതിർപ്പുകൾ ഉയർന്നതോടെ കേന്ദ്ര സർക്കാർ കടുത്ത സമ്മർദ്ദത്തിലാണ്. വിവാദ പരാമർശങ്ങൾ നടത്തിയ...