Thursday, February 19, 2026

Latest news

കെപിസിസി ഓഫീസുകളിലേക്ക് ട്രൗസറുകള്‍ അയച്ച് ബിജെപി, തിരിച്ച് മോദിക്ക് അയക്കുമെന്ന് കോണ്‍ഗ്രസ്‌

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള 'ട്രൗസർ' വിവാദം രാഷ്ട്രീയ വാക്പോരിന് വഴിവെച്ചിരിക്കുകയാണ്. ബിജെപി, കോൺഗ്രസിന് അയച്ച എല്ലാ ട്രൗസറുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരികെ അയച്ചു കൊടുക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. ആർഎസ്എസ് യൂണിഫോമായിരുന്ന കാക്കി ട്രൗസറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയായിരുന്നു ബെംഗളൂരുവിലെ കോൺഗ്രസ് ഓഫീസുകളിലേക്ക്...

സോണിയ ഗാന്ധിയുടെ ആരോഗ്യനില മോശമായി; ആശുപത്രിയിലേക്ക് മാറ്റി

ദില്ലി: കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിതയാണ്. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിലാക്കിയത്. സോണിയ ഗാന്ധി നിരീക്ഷണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സയിൽ കഴിയുന്നത്. നാഷണൽ ഹെറാൾഡ് കേസിൽ ഈ മാസം 23ന് സോണിയ ഗാന്ധിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ട്.  കള്ളപ്പണനിരോധന...

ഇങ്ങനെയാണോ വണ്ടി ചെക്ക് ചെയ്യണേ’… പൊലീസുകാരോട് കയർത്ത് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ്

മഞ്ചേശ്വരം സ്റ്റേഷൻ പരിധികളിൽ പൊലീസ് നിയമം പാലിക്കാതെ വാഹന പരിശോധന നടത്തി യാത്രക്കാരെ പീഡിപ്പിക്കുകയാണെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ പറഞ്ഞു. സ്ത്രീകൾ ഉൾപ്പടെയുള്ള സാധാരണക്കാരായ വാഹന യാത്രക്കാർക്ക് 5000 മുതൽ 20,000 രൂപ വരെ പിഴയിട്ട് പീഡിപ്പിക്കുന്നതായും എം.എൽ.എ ആരോപിച്ചു. https://youtu.be/eQj5Aq0YIIE  

‘മനോഹരം, അതിമനോഹരം’; പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് ക്രൂരമായി മർദിക്കുന്ന വീഡിയോ പങ്കുവെച്ച് മുൻ കേരള ഡിജിപി

ന്യൂഡൽഹി: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ മനോഹരമെന്ന് വിശേഷിപ്പിച്ച് മുൻ കേരള ഡിജിപി എൻ.സി അസ്താന. കസ്റ്റഡിയിലെടുത്ത ഏതാനും യുവാക്കളെ രണ്ട് പൊലീസുകാർ ലാത്തികൊണ്ട് ക്രൂരമായി തല്ലിച്ചതക്കുന്ന വീഡിയോ പങ്കുവെച്ചാണ് അസ്താനയുടെ വിശേഷണം. 1986 ബാച്ച് കേരള ബാച്ച് ഐപിഎസ് ഓഫീസറാണ് നിർമൽ ചന്ദ്ര അസ്താന. വളരെ മനോഹരമായ രംഗം! മനോഹരം,...

ബാലവേല: വിവരം നല്‍കുന്നവര്‍ക്ക് 2,500 രൂപ, പ്രതികള്‍ക്കെതിരെ കര്‍ശനനടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ബാലവേല പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. ബാലവേല നിയമപരമായി നിരോധിക്കുകയും അത് ക്രിമിനല്‍ കുറ്റകരമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ബാലവേല കുറവാണെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജോലി ചെയ്യുന്നതിനായി കുട്ടികളെ കൊണ്ടുവരുന്ന സാഹചര്യമുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ ബാലവേല പൂര്‍ണമായും ഒഴിവാക്കാന്‍...

മാധ്യമങ്ങളെ കാണവേ പൊട്ടിക്കരഞ്ഞ്, കുഴഞ്ഞുവീണ് സ്വപ്‌ന; വക്കീലിനെതിരെ കേസെടുത്തത് വേട്ടയാടലെന്ന് ആരോപണം

പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ താന്‍ നല്‍കിയ മൊഴിയില്‍ ഉരച്ചു നില്‍ക്കുന്നതായി സ്വപ്ന സുരേഷ്.  ഷാജ് കിരണിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല. തന്‍റെ അഭിഭാഷകനെതിരെ കേസെടുത്തു. തനിക്ക് അഭിഭാഷകനില്ലാത്ത അവസ്ഥയായി.  എന്തുകൊണ്ടാണ് അവരിപ്പോഴും തന്നെ ഇങ്ങനെ ദ്രോഹിക്കുന്നതെന്നും സ്വപ്ന സുരേഷ് ചോദിച്ചു. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു സ്വപ്നയുടെ ചോദ്യം. തന്‍റെ അഭിഭാഷകനെതിരെ കേസെടുക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞത് ശരിയായി. അഭിഭാഷകരെ...

പ്രവാചക നിന്ദ: പ്രതിഷേധിച്ചതിന്റെ പേരിൽ മാത്രം അറസ്റ്റിലായത് ഇരുനൂറിലധികം പേർ; നുപൂർ ശർമക്കെതിരെ നടപടിയില്ല

ലഖ്‌നൗ: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ഉത്തർപ്രദേശിൽ മാത്രം ഇരുനൂറിലധികം ആളുകളെ അറസ്റ്റ് ചെയ്തു. പ്രയാഗ്‌രാജിൽ 68, ഹാത്രസിൽ 50, സഹാറൻപൂരിൽ 28, മൊറാദാബാദിൽ 25, ഫിറോസാബാദിൽ എട്ട് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളിൽനിന്നുള്ള വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് പൊലീസ് പറയുന്നത്. സാമൂഹ്യവിരുദ്ധ ശക്തികൾക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയതായി...

സ്വപ്‍നയുടെ അഭിഭാഷകനെതിരെ കേസ്, ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത് എറണാകുളം സെൻട്രൽ പൊലീസ്

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണ രാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇട്ടതിനാണ് കേസെടുത്തത്. മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി.ആർ. നൽകിയ...

ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജ് നിരക്കുകള്‍ കുറച്ചു

ജിദ്ദ: സൗദിയില്‍ നിന്ന് തന്നെയുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജ് നിരക്കുകളില്‍ കുറവ് വരുത്തി. കഴിഞ്ഞ ദിവസമാണ് പുതിയ നിരക്കുകള്‍ സംബന്ധിച്ച അറിയിപ്പ് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കായി മൂന്ന് പാക്കേജുകളാണുള്ളത്. ഇവ മൂന്നിനും നിരക്ക് കുറച്ചിട്ടുണ്ട്. നേരത്തെ 10,238 റിയാലായിരുന്ന ഹോസ്‍പിറ്റാലിറ്റി ഓര്‍ഡിനറി ക്യാമ്പ് പാക്കേജിന് ഇനി മുതല്‍...

പ്രവാചക നിന്ദയ്‌ക്കെതിരെയുള്ള പ്രതിഷേധം; കാണ്‍പൂരിലും ബുള്‍ഡോസര്‍ ഇടിച്ചുനിരത്തല്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം നടന്നതിന് പിന്നാലെ നഗരത്തിലെ തെരുവുകളിലെ കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത സഫര്‍ ഹയാത്ത് ഹാഷ്മി എന്ന പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകന്റെ വീട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചു നീക്കി. അനധികൃത നിര്‍മാണം എന്ന് ആരോപിച്ചാണ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തത്.  കാണ്‍പൂരിനെ കൂടാതെ പ്രതിഷേധം...
- Advertisement -spot_img

Latest News

സിംബാബ്‍വെ ഗ്രൂപ്പ് ചാമ്പ്യന്മാർ; ഓസീസിന് പിന്നാലെ ശ്രീലങ്കയെയും വീഴ്ത്തി

കൊളംബോ: ടി20 ലോകകപ്പില്‍ ശ്രീലങ്കയേയും അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി സിംബാബ്‌വെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക്. കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു സിംബാബ്‌വെയുടെ...
- Advertisement -spot_img