Thursday, February 19, 2026

Latest news

‘അ​ഗ്നിപഥ് പ്രതിഷേധക്കാരുടെ വീട് ബുൾഡോസർ ഉപയോ​ഗിച്ച് തകർക്കുമോ’; ചോദ്യവുമായി ഒവൈസി

ദില്ലി: സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരായ പ്രതിഷേധം ശക്തമായിരിക്കെ കേന്ദ്ര സർക്കാറിനോട് ചോദ്യവുമായി എംപി അസദുദ്ദീൻ ഒവൈസി. എത്ര സമരക്കാരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് ഒവൈസി ചോദിച്ചു. മുഹമ്മദ് നബിയെ കുറിച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമ്മയുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവർക്കെതിരെ വീട് തകർക്കുന്ന നടപടിയുടെ പശ്ചാത്തലത്തിലാണ് എഐഎംഐഎം നേതാവ്...

നിധി തേടിയതെന്ന് സംശയം; കാടിനുള്ളിലെ കിണറ്റില്‍ നിന്ന് അജ്ഞാതര്‍ മാറ്റിയത് ലോഡ് കണക്കിന് മണ്ണ്

കോഴിക്കോട് ജാനകി കാട്ടില്‍ കിണറിലെ മണ്ണ് മാറ്റിയതില്‍ ദുരൂഹത. ക്ഷേത്രത്തോട് ചേര്‍ന്നുള്ള കിണറില്‍ നിധിയുണ്ടെന്ന് കരുതി അജ്ഞാതര്‍ മണ്ണ് നീക്കം ചെയ്തതാണോ എന്ന് സംശയം. വന ഭൂമിയില്‍ അതിക്രമിച്ച് കടന്നതിന് വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരുതോങ്കര പഞ്ചായത്തിലെ വനം വകുപ്പ് ഭൂമിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണറിലെ മണ്ണും ചെളിയുമാണ് രണ്ട് ദിവസം മുമ്പ്...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ബിജെപിക്ക് 13000 വോട്ട് കുറവ്, കഴിഞ്ഞ തവണ പിന്തുണച്ചത് ടി.ആർ.എസ്സടക്കമുള്ള പാർട്ടികൾ

ന്യൂഡൽഹി: 15ാം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപിക്ക് 13000 വോട്ട് കുറവ്. ഏകദേശം 10.86 ലക്ഷം വോട്ടുകളാണ് ആകെയുള്ളത്. അതിൽ ബിജെപിക്കും സഖ്യ കക്ഷികൾക്കും 48 ശതമാനം അഥവാ 5.26 ലക്ഷം വോട്ടാണുള്ളത്. ആകെ 50 ശതമാനത്തിലധികം വോട്ട് നേടിയാലാണ് തെരഞ്ഞെടുപ്പിൽ വിജയിക്കാനാകുക. അതിനാൽ ഏതെങ്കിലും പ്രാദേശിക പാർട്ടിയെ കൂടെക്കൂട്ടിയാൽ ബിജെപിക്ക് ജയിക്കാനാകും. ഒഡിഷ മുഖ്യമന്ത്രി നവീന പട്‌നായിക്കിന്റെ...

സേവനങ്ങള്‍ ഇനി വാട്‌സ് ആപ്പിലൂടെയും; മാറ്റത്തിന് ഒരുങ്ങി ഇന്ത്യ പോസ്റ്റ് ബാങ്ക്

ന്യൂഡല്‍ഹി: വാട്‌സ് ആപ്പിലൂടെയും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ഒരുങ്ങുന്നു. അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുക, പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ വാട്‌സ് ആപ്പിലൂടെ ലഭ്യമാക്കാനാണ് ഇന്ത്യ പോസ്റ്റ് ബാങ്ക് പദ്ധതിയിടുന്നത്. 2018ലാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പേയ്‌മെന്റ് ബാങ്കിന് തുടക്കമിട്ടത്. വരുന്ന 60 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ വാട്‌സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക്...

മതംകൊണ്ട് രാഷ്ട്രീയം വളർത്തരുത്, അടിച്ചമർത്തൽ അനുവദിക്കാനാകില്ല-കാന്തപുരം

കോഴിക്കോട്: രാജ്യത്ത് അടിച്ചമർത്തൽ നടപ്പാക്കുന്ന സാഹചര്യമുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. അത് രാജ്യത്തിന്റെ പാരമ്പര്യത്തിന് എതിരാണ്. മതംകൊണ്ട് രാഷ്ട്രീയം വളർത്തുന്നതും ഭരണം പിടിക്കുന്നതും അനുവദിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. 'വെറുപ്പിന്റെ രാഷ്ട്രീയം നാടിനെ അസ്ഥിരപ്പെടുത്തും' എന്ന പ്രമേയത്തിൽ കോഴിക്കോട്ട് നടന്ന എസ്.വൈ.എസ് ജനാധിപത്യ ജാഗരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കാന്തപുരം. ''രാഷ്ട്രീയ പ്രവർത്തനം മതംകൊണ്ടാകരുത്....

ചെ ഗുവേരയുടെ ലൈറ്റര്‍ വില്‍പനയ്ക്ക്; ലേലത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം

തന്റെ ഭാഗ്യ ലൈറ്റര്‍ എന്ന് ക്യൂബന്‍ വിപ്ലവ നായകന്‍ ചെ ഗുവേര തന്നെ വിശേഷിപ്പിച്ചിട്ടുള്ള ചരിത്രപ്രസിദ്ധമായ ലൈറ്റര്‍ വില്‍പ്പനയ്ക്ക്. പോള്‍ ഫ്രേസര്‍ കളക്ടബിള്‍സ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ലേലം വഴിയാണ് ചെ യുടെ ഭാഗ്യ ലൈറ്റര്‍ വില്‍പ്പന നടക്കുക. ഓണ്‍ലൈന്‍ ലേലമായതിനാല്‍ തന്നെ ഏത് ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും ഇതില്‍ പങ്കാളികളാകാം. 285936 രൂപയിലാണ് ലേലം...

ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസിൽ പ്രതികള്‍ക്ക് മയക്കുമരുന്ന് നൽകിയ ദക്ഷിണാഫ്രിക്ക സ്വദേശിയും കാസർഗോഡ് സ്വദേശിയും അറസ്റ്റിൽ

കായംകുളം: ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസിൽ പ്രതികള്‍ക്ക്  മയക്കുമരുന്ന് നൽകിയ ദക്ഷിണാഫ്രിക്ക സ്വദേശിയും കാസർഗോഡ് സ്വദേശിയും അറസ്റ്റിൽ. കഴിഞ്ഞ മാസം 24നാണ് 67 ഗ്രാം എംഡിഎംഎയുമായി അന്തർ സംസ്ഥാനങ്ങളിൽ സർവ്വീസ് നടത്തുന്ന ബസ്സിൽ വന്നിറങ്ങിയ ദമ്പതികൾ കായംകുളത്ത് പിടിയിലായത്. ഈ കേസിലാണ് ദക്ഷിണാഫ്രിക്ക കേപ് ഠൗൺ അമോർക്കയിൽ ഫിലിപ്പ് അനോയിന്റെഡ്...

‘എംഎസ്എഫ് പദ്ധതിയില്‍ ക്രമക്കേട്, വിദ്യാര്‍ത്ഥികളുടെ വിവരം മറിച്ചുവിറ്റു’: പി കെ നാവസിനെതിരെ ആരോപണം

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെ ഗുരുതര ആരോപണവുമായി എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷഫീക് വഴിമുക്ക്. എംഎസ്എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ ഹബീബ് എഡ്യുക്കേര്‍ എന്ന പദ്ധതിയുടെ പേരില്‍  നവാസ് തട്ടിപ്പും ചൂഷണവും നടത്തിയെന്നാണ് ആരോപണം. രണ്ട് കോടിയുടെ വിദ്യാഭ്യാസ പദ്ധതിയില്‍ ആറായിരം വിദ്യാര്‍ത്ഥികള്‍, നൂറ് പരീക്ഷാ കേന്ദ്രങ്ങള്‍, സ്കോളര്‍ഷിപ്പ് പരീക്ഷയില്‍...

സെൻട്രൽ ജയിലിൽ കഴിയുന്ന മകന് വസ്ത്രങ്ങൾക്കൊപ്പം ലഹരിമരുന്നും എത്തിച്ചു; അമ്മ അറസ്റ്റിൽ, സഞ്ചിൽ കണ്ടെത്തിയത് 5 ലക്ഷം വിലമതിക്കുന്ന ഹാഷിഷ് ഓയിൽ

ബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാരനായ മകന് ലഹരിമരുന്ന് എത്തിച്ചു നൽകിയ അമ്മ അറസ്റ്റിൽ. പിടിച്ചുപറിക്കേസിൽ ജയിലിലുള്ള മുഹമ്മദ് ബിലാലിന് ആണ് അഞ്ചുലക്ഷംരൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ എത്തിച്ചുനൽകിയത്. ശിക്കാരിപാളയ സ്വദേശിനി പ്രവീൺ താജ് ആണ് പോലീസിന്റെ പിടിയിലായയത്. വസ്ത്രങ്ങൾ കൊണ്ടുവന്ന സഞ്ചിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. എന്നാൽ, മകന് വസ്ത്രങ്ങൾ കൊണ്ടുവന്ന സഞ്ചിയിൽ...

ഡേവിഡ് മലാൻ അടിച്ച പന്ത് സ്റ്റേഡിയത്തിന് പുറത്തെ കുറ്റിക്കാട്ടിൽ, തിരയാനിറങ്ങി താരങ്ങളും; വിഡിയോ

ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ എന്ന നേട്ടം ഇംഗ്ലണ്ട് സ്വന്തമാക്കിയ മത്സരത്തിനിടയിൽ ഇന്നലെ രസകരമായ മുഹൂർത്തങ്ങളും അരങ്ങേറി. നെതർലൻഡ്സിനെതിരേ ആംസ്റ്റെൽവീനിലെ വിആർഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ഇംഗ്ലണ്ട് താരം ഡേവിഡ് മലാനടിച്ച ഒരു പന്ത് ചെന്നുവീണത് സ്റ്റേഡിയത്തിന് പുറത്തെ കുറ്റിക്കാട്ടിൽ. കാട്ടിൽ പോയ ഈ പന്ത് തിരയുന്ന നെതർലൻഡ്‌സ് താരങ്ങളുടെയും ഗ്രൗണ്ട് സ്റ്റാഫിന്റെയും...
- Advertisement -spot_img

Latest News

‘പൊറോട്ടയും ബീഫ് റോസ്റ്റും അത് ഞങ്ങള്‍ക്ക് ഒരു വികാരമാണ്’, ‘കേരള സ്റ്റോറി’ കടക്ക് പുറത്ത്

പൊറോട്ടയും ബീഫ് റോസ്റ്റും ചേർത്തൊരു പിടിപിടിക്കുന്നതിലെ ആനന്ദം മറ്റെവിടെയുമില്ല. അത് ഞങ്ങൾക്ക് ഒരു വികാരമാണ്. അവിടെയാണ് കേരള സ്റ്റോറി സിനിമയുടെ രണ്ടാംഭാഗം ബീഫിനെ വെറുപ്പിൻ്റെ പ്രതീകമായി...
- Advertisement -spot_img