പത്തനംതിട്ട: മിഥുനമാസ പൂജയോടനുബന്ധിച്ചുള്ള സുരക്ഷയ്ക്ക് ശബരിമലയിലുള്ള പൊലീസിനായി കൊണ്ടുവന്ന വാനിന് പിന്നിൽ ചന്ദ്രക്കലയും നക്ഷത്രവുമുള്ള സ്റ്റിക്കർ പതിച്ചിരുന്നത് വിവാദമായതോടെ നീക്കം ചെയ്തു. പൊലീസ് വാഹനത്തിൽ നിയമാനുസൃത സ്റ്റിക്കറുകളല്ലാതെയുള്ള അലങ്കാരങ്ങളും ചിത്രങ്ങളും പതിക്കരുത്. എന്നാൽ പൊലീസ് വാഹനത്തിൽ മതചിഹ്നം പതിച്ചെന്ന സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണമുണ്ടായി. ഇതേത്തുടർന്നാണ് സ്റ്റിക്കർ ഇളക്കിയത്. ഇക്കഴിഞ്ഞ 18നാണ് കെ.എ.പി മണിയാർ ക്യാമ്പിലെ...
തിരുവനന്തപുരം∙ തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെയും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റു ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള- ലക്ഷദ്വീപ് തീരത്തു 21,24...
പാലക്കാട്: അഗ്‌നിപഥ് പദ്ധതിക്കെതിരെ പാലക്കാട്ട് നടന്ന എസ്.എഫ്.ഐ മാർച്ചിനിടെ ആളുമാറി സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാൻ നീക്കം. പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കുന്നതിനിടെയായിരുന്നു സ്ഥലത്തുണ്ടായിരുന്ന സ്‌പെഷൽ ബ്രാഞ്ച് എസ്.ഐ സത്യനെ പൊലീസുകാർ പിടിച്ചുവലിച്ച് വാനിൽ കയറ്റാൻ ശ്രമിച്ചത്.
ഇന്നു രാവിലെയായിരുന്നു പാലക്കാട് ഹെഡ് പോസ്‌റ്റോഫീസിലേക്ക് എസ്.എഫ്.ഐ മാർച്ച് നടത്തിയത്. മുട്ടിക്കുളങ്ങര കെ.എ.പി ക്യാംപിൽനിന്നെത്തിയ പൊലീസുകാരായിരുന്നു സ്ഥലത്ത്...
ന്യൂഡൽഹി: രാജ്യത്തെ 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. രജിസ്റ്റർ ചെയ്യുകയും എന്നാൽ അംഗീകാരം നേടാത്തതുമായ 2100 രാഷ്ട്രീയ പാർട്ടികളിൽനിന്നാണ് 111 എണ്ണത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കിയത്. ആർ.പി ആക്ട് 1951ലെ സെക്ഷൻ 29എ, 29സി പ്രകാരമായിരുന്നു നടപടി.
ആദ്യഘട്ടത്തിൽ (മെയ് 25ന്) അംഗീകാരമില്ലാത്ത 87 രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്...
റിയാദ്: വിദേശികള്‍ക്ക് സൗദി അറേബ്യയിൽ നിന്ന് പുറത്തുപോയി തിരിച്ചു വരാനുള്ള റീ-എന്‍ട്രി വിസ ലഭിക്കാന്‍ പാസ്‌പോര്‍ട്ടുകളില്‍ 90 ദിവസത്തില്‍ കുറയാത്ത കാലാവധിയുണ്ടാവണമെന്ന് സൗദി പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) വ്യക്തമാക്കി.
റീ-എന്‍ട്രി വിസാ കാലാവധി മാസങ്ങളിലാണ് (60 ദിവസം, 90 ദിവസം, 120 ദിവസം) നിര്‍ണയിക്കുന്നതെങ്കില്‍ ഇഷ്യു ചെയ്യുന്ന ദിവസം മുതല്‍ മൂന്നു മാസമാണ് വിസയുടെ കാലാവധി....
ലഖ്നൗ: ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരുന്നതിനെ തുടർന്ന് ഉത്തർ പ്രദേശിൽ 16കാരിയെ കൊലപ്പെടുത്തി. കൗമാരക്കാരനായ പ്രതി രവിയുടെ ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്ക് പരുക്കുപറ്റി. പെൺകുട്ടിയുടെ പിതാവ് തെജ്‌വീർ സിംഗിൻ്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഞായറാഴ്ച മഥുരയിലെ നഗ്‌ല ബോഹ്റ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു വിവാഹ ക്ഷണക്കത്തുമായി രവി പെൺകുട്ടിയുടെ വീട്ടിലേക്ക് വരികയായിരുന്നു....
റിയാദ്: ഇന്ത്യയിലേക്ക് തങ്ങളുടെ പൗരന്മാർക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള നാല് രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ നിരോധമാണ് തിങ്കളാഴ്ച പിൻവലിച്ചത്.
ഇന്ത്യ, എത്യോപ്യ, തുർക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്ക് താതാകാലികമായി ഏർപ്പെടുത്തിയിരുന്ന യാത്രാ നിരോധമാണ് സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം പിൻവലിച്ചത്. നാല് രാജ്യങ്ങളിലേക്ക് നേരിട്ടോ...
മംഗളുരു: മതാചാര പ്രകാരമുള്ള ശിരോവസ്ത്രം ധരിച്ച് ക്ലാസിൽ ഹാജരാകാൻ അനുവദിക്കാത്തതിനെ തുടർന്ന് കർണാടകയിലെ മംഗളുരു യൂണിവേഴ്‌സിറ്റി കോളേജിലെ (ഹമ്പൻകട്ട) അഞ്ച് വിദ്യാർത്ഥിനികൾ കോളേജ് മാറാനുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി) ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചു.
മറ്റ് കോളേജുകളിൽ അഡ്മിഷനെടുക്കുന്നതിനു വേണ്ടി അഞ്ച് വിദ്യാർത്ഥിനികൾ ടി.സിക്ക് അപേക്ഷ നൽകിയതായി കോളേജ് പ്രിൻസിപ്പൽ അനുസുയ റായ് ആണ് അറിയിച്ചത്. അപേക്ഷയിലെ...
പമ്പയിൽ കണ്ട പോലീസ് വാനിലെ ചിഹ്നം വിവാദമാവുന്നു. ചന്ദ്രക്കലയും നക്ഷത്രവും പതിച്ച് പമ്പയിലെത്തിയ പോലീസ് വാനിൻ്റെ ദൃശ്യങ്ങളുടെ ചുവടുപിടിച്ചാണ് വിവാദം. പോലീസ് വാഹനങ്ങളിൽ ഇത്തരത്തിലുള്ള ഒരു ചിഹ്നവും അനുവദിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം
മാസ പൂജക്ക് ശബരിമല നട തുറന്നപ്പോൾ പമ്പയിലെത്തിയ പോലീസ് വാനിനെച്ചൊല്ലിയാണ് വിവാദം. വാനിനു പിറകിൽ ചന്ദ്രക്കലയും നക്ഷത്രവും പതിച്ചിരുന്നു. ബറ്റാലിയൻ ഉപയോഗിക്കുന്ന വാനിലായിരുന്നു...
ചാറ്റുകളും കോളുകളും മറ്റ് അപ്‌ഡേറ്റുകളും പ്രതീക്ഷിച്ചുകൊണ്ട് ദിവസത്തില്‍ പലകുറി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നാം. സ്‌കൂളുകളില്‍, ജോലിസ്ഥലങ്ങളില്‍, തൊഴിലിടങ്ങളില്‍ എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി അധികപേരൊന്നും...