ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ്. ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജി കോടതി തള്ളി.
ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 2002 ലെ ഗുജറാത്ത് കലാപത്തിന് പിന്നില്‍ വന്‍ ഗുഢാലോചന നടന്നെന്നും, ഇതേക്കുറിച്ച് വിശദമായ...
നമ്പര്‍പ്ലേറ്റ് അഴിച്ചുവെച്ചും നമ്പര്‍ മറച്ചുമൊക്കെ ബൈക്കുകള്‍ നിരത്തുകളില്‍ ചീറിപ്പായുന്നുണ്ട്. ഇവര്‍ക്കു പിന്നാലെ പോലീസുമുണ്ട്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് നയാബസാറില്‍നിന്ന് ഒരു ബൈക്കുകാരനെ പോലീസ് പിടിച്ചപ്പോള്‍ കിട്ടിയ മറുപടി ആശ്ചര്യപ്പെടുത്തുന്നതാണ്. പാറപ്പള്ളിയിലെ ജെ.പി.ജാബിര്‍ (21) ആണ് പോലീസ് പിടിയിലായത്.
റോഡരികിലെ ക്യാമറയില്‍ പതിയുമ്പോള്‍ ബൈക്ക് ആരുടേതെന്ന് തിരിച്ചറിയാതിരിക്കാനാണ് നമ്പര്‍ മാറ്റിയതെന്ന മറുപടിയാണ് കിട്ടിയതെന്ന് പോലീസ് പറയുന്നു. റോഡിലൂടെ അമിത...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Rate) കുറഞ്ഞു. ഇന്നലെ സ്വർണവില ഉയർന്നിരുന്നു. 160 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ 160 രൂപ തന്നെയായിരുന്നു വർധിച്ചത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില (Todays Gold Rate) ഇന്ന് 37960 രൂപയാണ്. തുടർച്ചയായ രണ്ട് ദിവസം കുറഞ്ഞ സ്വർണവിലയായിരുന്നു ഇന്നലെ ഉയർന്നത്. എന്നാൽ...
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം തുടരുന്നു. ശിവസേനയുടെ മൂന്ന് എം.എല്‍.എമാര്‍ കൂടി ഏക്‌നാഥ് ഷിന്‍ഡെയുടെ വിമത ക്യാമ്പില്‍ ചേരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടെ ഒമ്പത് സ്വതന്ത്ര എം.എല്‍.എമാര്‍ അടക്കം ‘വിമത സേന’യുടെ എണ്ണം 49 ആയി. വിമത ഗ്രൂപ്പിലെ ശിവസേന എം.എല്‍.എമാരുടെ എണ്ണം 40 ആകും.
ഇന്നലെ രണ്ട് ശിവസേന എം.എല്‍.എമാര്‍ കൂടി അസമിലെ...
കോഴിക്കോട്: തനിക്ക് രാഷ്ട്രീയമില്ലെന്നും താൻ സുന്നി മാത്രമാണെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറിയാവുന്നത്. അന്ന് തങ്ങൾ അതിന്റെ...
റോഡിലെ അഭ്യാസവും മത്സരയോട്ടവും പൊലീസിനെ അറിയിക്കാം. ഇത്തരം പ്രവർത്തികൾക്ക് കടിഞ്ഞാണിടാനൊരുങ്ങിയിരിക്കുകയാണ് മോട്ടർവാഹന വകുപ്പ്. റോഡിലെ അഭ്യാസവും മത്സരയോട്ടവും ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് ചിത്രങ്ങളും വിഡിയോയും സഹിതം പരാതി അറിയിക്കാനുള്ള സംവിധാനവുമായി എംവിഡി രംഗത്ത് എത്തിയിരിക്കുകയാണ്. പതിനാല് ജില്ലകൾക്കായി വ്യത്യസ്ത നമ്പറുകളാണ് എംവിഡി നൽകിയിരിക്കുന്നത്. കേരള പൊലീസിന്റെ സമൂഹമാധ്യമങ്ങളിലൂടെ നമ്പറുകൾ പങ്കുവച്ചിട്ടുണ്ട്.
കേരള പൊലീസിന്റെ പോസ്റ്റിന്റെ പൂർണരൂപം...
പാട്‌ന: ടാറിങ്ങിനേക്കാള്‍ കൂടുതല്‍ കുഴികളുള്ള റോഡുകള്‍ നമ്മുടെ നാട്ടില്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ റോഡിന്റെ കാഴ്ച എത്തുന്ന ദൂരം വരെ നിരവധി ഗര്‍ത്തങ്ങളുള്ള പാട്‌നയിലെ ഈ റോഡ്, അതും ദേശീയപാത, അതൊരു ഒന്നൊന്നര കാഴ്ചയാണ്. അത്തരമൊരു ദൃശ്യമാണ് ബിഹാറില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. മധുബനിയിലെ ദേശീയപാത 227 റോഡിന്റെ ഈ കാഴ്ച നമ്മളെ അക്ഷരാര്‍ഥത്തില്‍ അമ്പരിപ്പിക്കും.
ദൈനിക...
അബുദാബി: ഐഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പ് ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍. ടെലികമ്മ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോരിറ്റിയാണ് (ടി.ഡി.ആര്‍.എ) സാമൂഹിക മാധ്യമങ്ങളിലൂടെ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഐ.ഒ.എസ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലേക്ക് ചില വ്യാജ സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന് ശ്രമിക്കുന്നത്.
ഐഫോണുകളിലുള്ള ഐ മെസഞ്ചര്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇത്തരം മെസേജുകള്‍ ലഭിക്കുകയെന്ന്...
കരിപ്പൂര്‍: വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 27.56 ലക്ഷം രൂപ മൂല്യമുള്ള കറന്‍സികള്‍ കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. കാസര്‍കോട് നെല്ലിക്കുന്ന് തെരുവത്ത് അബ്ദുല്‍ റഹീമിനെയാണ് അറസ്റ്റ് ചെയ്തത്. 48,000 ഇന്ത്യന്‍ രൂപ, 1,14,520 യുഎഇ ദിര്‍ഹം, 24,000 സൗദി റിയാല്‍ എന്നിവയാണ് കണ്ടെടുത്തത്. അടി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ബുധനാഴ്ച...
ഹൊസങ്കടി: ഹൊസങ്കടിയില്‍ ബൈക്ക് മതിലിടിച്ച് യുവാവ് മരിച്ചു. ഹൊസങ്കടി റെയില്‍വെ ഗേറ്റിന് സമീപത്തെ ദിനേഷ് കുമാറിന്റെയും സുമതിയുടെയും മകന്‍ ഡി. ദീക്ഷിത്ത് (30) ആണ് മരിച്ചത്. ഡ്രൈവറായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ച മൂന്ന് മണിയോടെ കട്ടബസാറില്‍ വെച്ച് ദീക്ഷിത്ത് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ വീട്ടുമതിലിടിക്കുകയായിരുന്നു.
പുലര്‍ച്ചെ ജോലിക്ക് പോകുന്ന മത്സ്യതൊഴിലാളികളാണ് റോഡരികില്‍ ബൈക്കിന് സമീപം...
ചാറ്റുകളും കോളുകളും മറ്റ് അപ്‌ഡേറ്റുകളും പ്രതീക്ഷിച്ചുകൊണ്ട് ദിവസത്തില്‍ പലകുറി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നാം. സ്‌കൂളുകളില്‍, ജോലിസ്ഥലങ്ങളില്‍, തൊഴിലിടങ്ങളില്‍ എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി അധികപേരൊന്നും...