Monday, February 16, 2026

Latest news

ബിജെപിയുടെ അവസാന മുസ്‌ലിം എംപിയും പടിയിറങ്ങി; മുസ്‌ലിം എംപിമാരില്ലാതെ കേന്ദ്ര മന്ത്രി സഭ

മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ രാജ്യസഭാ കാലാവധി ഇന്ന് അവസാനിക്കുന്നതോടെ ബിജെപിയുടെ 395 പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരു മുസ്‌ലിം എംപിയും ഉണ്ടാകില്ല. മന്ത്രിയെന്ന നിലയിൽ നഖ്‌വി രാജ്യത്തിന് നൽകിയ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ മന്ത്രിസഭാ യോഗത്തിൽ അഭിനന്ദിച്ചു. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കാലാവധി അവസാനിച്ച മൂന്ന് ബിജെപി...

മധ്യപ്രദേശിൽ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി; വിഡിയോ

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഇന്‍ഡോറിലെ ഖാതിപുര ഏരിയയിലെ വാര്‍ഡ് 20 ല്‍ നിന്നുള്ള ബിജെപി കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥികളുടെ ഓഫീസിലാണ് സംഭവം. ബിജെപി തെരഞ്ഞെടുപ്പ് ഓഫീസില്‍ വച്ചായിരുന്നു സംഭവം. കോണ്‍ഗ്രസ് ആക്രമണത്തില്‍ ഓഫീസ് പൂര്‍ണമായും തകര്‍ന്നതായി ഹിരാ നഗര്‍ എസിപിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട്...

കനത്ത മഴ; മംഗലാപുരത്ത് ഉരുൾപൊട്ടൽ, ടാപ്പിംഗ് തൊഴിലാളികളായ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

മംഗാലപുരം: മംഗലാപുരം പഞ്ചിക്കല്ലുവിൽ ഉരുൾപൊട്ടലിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശി സന്തോഷ്, പാലക്കാട് സ്വദേശി ബിജു, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. മൂന്ന് പേരും റബർ ടാപ്പിങ് തൊഴിലാളികളാണ്. പരിക്കേറ്റ കണ്ണൂർ സ്വദേശി ജോണിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മംഗലാപുരത്ത് ശക്തമായ മഴ തുടരുകയാണ്. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി നിരവധി...

പൊലീസുകാര്‍ക്ക് ഗുണ്ടാബന്ധം; ഡി.വൈ.എസ്.പി ഉള്‍പ്പെടെ ഉളളവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ

പൊലീസുകാര്‍ക്ക് ഗുണ്ടാ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോട്ടയത്ത് ഡിവൈഎസ്പി ഉള്‍പ്പെടെ നാലുപേര്‍ക്ക് എതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ. ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. കുപ്രസിദ്ധ ഗുണ്ടാ തലവന്‍ അരുണ്‍ ഗോപനുമായി ഡിവൈഎസ്പി അടക്കമുള്ള ഉന്നത പൊലീസുകാര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളില്‍ നിന്നും പൊലീസുകാര്‍ മാസപ്പടി പണം വാങ്ങിയെന്നും വിവരം ലഭിച്ചിട്ടുണ്ട്. മാസപ്പടി...

തണുത്തുറഞ്ഞ് സ്വർണവില; രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 1000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിനു 600 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിനു 400 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില (Todays Gold Rate) ഇന്ന് 37,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില...

ആപിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ വാർഷിക ദിനാഘോഷം എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉൽഘാടനം ചെയ്തു

കാസറഗോഡ് : കിംസ് സൺറൈസ് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ആപിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ മൂന്നാം വാർഷികാഘോഷം കാസറഗോഡ് MLA ശ്രീ.എൻ.എ.നെല്ലിക്കുന്ന് ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ എ വി കൃഷ്ണൻ, കോഴ്സ് ഡയറക്ടർ അബൂ യാസർ കെ പി എന്നിവർ ആശംസകൾ നേർന്നു. ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ബി എസ് റാവുവിന്റെ അധ്യക്ഷതയിൽ...

ഭരണഘടനയ്ക്ക് എതിരായ പ്രസംഗം: സജി ചെറിയാനെതിരെ കേസെടുത്തു

തിരുവനന്തപുരം: സജി ചെറിയാന്റെ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ പൊലീസ് കേസെടുത്തു. മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ വെച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ മന്ത്രിയായിരിക്കെ സജി ചെറിയാൻ പ്രസംഗിച്ചത്. മന്ത്രി ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു. കോടതി നിർദേശിച്ചാൽ 24 മണിക്കൂറിനുള്ളിൽ കേസടുക്കണം. ഇതിനാലാണ് പൊലീസ്...

അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്; ഇരുപത്തിരണ്ടുകാരി പ്രസിഡന്‍റ്

ഇടുക്കി:  അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്. യുഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ സനിത സജി പതിനൊന്ന് വോട്ടുകള്‍ നേടി വിജയിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനിത സജി സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.ഉച്ചക്കു ശേഷം നടന്ന വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ നിന്നുള്ള കെ എസ് സിയാദ് വിജയിച്ചു.  എല്‍ ഡി എഫില്‍ നിന്നും യുഡിഎഫിലേക്ക്...

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

തൃശ്ശൂർ: പ്രശസ്ത നടൻ ശ്രീജിത്ത് രവി അറസ്റ്റിലായി. കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. തൃശൂർ വെസ്റ്റ് പൊലീസാണ് ഇന്ന് രാവിലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ...

’35 വര്‍ഷമായി പ്രവാസം, ബാധ്യതകള്‍ തീര്‍ത്തപ്പോള്‍ ഞാനൊരു ബാധ്യത… ഇവിടെ കിടന്ന് ചാകണമെന്നാണ് ആഗ്രഹം’ അറംപറ്റിയത് പോലെ 55 കാരന്റെ വാക്കുകള്‍, നോവ് പങ്കിട്ട് അഷറഫ് താമരശ്ശേരി

തന്റെ സഹായം ഒരിക്കൽ ആവശ്യമായി വരുമെന്ന് പറഞ്ഞ് ഫോൺ നമ്പർ വാങ്ങിപ്പോയ പ്രവാസിയായ മനുഷ്യൻ മരണത്തെ വരിച്ച നോവ് പങ്കിട്ട് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹം തന്റെ വിങ്ങുന്ന അനുഭവം പങ്കുവെച്ചത്. ബസാറിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ തന്റെ അടുത്തേയ്ക്ക് 55 കാരനായ അദ്ദേഹം ഓടി വരികയായിരുന്നുവെന്ന് അഷറഫ് താമരശ്ശേരി...
- Advertisement -spot_img

Latest News

ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം...
- Advertisement -spot_img