Monday, February 16, 2026

Latest news

ശ്രീലങ്ക: ഇന്ധനക്ഷാമം പരിഹരിക്കാന്‍ ചര്‍ച്ച തുടരുന്നു , റഷ്യയില്‍ നിന്ന് കടമായി കൂടുതല്‍ എത്തിച്ചേക്കും

കൊളംബോ: ഇന്ധന ക്ഷാമം  പരിഹരിക്കാന്‍ ശ്രീലങ്ക വിദേശ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി . റഷ്യയില്‍ നിന്ന് ക്രെഡിറ്റ് അടിസ്ഥാനത്തില്‍ കൂടുതല്‍ ഇന്ധനം എത്തിക്കാനാണ് ശ്രമം. കൂടുതല്‍ ഇന്ധനം വരുംദിവസങ്ങളില്‍ രാജ്യത്ത് എത്തിക്കുമെന്ന് ആക്ടിങ് പ്രസിഡന്‍റ് റെനില്‍ വിക്രമസിംഗെ പറഞ്ഞു. ഇതിനിടെ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കാനായി ' നാഷണല്‍ ഫ്യുവല്‍ പാസ് ' ശ്രീലങ്കയില്‍ നിര്‍ബന്ധമാക്കി....

ലഖ്നൗ ലുലുമാളിന് മുന്നിൽ പ്രതിഷേധവുമായി ഹിന്ദുമഹാസഭ; വൻ സുരക്ഷാ സന്നാഹം

ലഖ്നൗ: ഒരാഴ്ച മുമ്പ് ലഖ്നൗവിൽ തുടങ്ങിയ ലുലുമാളിനെതിരെ ഹിന്ദുമഹാസഭയുടെ വൻ പ്രതിഷേധം. മാളിനുള്ളിൽ ചിലർ നമസ്കരിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് വിവാ​ദമുണ്ടായത്.  ശനിയാഴ്ച ലഖ്‌നൗവിലെ ലുലു മാളിന് പുറത്ത് ഹിന്ദു മഹാസഭാ പ്രവർത്തകർ പ്രതിഷേധവുമായെത്തി. പ്രതിഷേധത്തെ തുടർന്ന് ഭാരവാഹികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് വൻ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കാവി പതാകകൾ ഉയർത്തി, മുദ്രാവാക്യങ്ങൾ മുഴക്കിയാണ്...

ശ്രീനിവാസന്‍ വധക്കേസ് പ്രതിക്ക് പണം നല്‍കി: എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു

ദില്ലി: എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ദില്ലിയിലെ കനറ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. ശ്രീനിവാസന്‍ വധക്കേസ് പ്രതിക്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയിരുന്നു. മൂന്നാം പ്രതി അബ്ദുള്‍ റഷീദിനാണ് പണം നല്‍കിയിരുന്നത്. അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.  

പൈവളികയിലെ ഡി.വൈ.എഫ്.ഐ ഡിഫൻസ് മാർച്ച് പിണറായിയുടെ പോലീസിനെ രക്ഷിക്കാൻ: മുസ്ലിം യൂത്ത് ലീഗ്

മഞ്ചേശ്വരം: മുഗു റോഡിലെ പ്രവാസിയായ അബൂബക്കർ സിദ്ധീഖിനെ കൊലപ്പെടുത്തിയ കേസിലെ ക്വട്ടോഷൻ സംഘത്തെ പിടിക്കാനാവാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് മുസ്ലിം യുത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എം.പി ഖാലിദും ജനറൽ സെക്രട്ടറി ബി.എം മുസ്തഫയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ക്വട്ടോഷൻ സംഘം വിദേശത്തേക്ക് കടന്നിട്ടും അവരെ പിടികൂടാനാവാതെ നിരപരാതികളായ അറുപതും, എഴുപതും വയസ്സായ ഗ്രഹനാഥന്മാരെ...

രാജ്യത്ത് ആദ്യമായി 5 ജി നെറ്റ്‌വർക്ക് വിജയകരമായി പരീക്ഷിച്ച് എയർടെൽ

ഹൈദരാബാദ്:  ഇന്ത്യയിലെ ആദ്യത്തെ 5 ജി സ്വകാര്യ നെറ്റ്‌വർക്ക് വിജയകരമായി വിന്യസിച്ച് ഭാരതി എയർടെൽ. ടെലികമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ് അനുവദിച്ച ട്രയൽ സ്പെക്‌ട്രം ഉപയോഗിച്ചാണ് എയർടെല്ലിന്റെ 5G ക്യാപ്‌റ്റീവ് പ്രൈവറ്റ് നെറ്റ്‌വർക്ക് നിർമ്മിച്ചിരിക്കുന്നത്. ട്രയൽ സ്പെക്‌ട്രം ഉപയോഗിച്ച് ഹൈദരാബാദിലെ കൊമേർഷ്യൽ നെറ്റ്‌വർക്കിലാണ് എയർടെൽ തങ്ങളുടെ 5 ജി നെറ്റ്‌വർക്ക് പരീക്ഷിച്ചത്. 1800 MHz ബാൻഡിൽ ലിബറലൈസ്ഡ് സ്പെക്ട്രം...

‘ഇവിടെ പ്രാർത്ഥന അനുവദനീയമല്ല’; ബോർഡു വച്ച് ലഖ്‌നൗ ലുലു മാൾ

ലഖ്‌നൗ: വിവാദങ്ങൾക്ക് പിന്നാലെ ഹാളിൽ പ്രാർത്ഥനയ്ക്ക് അനുമതിയില്ലെന്ന ബോർഡ് വച്ച് ലുലു മാൾ അധികൃതർ. നേരത്തെ, ഹാളിൽ ഏതാനും വിശ്വാസികൾ നമസ്‌കാരം നിർവഹിച്ചത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ, ഹിന്ദു മഹാസഭ അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ മാളിനെതിരെ രംഗത്തുവന്നിരുന്നു. നമസ്‌കാരം ഇനിയും അനുവദിച്ചാൽ സുന്ദരകാണ്ഡം ചൊല്ലുമെന്നായിരുന്നു സംഘടനകളുടെ ഭീഷണി. മാൾ അധികൃതരുടെ...

‘വിഭാഗീയതയുടെ പേരിൽ പ്രാർഥനക്കും ഖബറടക്കത്തിനും അംഗങ്ങളെ തടയാൻ ജമാഅത്ത് കമ്മിറ്റിക്ക് അധികാരമില്ല’; ഹൈക്കോടതി

കൊച്ചി: വിഭാഗീയതയുടെ പേരിൽ പ്രാർഥനക്കും ഖബറടക്കത്തിനും അംഗങ്ങളെ തടയാൻ ജമാഅത്ത് കമ്മിറ്റിക്കടക്കം അധികാരമില്ലെന്ന് ഹൈക്കോടതി. കേരള നദ്‍വത്തുൽ മുജാഹിദ്ദീൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിൽ പള്ളിയിൽ വിലക്കേർപ്പെടുത്തിയ എലപ്പുള്ളി ഏറാഞ്ചേരി ജമാഅത്ത് കമ്മിറ്റിയുടെ നടപടിക്കെതിരെയാണ് കോടതി ഉത്തരവ്. 40 പേർ 2007 മാർച്ചിൽ കേരള നദ്‍വത്തുൽ മുജാഹിദ്ദീൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിരുന്നു. തുടർന്ന് ഇവരെ...

തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾക്ക് നിരോധനം

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിരോധിച്ചു. സുരക്ഷ കണക്കിലെടുത്താണ് തിരുമാനമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. അതീവ സുരക്ഷ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡി യുടെ നേത്യത്വത്തിൽ നടത്തുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. സിനിമാ -സീരിയൽ ചിത്രീകരണ അനുമതി തേടിയുള്ള അപേക്ഷകൾ സർക്കാർ തള്ളി.

ഹൈന്ദവ ദൈവങ്ങളെ ആക്ഷേപിച്ചെന്ന് ആരോപണം; വി.ടി. ബല്‍റാമിനെതിരെ കേസ്

കൊല്ലം: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കെ.പി.സി.സി ഉപാധ്യക്ഷനായ വി.ടി. ബല്‍റാമിനെതിരെ കേസ്. ഹുന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്നാരോപിച്ചാണ് കേസ്. കൊല്ലം സ്വദേശി ജി.കെ. മധു നല്‍കിയ പരാതിയിലാണ് സൈബര്‍ കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കൊല്ലം അഞ്ചാലം മൂട് പൊലീസാണ് ബല്‍റാമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക്...

മങ്കിപോക്‌സ്; സംസ്ഥാനമൊട്ടാകെ ജാഗ്രതാനിര്‍ദ്ദേശം, തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അഞ്ചു ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാലാണ് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. രാവിലേയും വൈകുന്നേരവും ആരോഗ്യ...
- Advertisement -spot_img

Latest News

ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം...
- Advertisement -spot_img