Friday, August 22, 2025

Latest news

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ, ബിൽ ശീതകാല സമ്മേളനത്തിൽ

ദില്ലി : 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാം നാഥ് കോവിന്ദ് കമ്മിറ്റി നൽകിയ റിപ്പോർട്ടാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബിൽ കൊണ്ടുവരാനാണ് തീരുമാനം. രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നതിനാണ് ഇതോടെ തീരുമാനമാകുന്നത്. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ...

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു, പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം, അപകടം ബന്ധുവീട്ടിൽ വെച്ച്

കാസർകോട് : കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കാസർകോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കറണ്ട് ബില്ലിൽ അടിമുടി മാറ്റം; ഉപഭോക്താവിന് സ്വന്തമായി റീഡിങ് നടത്താം, ഓരോ മാസവും ബിൽ ഈടാക്കുന്നത് പരിഗണനയിൽ

തിരുവനന്തപുരം: രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ് ഇബി സജീവമായി പരിഗണിക്കുന്നു. ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റീഡിംഗ് നടത്തി ബില്ല് അടക്കാനും സൗകര്യം ഉണ്ടാകും. സ്പോട്ട് ബില്ലിനൊപ്പം ക്യൂ ആര് കോഡ് ഏര്‍പ്പെടുത്തി ഉടൻ പേയ്മെന്‍റ് നടത്തുന്നതും താമസിയാതെ നിലവിൽ വരും. 1.40 കോടി...

100 രൂപ കൈക്കൂലി ചോദിച്ച് അപമാനിച്ച പൊലീസുകാര്‍, ഇന്ന് കണ്ടാൽ സല്യൂട്ട് അടിക്കണം! ഇത് ‘ഗരിമ’യുടെ പ്രതികാരം

ഒരിക്കല്‍ പൊലീസുകാരില്‍ നിന്ന് നേരിട്ട ഒരു മോശം അനുഭവം, അന്ന് വിദ്യാര്‍ത്ഥിനിയായിരുന്ന ഗരിമ സിംഗ് ഒരു തീരുമാനം എടുത്തു. എത്ര കഷ്ടപ്പെട്ട് പഠിച്ചിട്ടായാലും സിവില്‍ സര്‍വീസ് നേടിയിരിക്കും. കഠിനാധ്വാനം കൈമുതലാക്കി ഗരിമ അത് നേടിയെടുക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും കടുപ്പമേറിയ പരീക്ഷ രണ്ട് വട്ടം ജയിച്ച എല്ലാവര്‍ക്കും ഒരു മാതൃകയാകാനും ഗരിമയ്ക്ക് സാധിച്ചു. ഉത്തർപ്രദേശിലെ...

കാസർകോട് മാതാവിനെ മകൻ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊവ്വലിൽ മാതാവിനെ മകൻ മൺവട്ടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. പൊവ്വൽ പുതിയ പെട്രോൾ പമ്പിനു എതിർ വശത്തുള്ള അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ ജ്യേഷ്ഠൻ മജീദിനു പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. സംഭവത്തിൽ...

ദിവസം ഭാര്യയെ 100 -ലധികം തവണ വിളിക്കും, ഒന്നും മിണ്ടാതെ കട്ടാക്കും, ഭർത്താവ് അറസ്റ്റിൽ, വിചിത്രസംഭവം ജപ്പാനിൽ

ഭാര്യയെയോ ഭർത്താവിനെയോ അവ​ഗണിക്കുന്നത് അത്ര നല്ല കാര്യമല്ല. അതുപോലെ തന്നെയാണ് അവരെ അധികം ബുദ്ധിമുട്ടിക്കുന്നതും. അടുത്തില്ലാത്തപ്പോൾ നിരന്തരം വിളിച്ചു കൊണ്ടിരിക്കുക. ശല്ല്യപ്പെടുത്തുക എന്നതെല്ലാം ഇതിൽ പെടും. അങ്ങനെ, ജപ്പാനിൽ ഭാര്യയെ 100 തവണ വിളിച്ച് ശല്ല്യപ്പെടുത്തിയ ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജപ്പാനിലെ അമാഗസാക്കിയിലാണ് സംഭവം നടന്നത്. 38 -കാരനായ യുവാവ് നിരന്തരം...

എയര്‍ടെല്‍ ഹോം വൈഫൈ കേരളത്തിന്‍റെ മുക്കിലും മൂലയിലും, 14 ജില്ലകളിലും എത്തി; 22 ഒടിടി, 350ലധികം ചാനലുകള്‍

കോഴിക്കോട്: രാജ്യത്തെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാക്കളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍ കേരളത്തിലെ 14 ജില്ലകളിലും ഹോം വൈ-ഫൈ സേവനം വിപുലീകരിച്ചു. ഈ വിപുലീകരണം സംസ്ഥാനത്ത് 57 ലക്ഷം പുതിയ കുടുംബങ്ങളെ കൂടി ഹോം വൈ-ഫൈ സംവിധാനത്തില്‍ ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്ന തരത്തിലുള്ളതാണ് എന്നും കമ്പനി അറിയിച്ചു. എയര്‍ടെല്‍ വൈ-ഫൈ ഉപയോഗിച്ച് ഒരു ഉപഭോക്താവിന് അതിവേഗ വയര്‍ലസ് ഇന്‍റര്‍നെറ്റ്...

കേരളത്തില്‍ നിന്ന് ഐഎസ് റിക്രൂട്ട്മെന്റ് നടക്കുന്നു; യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴി തെറ്റുന്നു, ഗുരുതര ആരോപണവുമായി പി ജയരാജന്‍

കേരളത്തില്‍ നിന്നും ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. അടുത്ത മാസം പുറത്തിറങ്ങുന്ന ‘മുസ്ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പി ജയരാജന്റെ മറുപടി. യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴി തെറ്റുന്നുവെന്നും പി ജയരാജൻ കുറ്റപ്പെടുത്തി. ചെറുപ്പക്കാരില്‍ തീവ്രവാദ ആശയം സ്വാധീനം ചെലുത്തുന്നുവെന്നും പി...

കാസർകോട് ഗതാഗതം നിരോധനം: ചന്ദ്രഗിരി പാലം മുതൽ പ്രസ് ക്ലബ് ജങ്ഷൻ വരെ നാളെ മുതൽ 10 ദിവസം നിരോധനം

കാസർകോട്: ജില്ലയിൽ സംസ്ഥാന പാതയിൽ 10 ദിവസം ഗതാഗതം നിരോധിച്ച് ഉത്തരവിറക്കി. കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലം മുതൽ പ്രസ്ക്ലബ്ബ് ജംഗ്ഷൻ വരെ നാളെ മുതലാണ് ഗതാഗതം നിരോധിച്ചത്. റോഡിൽ നിർമ്മാണ പ്രവർത്തികൾക്കായാണ് ഗതാഗതം നിരോധിച്ചതെന്ന് പൊതുമരാമത്ത് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

വ്യാപക മഴയ്ക്ക് സാധ്യത; സൗദിയില്‍ കാലാവസ്ഥ മുന്നറിയിപ്പ്

റിയാദ് സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിതമായതോ കനത്ത മഴയോ പ്രതീക്ഷിക്കാം. ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ കാര്‍മേഘം മൂടിയ അന്തരീക്ഷമായിരിക്കും.  ചില സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നജ്റാന്‍, മദീന എന്നീ പ്രദേശങ്ങളുടെ ചില മേഖലകളില്‍...
- Advertisement -spot_img

Latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു.

പത്തനംതിട്ട: ഗുരുതര ആരോപണങ്ങൾ വന്നതിനെ പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് രാജി നൽകിയത്. ദേശീയ നേതൃത്വത്തിൻ്റെ...
- Advertisement -spot_img