Friday, November 14, 2025

Latest news

കൊല്ലുന്ന വണ്ടികൾ തല്ലിപ്പൊളിക്കും; ആദ്യം പൊളിക്കുന്നത് മുഹമ്മദ് നിഷാമിന്റെ ഹമ്മർ

തിരുവനന്തപുരം ∙ തൃശൂരിൽ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മർ പൊളിക്കും. കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പൊളിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തു വാഹന റജിസ്ട്രഷൻ (ആർസി) റദ്ദാക്കുന്ന ആദ്യവാഹനമാണിത്. ആർസി റദ്ദാക്കിയാൽ കോടതി അനുമതിയോടെ ഇതു പൊളിക്കും. കണിച്ചുകുളങ്ങര എവറസ്‌റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേഷ്, സഹോദരി...

ഇത് അദാനിയുടെ കാലമല്ലേ..! അദാനി പവർ വരുമാനത്തിലും പവർഫുൾ, മൂന്നുമാസത്തെ ലാഭം ഇങ്ങനെ

ദില്ലി: അദാനി ഗ്രൂപ്പിന് കീഴിലെ പ്രധാനപ്പെട്ട കമ്പനികളിലൊന്നായ അദാനി പവർ ലിമിറ്റഡിന്റെ മൂന്നുമാസത്തെ ലാഭം 4779.86 കോടി രൂപയാണെന്ന് കണക്കുകൾ. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസക്കാലയളവിൽ ആണ് കമ്പനി ഇത്രയും വലിയ നേട്ടം ഉണ്ടാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആകെ 278.22 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ്...

‘ഹർ ഘർ തിരംഗ’: യു.പിയില്‍ അഞ്ച് ലക്ഷം മുസ്‍ലിം വീടുകളിലും മദ്രസകളിലും ദർഗകളിലും ദേശീയപതാക ഉയർത്തുമെന്ന് ബി.ജെ.പി

ലഖ്നൗ: 'ഹർ ഘർ തിരംഗ' ക്യാമ്പയിനിന്റെ ഭാഗമായി ഉത്തർപ്രദേശിലെ അഞ്ച് ലക്ഷത്തോളം മുസ്‍ലിം വീടുകളിലും മദ്രസകളിലും ദർഗകളിലും ത്രിവർണ പതാക ഉയർത്താൻ ബി.ജെ.പി. മദ്രസകളിലും ദർഗകളിലും ത്രിവർണ പതാക ഉയർത്തിയതിന്റെ ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്യാനും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 'കുറഞ്ഞത് 5 ലക്ഷം മുസ്‍ലിം വീടുകളിൽ ത്രിവർണ്ണ...

സോറി, ആളുമാറിപ്പോയി! പൊലീസുകാരന്റെ പോക്കറ്റടിക്കുന്നതിനിടെ പിടിയിൽ

താനൂർ (മലപ്പുറം) ∙ പൊലീസുകാരന്റെ പോക്കറ്റടിക്കാൻ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി. മമ്പുറം നേർച്ച മൈതാനത്ത് മഫ്തിയിലുണ്ടായിരുന്ന താനൂർ സ്റ്റേഷനിലെ സിപിഒ എം.പി.സബറുദ്ദീന്റെ പോക്കറ്റടിക്കാൻ ശ്രമിച്ച തച്ചിങ്ങനാടത്തെ കരുവൻതിരുത്തി വീട്ടിൽ ആബിദ് കോയ (47) ആണ് പിടിക്കപ്പെട്ടത്. തിരക്കുള്ള മൈതാനത്ത് പോക്കറ്റടിക്കും മറ്റും സാധ്യതയുള്ളതിനാൽ ഡിവൈഎസ്പിയുടെ പ്രത്യേക നിർദേശപ്രകാരം മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് ആണെന്നറിയാതെ...

വിദേശത്തുനിന്ന് മടങ്ങിയിട്ടും വീട്ടില്‍ എത്താത്ത പ്രവാസികള്‍ എവിടെ? പോലീസ് വിവരം ശേഖരിക്കുന്നു

വടകര: വിദേശത്തുനിന്ന് മടങ്ങിയിട്ടും വീട്ടിലെത്താതിരിക്കുകയോ, എത്തിയശേഷം കാണാതാവുകയോ ചെയ്യുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നു. സ്വര്‍ണക്കടത്തുസംഘങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. 10 ദിവസത്തിനിടെ കോഴിക്കോട് ജില്ലയില്‍മാത്രം ഇത്തരത്തിലുള്ള മൂന്ന് പരാതികളാണ് ഉയര്‍ന്നത്. ഒന്ന് പേരാമ്പ്രയിലും ഒരോന്നുവീതം വളയത്തും നാദാപുരത്തും. മൂന്നിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ട്. സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോവുകയും പിന്നീട് മരിച്ചനിലയില്‍ കാണുകയും ചെയ്ത പേരാമ്പ്ര പന്തിരിക്കരയിലെ...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎ വിടുമോ? സോണിയയുമായി കൂടിക്കാഴ്ച നടത്തി? പുതിയ രാഷ്ട്രീയ നീക്കം

ദില്ലി: ബിഹാറിൽ നിർണ്ണായക നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. എൻ ഡി എ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്ന് എം എൽ എമാരുടെ അടിയന്തര യോഗം പാറ്റ്നയിൽ നടക്കും. നാളെ എം പിമാരുടെ യോഗവും ചേരും. ആർജെഡിയും കോൺഗ്രസും എം എൽ എ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ആർ ജെ ഡി കോൺഗ്രസ്  ഇടത് പാർട്ടികളുമായി സഖ്യത്തിലായാൽ...

ജയ് ശ്രീറാം ഡി ജെ ഗാനം വെച്ച് ദേശീയ പതാക വീശി ബിജെപി പ്രവർത്തകർ; വീഡിയോ പങ്കുവെച്ച കെ സുരേന്ദ്രന് വിമർശനം

പാലക്കാട്: ജയ് ശ്രീറാം ഡി ജെ ഗാനം വെച്ച് ദേശീയ പതാക വീശിയ ബിജെപി പ്രവർത്തകരുടെ നടപടി വിവാദത്തിൽ. വീഡിയോ പങ്കുവെച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ബിജെപി പ്രവർത്തകരുടേത് ദേശീയ പതാകയെ അപമാനിക്കുന്ന നടപടിയാണ്. ദേശീയ പതാകയോട് അനാദരവ് കാണിച്ചുവെന്നും വിമർശനങ്ങൾ ഉയർന്നു. കെ സുരേന്ദ്രന്റെ പോസ്റ്റിന് താഴെ...

കരച്ചിൽ അസഹ്യമായി, അമ്മ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു; സംഭവം ഹരിപ്പാട്

ഹരിപ്പാട്: കരച്ചിൽ അസഹ്യമായതിനെത്തുടർന്ന് അമ്മ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു. തുലാമ്പറമ്പ് വടക്ക് മണ്ണാറപ്പുഴഞ്ഞിയിൽ ദീപ്തി(26)യാണ് 48 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ വീട്ടിലെ കിണറ്റിലെറിഞ്ഞു കൊന്നത്. നൂലുകെട്ടിനു (ഇരുപത്തിയെട്ടുകെട്ടൽ) ശേഷം കുഞ്ഞ് തുടർച്ചയായി കരയാറുണ്ടെന്നും അതു തനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയതായും ദീപ്തി മൊഴിനൽകിയതായി ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഒ. ശ്യാംകുമാർ പറഞ്ഞു. ഇതേത്തുടർന്ന് ദീപ്തി...

കാസർകോട് ബി.ജെ.പി വിഭാഗീയത: ആർ.എസ്.എസ് യോഗത്തിലും നിലപാട് കടുപ്പിച്ച് മറുപക്ഷം

കാസർകോട്: കാസർകോട്ടെ ബി.ജെ.പിയിലെ വിഭാഗീയത പരിഹരിക്കാൻ ആർ.എസ്.എസ് വിളിച്ച മധ്യസ്ഥ യോഗത്തിലും നിലപാട് കടുപ്പിച്ച് മറുപക്ഷം. ഇവരുടെ കടുംപിടിത്തത്തിനൊടുവിലാണ് പ്രശ്നപരിഹാരത്തിന് പത്തുദിവസമെന്ന സമയപരിധി നിശ്ചയിക്കാൻ ആർ.എസ്.എസ് നിർബന്ധിതമായത്. കൃത്യമായ സമയപരിധി പറയാതെ പിന്നോട്ടില്ലെന്ന നിലപാട് വിമതർ ആവർത്തിച്ചതിൽ ആർ.എസ്.എസ് നേതാക്കൾ യോഗത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കാസർകോട് നഗരസഭ കൗൺസിലർ പി. രമേശൻ, മുൻ കൗൺസിലർ...

നാളെ കറന്‍റ് പോയാല്‍ എന്തു ചെയ്യും? കെഎസ്ഇബിയില്‍ വിളിക്കേണ്ട; അവിടെ ആരും കാണില്ല!

സാധാരണ ഗതിയിൽ കറന്‍റ്  പോയാല്‍ എല്ലാവരും എന്താ ആദ്യം ചെയ്യുക. അടുത്ത വീട്ടില്‍ ലൈറ്റ് ഉണ്ടോയെന്ന് നോക്കും. പിന്നെ കെഎസ്ഇബിയില്‍ വിളിച്ച് പരാതി പറയും. എന്നിട്ടും കാര്യമുണ്ടായില്ലേല്‍ ഒരിക്കല്‍ കൂടി വിളിക്കും, രോഷമറിയിക്കും. ഇതിന് ശേഷവും തിരിഞ്ഞു നോക്കാതിരുന്നാല്‍ കെഎസ്ഇബിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമറിയിച്ച് ഒരു പോസ്റ്റും ഇട്ടേക്കാം. എന്നാല്‍, നാളെ കറന്‍റ് പോയാല്‍...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img