Thursday, February 12, 2026

Latest news

എന്താണ് ഉദ്യോഗ് ആധാർ? രജിസ്റ്റർ ചെയ്താലുള്ള പ്രയോജനങ്ങൾ ഇവയാണ്

ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങൾക്കും ആധാർ എന്താണെന്ന് അറിയുകയും ആധാർ കാർഡ് ഉണ്ടാകുകയും ചെയ്യും. ഒരു വ്യക്തിയുടെ ഐഡന്റിറ്റി തെളിയിൽക്കുന്ന രേഖയാണ് ആധാർ. എന്നാൽ നിങ്ങൾക്ക് ഉദ്യോഗ് ആധാറിനെ കുറിച്ച് എന്തെങ്കിലും അറിയാമോ? എന്തിനുവേണ്ടിയാണ് ഉദ്യോഗ് ആധാർ? ഉദ്യോഗ് ആധാറിനെയും അത് നൽകുന്ന നേട്ടങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ അറിയാം. എന്താണ് ഉദ്യോഗ് ആധാർ? രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം...

സര്‍ക്കാര്‍ കേസ് വാദിക്കാന്‍ പുറത്തുനിന്ന് അഭിഭാഷകർ; ചെലവ് 1.23 കോടി

തിരുവനന്തപുരം∙ സർക്കാർ അഭിഭാഷകരുടെ നീണ്ടനിര ഉണ്ടെങ്കിലും കോടികൾ മുടക്കി കേസ് വാദിക്കാൻ ആളെയിറക്കി സംസ്ഥാന സർക്കാർ. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തി ഒരു വർഷത്തിനുള്ളിൽ ഒന്നേകാൽ കോടി രൂപ വക്കീൽ ഫീസിനത്തിൽ ചെലവാക്കിയെന്ന വിവരാവകാശ രേഖ പുറത്തുവന്നു. നിയമസഭാ കയ്യാങ്കളി കേസിൽ പതിനാറര ലക്ഷമാണു ചെലവ്. സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനായി കേസ് വാദിക്കാൻ...

സെക്‌സില്‍ കൂടുതല്‍ പങ്കാളികള്‍ സ്ത്രീകള്‍ക്ക്; പട്ടികയില്‍ കേരളവും; ദേശീയ കുടുംബ ആരോഗ്യ സര്‍വേ വിവരങ്ങള്‍

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ പതിനൊന്നു സംസ്ഥാനങ്ങളില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു കൂടുതല്‍ ലൈംഗിക പങ്കാളികളെന്ന് ദേശീയ കുടുംബ ആരോഗ്യ സര്‍വേ. ദേശീയ ശരാശരിയില്‍ ഒന്നിലധികം ലൈംഗിക പങ്കാളികളെ കണ്ടെത്തുന്നതില്‍ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ പലമടങ്ങ് മുന്നിലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. കേരളത്തിനു പുറമേ രാജസ്ഥാന്‍, ഹരിയാന, ചണ്ഡിഗഢ്, ജമ്മു കശ്മീര്‍, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട്...

നാളെ അവധി ഇല്ല; സ്കൂളുകൾക്ക് പ്രവൃത്തിദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാ​ഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്. ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. 12ന് ആണ് സ്കൂൾ വീണ്ടും തുറക്കുന്നത്.

‘സ്ഥിരം കുറ്റവാളി’, വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ ശുപാര്‍ശ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഫർസീൻ മജീദിന് നേരെ കാപ്പ ചുമത്താൻ പൊലീസ്. ഫർസീൻ സ്ഥിരം കുറ്റവാളിയാണെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കമ്മീഷണർ, ഡി ഐ ജിക്ക് കൈമാറി. മട്ടന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന്...

‘ഡോളോ നിർമാതാക്കൾ ഡോക്ടർമാർക്ക് നൽകിയത് ആയിരം കോടി’; മെഡിക്കൽ സംഘടന സുപ്രിംകോടതിയിൽ

ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടെ ജനപ്രിയമായ പാരസെറ്റമോൾ ടാബ്‌ലറ്റ് ഡോളോയുടെ നിർമാതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി മെഡിക്കൽ സംഘടന. ടാബ്‌ലറ്റ് രോഗികൾക്ക് നിർദേശിക്കാനായി നിർമാതാക്കൾ ആയിരം കോടി രൂപയുടെ സൗജന്യങ്ങൾ ഡോക്ടർമാർക്ക് കൈക്കൂലി നൽകിയെന്നാണ് ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റപ്രസന്റേറ്റീവ് അസോസിയേഷൻ ഓഫ് ഇന്ത്യ സുപ്രിം കോടതിയിൽ ആരോപിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ...

പവർ കൂടിയ ആൾട്ടോ വീണ്ടും അവതരിച്ചു; മൂന്നാം തലമുറ ആൾട്ടോ കെ10 പുറത്തിറങ്ങി

ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ചെറുകാർ ഏതെന്ന് ചോദിച്ചാൽ വർഷങ്ങളായുള്ള ഉത്തരമാണ് മാരുതി സുസുക്കി ആൾട്ടോ. 40 ലക്ഷത്തിലധികം വിറ്റ ആൾട്ടോ തന്നെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റ പാസഞ്ചർ കാറും. അതിനിടയിൽ ഇടക്ക് വന്നുപോയ ആൾട്ടോ K10 എന്ന മോഡലും ഇന്ത്യക്കാരുടെ മനം കവർന്നു. ബിഎസ് 6 എമിഷൻ നോമുകൾ...

സൗദി അറേബ്യയില്‍ പൊതുസ്ഥലത്ത് ശബ്‍ദമുയര്‍ത്തി സംസാരിച്ചാല്‍ പിഴ ലഭിക്കും

റിയാദ്: സൗദി അറേബ്യയില്‍ പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ ശബ്‍ദമുയര്‍ത്തി സംസാരിച്ചാല്‍ 100 റിയാല്‍ പിഴ ലഭിക്കും. രാജ്യത്തെ പബ്ലിക് ഡെക്കോറം സൊസൈറ്റി (Saudi Public Decorum Society) വൈസ് പ്രസിഡന്റ് ഖാലിദ് അബ്‍ദുല്‍ കരീമാണ് ഇക്കാര്യം അറിയിച്ചത്. പൊതുമര്യാദ നിയമവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു. വിവിധ...

ദിർഹത്തിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്

വിദേശ വിപണിയിൽ അമേരിക്കൻ കറൻസി കരുത്താർജ്ജിച്ചതോടെ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ 23 പൈസയുടെ ഇടിവ് (യു.എ.ഇ ദിർഹത്തിനെതിരെ 21.71 രൂപ) രേഖപ്പെടുത്തി. യു.എസ് ഡോളറിനെതിരെ 79.68 എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞിരിക്കുന്നത്. വിനിമയ വിപണിയിൽ ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 29 പൈസ ഉയർന്ന് 79.45 എന്ന നിലയിലെത്തിയിരുന്നു. ആഗോള വിപണിയിൽ എണ്ണവില കുറയുന്നതോടൊപ്പം...

കൊവി‍ഡ് 19 പിടിപെട്ട് രണ്ട് വർഷത്തിന് ശേഷം ഈ ആരോ​ഗ്യപ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ; പഠനം

മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളെ അപേക്ഷിച്ച് കൊവിഡ് 19 പിടിപ്പെട്ട് രണ്ട് വർഷത്തിന് ശേഷം ഡിമെൻഷ്യ, സൈക്യാട്രിക് അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ദ് ലാൻസെറ്റ് സൈക്യാട്രി ജേണലിൽ പ്രസിദ്ധീകരിച്ച  പഠനത്തിലാണ് ഈ കണ്ടെത്തൽ. 1.25 ദശലക്ഷത്തിലധികം രോഗികളുടെ ആരോഗ്യ രേഖകളുടെ പരിശോധിച്ചു. കൊവി‍ഡ് മഹാമാരിയിൽ നിന്ന് അതിജീവിക്കുന്നവർക്ക് ന്യൂറോളജിക്കൽ, സൈക്യാട്രിക് അവസ്ഥകളുടെ അപകടസാധ്യത...
- Advertisement -spot_img

Latest News

ചരിത്രത്തിലാദ്യമായി ഒമാൻ റമസാൻ മാസപ്പിറവി മുൻകൂട്ടി പ്രഖ്യാപിച്ചു

ഒമാനിൽ ഈ വർഷത്തെ റമസാൻ വ്രതാനുഷ്ഠാനം ഫെബ്രുവരി 19 വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ചരിത്രത്തിലാദ്യമായാണ് മാസപ്പിറവി സംബന്ധിച്ച പ്രഖ്യാപനം...
- Advertisement -spot_img