Wednesday, November 12, 2025

Latest news

ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു

ദില്ലി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാജിവച്ചത്. കോണ്‍ഗ്രസിന്‍റെ തല മുതിര്‍ന്ന നേതാവാണ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങുന്നത്. അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന...

ചൂടുവെള്ളം ഒഴിച്ച് തള്ളവിരൽ പൊള്ളിച്ച് തൊലി ഉരിഞ്ഞുമാറ്റി, റെയിൽവേ പരീക്ഷ ജയിക്കാൻ ഉദ്യോഗാർത്ഥിയുടെ കടുംകെെ

വഡോദര: റെയിൽവേയിൽ ജോലി ലഭിക്കാനായി ഉദ്യോഗാർത്ഥി നടത്തിയ തട്ടിപ്പ് അധികൃതർ കെെയോടെ പിടിച്ചു. മനീഷ് കുമാർ എന്ന ബീഹാർ സ്വദേശി മറ്റൊരാളെ തനിക്ക് പകരം പരീക്ഷയ്ക്ക് പറഞ്ഞുവിടുകയായിരുന്നു. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പരീക്ഷയ്ക്ക് ബയോമെട്രിക് വെരിഫിക്കേഷൻ നിർബന്ധമായിരുന്നു. മനീഷ് കുമാർ ശംബുനാഥ് (26) എന്ന ഉദ്യോഗാർത്ഥി രാജ്യഗുരു ഗുപ്‌ത എന്നയാളെ ആൾ മാറാട്ടം നടത്തി പരീക്ഷ...

സുപ്രീംകോടതി നടപടികൾ ഇന്ന് പൊതുജനങ്ങൾക്ക് തത്സമയം കാണാം; ചരിത്രത്തിലാദ്യമായി ലൈവ് സ്ട്രീമിംഗ്

ദില്ലി: സുപ്രീംകോടതി നടപടികൾ ചരിത്രത്തിൽ ആദ്യമായി ലൈവ് സ്ട്രീം ചെയ്യുന്നു. വിരമിക്കൽ ദിനത്തിൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ നടപടികളാണ് ലൈവ് സ്ട്രീമിങ് വഴി തത്സമയം കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നത്. ചീഫ് ജസ്റ്റിസ് എൻ.വി.രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടികളാണ് വെബ് സ്ട്രീം ചെയ്യുക. പ്രത്യേക പ്ലാറ്റ്‍ഫോം വഴി, ഓഗസ്റ്റ്...

ഫ്രീകിക്ക് താരം ഫിദ ഫാത്തിമയ്ക്ക് ഖത്തർ ലോകകപ്പ് കാണാൻ അവസരം

ഓർക്കുന്നില്ലേ സ്‌കൂളിൽ വെച്ച് നടന്ന ഫുട്‍ബോൾ മത്സരത്തിൽ ഫ്രീകിക്ക് അടിച്ച് താരമായ ഫിദ ഫാത്തിമയെ. ഫിദയ്ക്ക് ഖത്തറിൽ വെച്ച് നടക്കുന്ന ലോകക്കപ്പ് കാണാൻ അവസരം ലഭിച്ചെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മലപ്പുറം തിരൂർക്കാട് സ്വദേശിനിയാണ് ഫിദ ഫാത്തിമ. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിൽ പെൺകുട്ടികൾക്കായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിലാണ് ഫിദയുടെ കിടിലൻ ഫ്രീ കിക്ക്....

ഇന്ത്യയിൽ ആദ്യഘട്ടത്തിൽ 5ജി ലഭ്യമാകുക ഈ നഗരങ്ങളിൽ

ന്യൂഡൽഹി: രാജ്യത്ത് 5ജി സേവനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി വിവിധ സേവനദാതാക്കൾ മുന്നോട്ട് പോകുകയാണ്. മൂന്ന് വർഷത്തിനകം രാജ്യത്ത് എല്ലായിടത്തും സേവനം ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 29 ന് 5ജി സാങ്കേതികവിദ്യ അവതരിപ്പിക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ (IMC) ഉദ്ഘാടനവും അന്ന്...

ഫിഫ ലോകകപ്പ് കാണാൻ വരുന്നവർക്ക് സൗദി അറേബ്യ കൂടി സന്ദർശിക്കാൻ വിസ ലഭിക്കും

റിയാദ്: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 കാണാൻ വരുന്നവർക്ക് അയല്‍രാജ്യമായ സൗദി അറേബ്യ കൂടി സന്ദർശിക്കാൻ അവസരം. ഫിഫ ലോകകപ്പിന്റെ ഭാഗമായി ഖത്തർ അനുവദിച്ച ‘ഹയ്യ’ കാർഡ് കൈവശമുള്ള ഫുട്ബാൾ പ്രേമികൾക്കാണ് സൗദി അറേബ്യയിൽ രണ്ടുമാസം തങ്ങാനുള്ള വിസ അനുവദിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നവർക്കുള്ള ഡിജിറ്റൽ ആൾറൗണ്ട് പെർമിറ്റാണ് ‘ഹയ്യ’...

കേന്ദ്രസർക്കാർ രക്തം കുടിക്കുന്ന പിശാച്; ബി.ജെ.പി രാജ്യത്തിന് ഭീഷണി -തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: കേന്ദ്രസർക്കാറിനെ 'രക്തം കുടിക്കുന്ന പിശാച്' എന്ന് വിശേഷിപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. ബി.ജെ.പി രാജ്യത്തിന് ഭീഷണിയാണ്. അവരെ പുറത്താക്കാൻ താൻ നേതൃത്വം നൽകും. ഈ പരിശ്രമത്തിൽ എല്ലാവരും പങ്കുചേരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഹൈദരാബാദിന് സമീപം കൊംഗരകാലനിൽ പുതിയ കലക്ടറേറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര സർക്കാറുകളെ...

ഏഷ്യാ കപ്പ്: പാക് പോരിന് മുമ്പ് പുതിയ ജേഴ്സി പുറത്തിറക്കി ടീം ഇന്ത്യ

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ജേഴ്സി കിറ്റ് പുറത്തിറക്കി. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പുതിയ ജേഴ്സി ധരിച്ചു നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുന്‍ ജേഴ്സിയില്‍ നിന്ന് പ്രകടമായ വ്യത്യാസങ്ങള്‍ പുതിയ ജേഴ്സിയിലും പ്രത്യക്ഷത്തില്‍ കാണാന്‍ ഇല്ല. ശനിയാഴ്ച തുടങ്ങുന്ന ഏഷ്യാ കപ്പില്‍ ഞായറാഴ്ചയാണ്...

സോഷ്യല്‍ മീഡിയയില്‍ മതചിഹ്നങ്ങളെ അപമാനിച്ചു; ബഹ്റൈനില്‍ രണ്ട് പേര്‍ക്കെതിരെ അടുത്തയാഴ്ച വിധി

മനാമ: ടിക് ടോക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ വഴി മത ചിഹ്നങ്ങളെ അപമാനിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്‍തതിന്റെ പേരില്‍ പിടിയിലായ രണ്ട് പേര്‍ക്കെതിരെ ബഹ്റൈന്‍ ലോവര്‍ ക്രിമിനല്‍ കോടതി അടുത്തയാഴ്ച ശിക്ഷ വിധിക്കും. കേസിലെ രേഖകളും സാക്ഷിമൊഴികളും അന്വേഷണ റിപ്പോര്‍ട്ടുകളും വിശദമായി പരിശോധിച്ച കോടതി അടുത്ത ബുധനാഴ്ച ശിക്ഷ വിധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ...

ഇതാണ് ജീവിതം; പിഞ്ചുകുഞ്ഞിനെയും ചേര്‍ത്തുപിടിച്ച് റിക്ഷ ചവിട്ടുന്ന യുവാവ്, വീഡിയോ

മധ്യപ്രദേശില്‍ നിന്നുള്ള കരളലിയിക്കുന്ന ഒരു കാഴ്ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉപജീവനത്തിന് വേണ്ടി കൈക്കുഞ്ഞിനെ തോളില്‍ കിടത്തി റിക്ഷ വലിക്കുന്ന യുവാവിനെയാണ് ഈ വീഡിയോയില്‍ കാണുന്നത്. ജബല്‍പൂരില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. ഒരു കൈ കൊണ്ട് കുഞ്ഞിനെ പിടിച്ചിട്ടുണ്ട്. മറുകൈ കൊണ്ടാണ് റിക്ഷ ഓടിക്കുന്നത്. രാജേഷ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. രണ്ട് മക്കളുള്ള ഇദ്ദേഹത്തിന് വീട്ടില്‍...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img