Tuesday, February 10, 2026

Latest news

മഞ്ചേശ്വരം ഹൊസങ്കടിയിൽ കാറില്‍ കടത്തിയ എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റില്‍

ഹൊസങ്കടി: കാറില്‍ കടത്തിയ 5.7. ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുണിയയിലെ ശാമിര്‍ (32), ധര്‍മ്മത്തടുക്കയിലെ അസീബ് (30)എന്നിവരാണ് അറസ്റ്റിലായത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8 മണിയോടെ മഞ്ചേശ്വരം എസ്.ഐ എന്‍.അന്‍സാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മംഗളൂരു ഭാഗത്ത് നിന്ന് ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന കാര്‍...

മംഗളൂരുവിൽ ബസ് യാത്രക്കാരനെ ചവിട്ടി താഴെയിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ; ചികിത്സാ ചെലവ് ഏറ്റെടുത്ത് കർണാടക ആർടിസി

മംഗളൂരു: കര്‍ണാടകത്തില്‍ മദ്യപിച്ചെന്ന് ആരോപിച്ച് യാത്രക്കാരനെ ബസില്‍ നിന്ന് ചവിട്ടി താഴെയിട്ട കണ്ടക്ടര്‍ക്ക് എതിരെ നടപടി. അന്വേഷണ വിധേയമായി കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. നട്ടെല്ലിന് പരിക്കേറ്റ യാത്രക്കാരന്‍റെ ചികിത്സാചെലവ് കര്‍ണാടക ആര്‍ടിസി ഏറ്റെടുത്തു. വാക്കേറ്റമുണ്ടായതിന് പിന്നാലെ മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു യാത്രക്കാരനെ ബസ്സിന് പുറത്തേക്ക് കണ്ടക്ടര്‍ ചവിട്ടി വീഴ്ത്തിയത്. പുറം അടിച്ച് വീണ യാത്രക്കാരന്‍റെ നട്ടെല്ലിന് കാര്യമായി പരിക്കേറ്റു....

ചന്തേരയിൽ എം.ഡി.എം.എ.യുമായി ഉപ്പള അമ്പാർ സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട്: അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും 23.46 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി. യുവാവിനെ അറസ്റ്റ് ചെയ്തു. മംഗല്‍പാടി അംബാര്‍ പള്ളത്തെ ഇഡിക്കുഞ്ഞി എന്ന ഇര്‍ഷാദിനെ (32)യാണ് ചന്തേര എസ്.ഐ എം.വി.ശ്രീ ദാസ് അറസ്റ്റ് ചെയ്തത്. ചെറുവത്തൂര്‍ കൊവ്വലിലാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. സംശയം തോന്നിയ നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. എം.ഡി.എം.എ വില്‍പന...

കാപ്പ ചുമത്തിയ യുവാവിന് കുത്തേറ്റ് ഗുരുതരം; ഒമ്പത് പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കുത്തേറ്റ് ഗുരുതര നിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവായ സ്ത്രീക്കും പരിക്കേറ്റു. മീപ്പുഗുരിയിലെ ദീപകിനെയാണ് കൈക്കും കാലിനും കുത്തേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. മീപ്പുഗുരിയിലെ ബന്ധു കെ.കന്യയുടെ വീട്ടില്‍ നില്‍ക്കുന്നതിനിടെ അതിക്രമിച്ച് വീട്ടില്‍ എത്തിയ സംഘം കന്യയെ കയ്യേറ്റം ചെയ്യുകയും ഇവിടെ...

ബിജെപിയിൽ അഴിച്ചുപണി; കേരളത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്, അബ്ദുള്ളകുട്ടിയെ ചുമതലകളിൽ നിന്നും നീക്കി

ദില്ലി : ബിജെപിയിൽ അഴിച്ചുപണി. കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്,  ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതല മുതിർന്ന നേതാക്കൾക്ക് നൽകി. മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതല നൽകി. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയുടെ സഹ ചുമതല നൽകി. ചണ്ഡീഗഡ് സംസ്ഥാനത്തിന്റെ ചുമതല ഇനി ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ്...

ആദൂരിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു; സ്കൂട്ടർ ഓടിച്ച ഭർത്താവ് പരുക്കുകളോടെ രക്ഷപ്പെട്ടു

കാസർഗോഡ് ആദൂരിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. പാണ്ടി സ്വദേശിനി ആമിന (45) ആണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ തെറിച്ച് ലോറിക്ക് അടിയിൽ വീണാണ് അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഒടുവില്‍ കിങ് കോഹ്‌ലിയുടെ സെഞ്ചുറി പിറന്നു

ദുബായ്: രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (60 പന്തില്‍ പുറത്താവതെ 122). ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് കോലി ഇന്ത്യക്ക് വേണ്ടി ടി20 ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി നേടിയത്. കോലിയുടെ കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം...

ട്വന്‍റി20 ലോകകപ്പ്: ഇന്ത്യയുടെ സന്നാഹ മത്സരം ആസ്ട്രേലിയ, ന്യൂസിലാൻഡ് ടീമുകളോട്

ഐ.സി.സി ട്വന്‍റി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയ, ന്യൂസിലാൻഡ് ടീമുകളോട് സന്നാഹ മത്സരം കളിക്കും. ഒക്ടോബർ 17, 19 തീയതികളിൽ ബ്രിസ്ബേൻ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സന്നാഹ മത്സരം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വ്യാഴാഴ്ചയാണ് ലോകകപ്പിൽ പങ്കെടുക്കുന്ന 16 ടീമുകളുടെ സന്നാഹ മത്സരങ്ങളുടെ ഫിക്സ്ചർ പുറത്തുവിട്ടത്. ഒക്ടോബർ 10ന് രണ്ടു തവണ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ്...

കൂടുതല്‍ ഫുട്ബോള്‍ ആരാധകരെ സ്വാഗതം ചെയ്ത് ഖത്തര്‍; ടിക്കറ്റ് ലഭിക്കാത്തവര്‍ക്കും അവസരം

കൂടുതല്‍ ഫുട്ബോള്‍ ആരാധകരെ സ്വാഗതം ചെയ്ത് ഖത്തര്‍. ഹയ്യാ കാര്‍ഡ് ഉള്ളവര്‍ക്ക് മത്സര ടിക്കറ്റില്ലാത്ത മൂന്ന് പേരെ ലോകകപ്പ് സമയത്ത് ഖത്തറിലേക്ക് അതിഥികളായി കൊണ്ടുവരാം. ഇതിനായി നിശ്ചിതഫീസ് അടയ്ക്കണം. ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയാണ് ഹയ്യാകാര്‍ഡ്. നവംബര്‍ ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനത്തിനുള്ള രേഖ കൂടിയാണിത്. ടിക്കറ്റുള്ളവര്‍ക്ക് മാത്രമായിരുന്നു ഹയ്യാകാര്‍ഡ് അനുവദിച്ചിരുന്നത്. അതായത് ടിക്കറ്റ് ലഭിക്കാത്ത...

സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ ചില സംവിധാനങ്ങൾ  കൊണ്ടുവരുന്നു. എന്നാൽ അക്കൗണ്ട് സസ്പെൻഡ് ചെയ്തതുൾപ്പെടെയുള്ള നിലവിലെ കേസുകൾ അതിന്റെ പരിധിയിൽപെടില്ലെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതിനെതിരായ ഒരു കൂട്ടം ഹർജി ജസ്റ്റിസ് യശ്വന്ത് വർമ്മ പരിഗണിക്കുന്നതിനിടെയായിരുന്നു കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്....
- Advertisement -spot_img

Latest News

മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ നിസാരമല്ല; ഗുരുതരമായി പരിക്കേറ്റാൽ വധശ്രമത്തിന് കേസ്

ആലത്തൂർ: മദ്യപിച്ചയാൾ ഓടിച്ച വാഹനംമൂലമുള്ള അപകടത്തിൽ ആർക്കെങ്കിലും ഗുരുതര പരിക്കുണ്ടായാൽ ഇനി വധശ്രമക്കേസ് (308-ാം വകുപ്പ്) വരും. ജില്ലയിലെ പോലീസ് ഹൗസ് ഓഫീസർമാർക്ക് ജില്ലാ പോലീസ് മേധാവി...
- Advertisement -spot_img