Tuesday, February 10, 2026

Latest news

കുട്ടി ഉറങ്ങിപ്പോയത് അറിയാതെ ഡോര്‍ പൂട്ടി; ഖത്തറില്‍ സ്‍കൂള്‍ ബസിനുള്ളില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ദോഹ: ഖത്തറില്‍ നാല് വയസുകാരിയായ മലയാളി ബാലികയ്ക്ക് സ്‍കൂള്‍ ബസിനുള്ളില്‍ ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് മരിച്ചത്. സ്‍കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് അറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്ക് ചെയ്‍തതു പോയത് കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം.  ദോഹ അല്‍ വക്റയിലെ...

മാരകമയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കള്‍ പിടിയില്‍

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ക്ലീന്‍ കാസര്‍കോട്’ ഓപ്പറേഷന്റെ ഭാഗമായി ബേക്കല്‍ ഡിവൈഎസ്പി സുനില്‍ കുമാര്‍ സികെക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാരകമയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പ്, 50 ഗ്രാം കഞ്ചാവ് എന്നിവയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളെ ബേക്കല്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ യുപിയും സംഘവും അറസ്റ്റ്...

ടൈഗർ ബാമിലും പെൻസിൽ ഷാർപ്‍നറിലും സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം, കരിപ്പൂരിൽ കാസര്‍കോട് സ്വദേശി പിടിയില്‍

മലപ്പുറം: കരിപ്പൂരിൽ 40 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണ്ണം കടത്തിയ യാത്രക്കാരൻ പിടിയിൽ. ടൈഗർ ബാം, പെൻസിൽ ഷാർപ്‍നര്‍, ലേഡീസ് ബാഗ് എന്നിവയിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. കാസര്‍കോട് സ്വദേശി മുഹമ്മദ്‌ ഷബീർ ആണ് കസ്റ്റംസ് പിടിയിലായത്.

തീയതി അടിസ്ഥാനത്തില്‍ മെസേജുകള്‍ തെരയാം; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭിക്കുന്നതിനായി ഓരോ ദിവസവും പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുവരികയാണ് വാട്‌സാപ്പ്. ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് ചാറ്റുകളിലെ സന്ദേശങ്ങള്‍ തീയതി അടിസ്ഥാനത്തില്‍ തെരയാന്‍ സാധിക്കുന്ന തരത്തിലുള്ള ഫിച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം താമസിയാതെ അവതരിപ്പിച്ചേക്കുമെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ വാട്‌സാപ്പിന്റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്‌ഡേറ്റിലാണ്. ചാറ്റില്‍ ഒരു...

വൻ വിലക്കുറവിൽ ഐഫോൺ 14 വേണോ? അവസരമുണ്ട്….

ന്യൂഡൽഹി: സെപ്തംബർ ഏഴിനാണ് ഐഫോൺ 14ന്റെ നാല് വേരിയന്റുകൾ ലോകത്തിന് മുന്നിൽ കമ്പനി അവതരിപ്പിച്ചത്. മറ്റു സ്മാർട്ട്‌ഫോണുകളെ അപേക്ഷിച്ച് വിലയാണ് ഐഫോണിനെ വേറിട്ട് നിർത്തുന്നത്. ഒരു പക്ഷേ ആൻഡ്രോയിഡ് പരീക്ഷിച്ച ഫീച്ചറുകളാവും ഐഫോൺ മോഡലുകളിലെങ്കിലും ഐഫോൺ നൽകുന്നൊരു ഗ്ലാമർ പരിവേഷം മറ്റു സ്മാർട്ട്‌ഫോണുകൾക്കില്ല എന്നതാണ് യാഥാർത്ഥ്യം. വിലയും സാധാരക്കാരെ ഈ മോഡലുകളിൽ നിന്ന് അകറ്റുന്നു. മറ്റു...

”മോദി സർക്കാർ തുലയട്ടെ.. ജനാധിപത്യം പുലരട്ടെ”; ഭാരത് ജോഡോ യാത്രയിൽ മലയാളത്തിൽ മുദ്രാവാക്യം വിളിച്ച് കനയ്യകുമാർ

തിരുവനന്തപുരം: ''ജനാധിപത്യം പുലരട്ടെ, മതേതരത്വം പുലരട്ടെ.. മോദി സർക്കാർ തുലയട്ടെ.. അഭിവാദ്യങ്ങൾ.. അഭിവാദ്യങ്ങൾ.. രാഹുൽ ഗാന്ധിക്കഭിവാദ്യങ്ങൾ...'' മുദ്രാവാക്യം വിളിക്കുന്നത് ഏതെങ്കിലും മലയാളിയല്ല, സാക്ഷാൽ കനയ്യകുമാർ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലാണ് മലയാളത്തിൽ മുദ്രാവാക്യം വിളിച്ച് കനയ്യ ശ്രദ്ധനേടിയത്. കനയ്യ വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യമാണ് യാത്രാംഗങ്ങൾ ഏറ്റുവിളിക്കുന്നത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അടക്കമുള്ള...

ക്ഷേത്രത്തിലെ വിവാഹത്തിന് മുസ്ലീം ലീഗിന്റ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു

ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹത്തിന് പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും പേരില്‍ ക്ഷണക്കത്ത് നല്‍കിയ മുസ്ലീം ലീഗ് വേങ്ങര പന്ത്രണ്ടാം വാര്‍ഡ് കമ്മിറ്റിയുടെ നടപടി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വേങ്ങര മനാട്ടിപറമ്പ് റോസ് മാനര്‍ അഗതിമന്ദിരത്തിലെ ഗിരിജയും എടയൂര്‍ ചന്ദനപറമ്പില്‍ രാകേഷും തമ്മിലുള്ള വിവാഹത്തിന്റെ ചടങ്ങിലേക്കാണ് അതിഥികളെ ക്ഷണിച്ചുകൊണ്ട് വേങ്ങര 12ാം വാര്‍ഡ് മുസ്ലിം ലീഗ്, യൂത്ത്...

സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്, തിങ്കളാഴ്ച മുതല്‍ ഓവര്‍ ഡ്രാഫ്റ്റില്‍, സര്‍ക്കാരിന്റെ മൊത്തം ഓണച്ചിലവ് 15000 കോടി

കിറ്റും ബോണസും അടക്കമുളള ഓണച്ചിലവ് കഴിഞ്ഞതോടെ കേരളം നീങ്ങുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. തിങ്കളാഴ്ചയോടെ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലാകുമെന്നാണ് കരുതുന്നത്. അതോടെ ഈ മാസം അവസാനം എപ്പോള്‍ വേണമെങ്കിലും ട്രഷറി പൂട്ടാമെന്ന അവസ്ഥയിലാണ്. കടുത്ത ട്രഷറി നിയന്ത്രണവും ചിലവ് ചുരുക്കലുമില്ലങ്കില്‍ സംസ്ഥാനത്തിന് ദൈനം ദിന ചിലവ് പോലും നടത്താന്‍ കഴിയില്ലന്നാണ് റിപ്പോര്‍ട്ട്. ഓണച്ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍...

മിയാപദവ് ബെജെയില്‍ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി വീട്ടില്‍ കെട്ടിയിട്ട ഗള്‍ഫുകാരനെ പൊലീസ് മോചിപ്പിച്ചു

ഹൊസങ്കടി: ബൈക്കില്‍ തട്ടിക്കൊണ്ടുപോയി വീട്ടില്‍ കെട്ടിയിട്ട ഗള്‍ഫുകാരനെ പൊലീസ് മോചിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെ മിയാപദവ് ബെജെയിലാണ് സംഭവം. ബെജെയിലെ അബൂബക്കര്‍ സിദ്ദിഖി(33)നെയാണ് മഞ്ചേശ്വരം പൊലീസ് മോചിപ്പിച്ചത്. ഇന്നലെ രാത്രി 9.30 മണിക്ക് അബൂബക്കര്‍ സിദ്ദിഖ് കാറില്‍ ഹൊസങ്കടിയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ ഒരു ബൈക്കില്‍ രണ്ട് പേര്‍ പിന്തുടരുകയും കാര്‍ വീട്ടിലെത്തിയപ്പോള്‍ ബൈക്കിലെത്തിയ...

5 ബില്ല്യൺ ഡോളർ ചെലവഴിച്ച് ‘ചന്ദ്രനെ’ നിർമിക്കാനൊരുങ്ങി ദുബായ്; ഉള്ളിൽ നൈറ്റ് ക്ലബും റിസോർട്ടും

5 ബില്ല്യൺ ഡോളർ ചെലവഴിച്ച് ‘ചന്ദ്രനെ’ നിർമിക്കാനൊരുങ്ങി ദുബായ്. ഒരു കനേഡിയൻ ആർകിടെക്റ്റ് കമ്പനിയാണ് ചന്ദ്രൻ്റെ രൂപത്തിൽ റിസോർട്ട് നിർമിക്കുക. 735 അടി ഉയരമുള്ള റിസോർട്ടിൻ്റെ നിർമാണം 48 മാസം കൊണ്ട് തീർക്കാനാണ് ലക്ഷ്യം. ‘മൂൺ വേൾഡ് റിസോർട്ട്സ്’ എന്നാവും ഇതിൻ്റെ പേര്. പ്രതിവർഷം 25 ലക്ഷം ആളുകളെയാണ് റിസോർട്ടിൽ പ്രതീക്ഷിക്കുന്നത്. ഉള്ളിൽ നൈറ്റ്...
- Advertisement -spot_img

Latest News

മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ നിസാരമല്ല; ഗുരുതരമായി പരിക്കേറ്റാൽ വധശ്രമത്തിന് കേസ്

ആലത്തൂർ: മദ്യപിച്ചയാൾ ഓടിച്ച വാഹനംമൂലമുള്ള അപകടത്തിൽ ആർക്കെങ്കിലും ഗുരുതര പരിക്കുണ്ടായാൽ ഇനി വധശ്രമക്കേസ് (308-ാം വകുപ്പ്) വരും. ജില്ലയിലെ പോലീസ് ഹൗസ് ഓഫീസർമാർക്ക് ജില്ലാ പോലീസ് മേധാവി...
- Advertisement -spot_img