Wednesday, November 12, 2025

Latest news

കറിപൗഡറുകളിലെ രാസവസ്തുക്കൾ: പരിശോധന കർശനമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിൽ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധനകൾ കാര്യക്ഷമമാക്കുന്നതിനൊപ്പം കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ( Human Rights Commission calls for stricter testing ). സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് ബാധ്യതയുണ്ടെന്നും...

കനത്തമഴ; ബെംഗളൂരു നഗരത്തില്‍ വീണ്ടും വെള്ളപ്പൊക്കം, ഗതാഗതക്കുരുക്ക്

ബെംഗളൂരു: കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരുവിലെ നിരവധി ജനവാസ കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലായി. ശക്തമായ മഴയില്‍ റോഡുകളില്‍ വെളളക്കെട്ടുണ്ടായതോടെ പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഈയാഴ്ചയില്‍ രണ്ടാം തവണയാണ് നഗരം മഴക്കെടുതിയില്‍ വലയുന്നത്. റോഡെല്ലാം പുഴ പോലെയായതോടെ രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ ഇറക്കിയിരിക്കുകയാണ്. എക്കോസ്പേസ്, ബെല്ലന്തൂര്‍, സര്‍ജാപുര്‍ , വൈറ്റ്ഫീല്‍ഡ്, ഔട്ടര്‍ റിംഗ് റോഡ്, ബി.ഇ.എം.എല്‍ ലേഔട്ട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍...

അരലക്ഷം വരെ വിലകുറയും; വാഹനങ്ങൾക്ക് വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് മാരുതി

നവരാത്രി, ദസറ, ദീപാവലി എന്നിവ ഉൾപ്പെടുന്ന ഉത്സവ സീസണിന് മുന്നോടിയായി മാരുതി സുസുകിയുടെ അരീന ഷോറൂം കാറുകൾ 49,000 രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കോർപ്പറേറ്റ് കിഴിവുകളും എക്‌സ്‌ചേഞ്ച് ബോണസുകളും ഉൾപ്പെടെയാണ് ഓഫറുകൾ ലഭ്യമാവുക. വാഗൺ ആർ, എസ് പ്രസ്സോ, സ്വിഫ്റ്റ്, ഡിസയർ എന്നിവക്കെല്ലാം ഇളവ് ലഭിക്കും. അരീനയുടെ സി.എൻ.ജി ലൈനപ്പായ എർട്ടിഗയിലോ ബ്രെസ്സ,...

നൃത്തം അവതരിപ്പിക്കുന്നതിനിടെ അരങ്ങിൽ കുഴഞ്ഞുവീണ് ഹനുമാൻ കലാകാരൻ; മരിച്ചതറിയാതെ കൈയടിച്ച് കാണികൾ

ലഖ്‌നൗ: ഗണേശോത്സവത്തിൽ നൃത്തപരിപാടി അവതരിപ്പിക്കുന്നതിടെ കുഴഞ്ഞ് വീണ് കലാകാരൻ മരിച്ചു. ഉത്തർപ്രദേശിൽ മെയിൻപുരി കോട്വാലി പ്രദേശത്തുള്ള ബൻഷിഗൗരയിലെ ശിവക്ഷേത്രത്തിൽ ഹനുമാൻ വേഷത്തിൽ കലാപ്രകടനം നടത്തുന്നിതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. 35 കാരനായ ശർമ്മയാണ് മരിച്ചത്. ശർമ വീണപ്പോൾ അത് നൃത്തത്തിന്റെ ഭാഗമാണെന്ന് കരുതി കാണികളാരും കാര്യമാക്കിയില്ല.എന്നാൽ കുറച്ച് നേരം കഴിഞ്ഞിട്ടും അനക്കമില്ലാതായതോടെയാണ് കാണികളും സംഘാടകരും കലാകാരന്റെ അടുത്ത്...

രസത്തിന് തുടങ്ങി, ഇല്ലാതെ പറ്റില്ലെന്നായി.. മയക്കുമരുന്നിന്‌ അടിമകളാകുന്നത് കൂടുതലും 20-25 പ്രായക്കാർ

കാഞ്ഞങ്ങാട്: ബി.ടെക്കും എം.ടെക്കും കഴിഞ്ഞവർ, എം.ബി.എ. ബിരുദമെടുത്തവർ ഇത്തരത്തിൽ ഉന്നതവിദ്യാഭ്യാസം നേടിയവരാണ് മയക്കുമരുന്ന് കേസുകളിൽ പിടിയിലായവരിൽ പലരും. നല്ല സാമ്പത്തികശേഷിയുള്ളവരാണ് ലഹരിക്കടിമകളാകുന്നവരിൽ ഏറെയും. പട്ടിണിയും പ്രാരാബ്ധവും അല്ലെങ്കിൽ മാനസികസംഘർഷം ഇങ്ങനെയുള്ള കാര്യങ്ങളൊന്നും മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരില്ലെന്നാണ്‌ പോലീസിലെയും എക്സൈസിലെയും ഉദ്യോഗസ്ഥർ പറയുന്നത്. 20-നും 25-നുമിടയിൽ പ്രായമുള്ളവരാണ് ഇതിൽ അകപ്പെടുന്നവരിലേറെയും. വെറുതെ രസത്തിന്‌ തുടങ്ങുന്നു. പിന്നീടങ്ങോട്ട് ഇതില്ലാതെ പറ്റില്ലെന്നാകുന്നു. കർണാടകയിൽ പഠിക്കുന്ന...

മേളയ്ക്കിടെ യന്ത്ര ഊഞ്ഞാൽ തകർന്ന് താഴെ വീണു, കുട്ടികളടക്കം അപകടത്തിൽപ്പെട്ടു, വീഡിയോ പുറത്ത്

മൊഹാലി (പഞ്ചാബ്) : ആഘോഷങ്ങൾക്കിടെ കിടിലൻ റൈഡുകളും ഊഞ്ഞാലുകളുമായെത്തുന്ന കാർണിവലുകളും ആളുകളെ ആകർഷിക്കാറുണ്ട്. എന്നാൽ ഇത്തരണമരു കാർണിവൽ ദുരന്തമായി മാറിയതാണ് പഞ്ചാബിലെ മൊഹാലിയിൽ നിന്നുള്ള വാർത്ത. ഞായറാഴ്ച പഞ്ചാബിലെ മൊഹാലിയിലെ ദസറ ഗ്രൗണ്ടിലെ തിരക്കേറിയ മേളയിൽ കുട്ടികളടക്കം നിരവധി ആളുകളുമായി ഉയർന്ന ഉയരത്തിലുള്ള ഊഞ്ഞാൽ തകർന്നുവീണു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്വിംഗ് കറങ്ങുന്നതും...

ഗൂ​ഗിൾ പേ വഴി കൈക്കൂലി; എംവിഡി ഓഫീസുകളിൽ ക്രമക്കേട് വ്യാപകം; വിജിലൻസ് കണ്ടെത്തൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ പരിശോധന. ‘ഓപ്പറേഷൻ ജാസൂസ്’ എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഏജന്റുമാർ അഴിമതി പണം നൽകുന്നത് ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ സംവിധാനം വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പരിവാഹൻ വഴി അപേക്ഷ നൽകിയാലും ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി പണം വാങ്ങുന്നു. പണം...

കോടിയേരിയെ കണ്ട്, കുടുംബാംഗങ്ങളുമായി സംസാരിച്ച് കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും

ചെന്നൈ: മുസ്‌ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപ്പോളോ ആശുപത്രിയിൽ സന്ദർശിച്ചു. ശനിയാഴ്ച രാവിലെ ആശുപത്രിയിലെത്തിയ മുസ്‌ലിം ലീഗ് നേതാക്കൾ കോടിയേരിയുമായും കുടുംബാംഗങ്ങളുമായി സംസാരിച്ചു. അര മണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്.  സിപിഎം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ...

എട്ട് മാസം കൊണ്ട് കരിപ്പൂരിൽ പിടിച്ചത് 112 കോടിയുടെ സ്വർണം, കടത്തുന്നത് മിശ്രിത രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച്

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ പിടികൂടിയത് 112 കോടിക്കുള്ള അനധികൃത സ്വര്‍ണക്കടത്ത്. എയര്‍ കസ്റ്റംസ്, ഡി ആര്‍ ഐ, കസ്റ്റംസ് പ്രിവന്റീവ്, കരിപ്പൂര്‍ പൊലീസ് എന്നീ വിഭാഗങ്ങള്‍ പിടികൂടിയ സ്വര്‍ണക്കടത്തിന്റെ കണക്കാണിത്. കസ്റ്റംസ് 103.88 കോടിയുടെ സ്വര്‍ണം പിടികൂടുകയുണ്ടായി. മൊത്തം 201.9 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതേ...

സിൽവർ ലൈൻ: കേരള-കർണാടക മുഖ്യമന്ത്രിതല ചർച്ചക്ക് ധാരണ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് കേരള - കർണാടക മുഖ്യമന്ത്രിതല ചർച്ചക്ക് ധാരണ. ഈ മാസം അവസാനം ബെംഗളൂരുവിലാണ് ചർച്ച. കോവളത്ത് നടക്കുന്ന മുഖ്യമന്ത്രിമാരുടെ കൗൺസിലിൽ സിൽവർ ലൈൻ അജണ്ടയായി ഉന്നയിച്ചില്ല. തലശ്ശേരി - മൈസൂർ പാത സംബന്ധിച്ച കാര്യവും സംസ്ഥാനങ്ങൾ തമ്മിൽ ധാരണയായ ശേഷം കൗൺസിലിൽ ഉന്നയിച്ചാൽ മതിയെന്നാണ് തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രി...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img