Wednesday, November 12, 2025

Latest news

വ്യാജ തോക്ക് കാണിച്ച് പൊലീസിനെ ഭീഷണിപ്പെടുത്തി രക്ഷപ്പെട്ട കാസർകോട് സ്വദേശി ബംഗളൂരുവിൽ പിടിയിൽ

ബംഗളൂരു: വ്യാജ തോക്ക് കാണിച്ച് കേരളത്തിൽനിന്ന് പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതിയെ കേരള പൊലീസ് ബംഗളൂരു നഗരത്തിൽവെച്ച് പിടികൂടി. കാസർകോട് സ്വദേശി ബി.എം. ജാഫറാണ് അറസ്റ്റിലായത്. സൗത്ത് ഈസ്റ്റ് ബംഗളൂരുവിലെ എച്ച്.എസ്.ആർ ലേഔട്ടിൽനിന്ന് മൂന്നംഗ പൊലീസ് ടീമാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ കുറത്തിക്കാട് പൊലീസ് സ്റ്റേഷനിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം രജിസ്റ്റർ...

മംഗളൂരുവിൽ 6.71 ലക്ഷത്തിന്റെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ

മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 132 ഗ്രാം 24 കാരറ്റ് സ്വർണവുമായി മലയാളി പിടിയിൽ. വ്യാഴാഴ്ച രാവിലെ ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന കാസർകോട് ഹിദായത്ത് നഗറിൽ മർദാലി ഹൗസിൽ മുഹമ്മദ് സിനാൻ (25) ആണ് പിടിയിലായത്. പിടികൂടിയ സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 6,71,880 രൂപ...

എ.കെ.ജി സെന്റര്‍ ആക്രമണം: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന

എ.കെ.ജി സെന്റര്‍ ആക്രമണക്കേസിൽ നിർണ്ണായക വഴിത്തിരിവ്. എ.കെ.ജി സെന്ററിനു നേരെ ബോംബെറിഞ്ഞ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. ബോംബാക്രമണത്തിൽ സൂത്രധാരൻ പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് എന്നും പൊലീസിന് തെളിവ് ലഭിച്ചതായി ആണ് വിവരം. പ്രതി സംഭവശേഷം വിദേശത്തേക്ക് കടന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എകെജി സെന്‍റര്‍ ആക്രമണത്തിലെ സൂത്രധാരന്‍ നിലവിൽ...

10 വീടുകളുടെ ചുമതല ഒരു പാർട്ടിയംഗത്തിന്; ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി സി.പി.എം.

കണ്ണൂർ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാ ഒരുക്കങ്ങൾ നേരത്തേയാരംഭിച്ച് സി.പി.എം. സംസ്ഥാനത്തെ 20 ലോക്‌സഭാമണ്ഡലങ്ങളെ അടിസ്ഥാനപ്പെടുത്തി പാർട്ടി കമ്മിറ്റികൾ രൂപവത്‌കരിച്ചു. നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കിയുള്ള കമ്മിറ്റികളുടെ രൂപവത്‌കരണം നടക്കുന്നു. പഞ്ചായത്ത്-വാർഡ്-ബൂത്ത്‌ അടിസ്ഥാനത്തിലുള്ള കമ്മിറ്റികൾ തുടർന്ന് നിലവിൽവരും. 10 വീടുകളുടെ ചുമതല ഒരു പാർട്ടിയംഗത്തിന് നൽകിയായിരിക്കും ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം. സംസ്ഥാന കമ്മിറ്റിയംഗങ്ങളാണ് ലോക്‌സഭാ മണ്ഡലം കമ്മിറ്റികളുടെ...

ഗണപതി വിഗ്രഹ നിമഞ്ജനത്തിനിടെ ആറ് പേര്‍ മുങ്ങി മരിച്ചു

ദില്ലി : ഹരിയാനയിലെ മഹേന്ദർഗഡ്, സോനിപത് ജില്ലകളിൽ വെള്ളിയാഴ്ച വൈകുന്നേരം ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനിടെ ആറ് പേർ മുങ്ങിമരിച്ചു. മഹേന്ദർഗഡിലെ കനാലിൽ നാല് യുവാക്കളാണ് മുങ്ങിമരിച്ചത്. സോനിപത്തിലെ യമുന നദിയിൽ രണ്ട് പേരും മുങ്ങിമരിച്ചു. ഏഴടിയോളം ഉയരമുള്ള വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് ഒമ്പത് യുവാക്കൾ മഹേന്ദർഗഡിലെ കനാലിൽ ഒഴുക്കിൽപ്പെട്ടത്. ജില്ലാ ഭരണകൂടം എൻഡിആർഎഫിന്റെ സഹായത്തോടെ...

പൗരത്വ ഭേദഗതി നിയമം: അടിയന്തര യോഗം ചേർന്ന് മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് സുപ്രിംകോടതിയിൽ നൽകിയ ഹരജിയിൽ തിങ്കളാഴ്ച വാദംകേൾക്കാനിരിക്കുന്ന സാഹചര്യത്തിൽ പാർട്ടി ഉന്നതാധികാര സമിതി ഓൺലൈനിൽ യോഗം ചേർന്നു. അഭിഭാഷകരുമായി ചേർന്ന് കേസ് നടപടിക്രമങ്ങളുടെ മേൽനോട്ടം വഹിക്കാൻ അഡ്വ. ഹാരിസ് ബീരാൻ, അഡ്വ. മുഹമ്മദ് ഷാ എന്നിവരെ യോഗം ചുമതലപ്പെടുത്തി. കേസ് സംബന്ധിച്ച പുതിയ വിവരങ്ങൾ ദേശീയ...

മഞ്ചേശ്വരം ഹൊസങ്കടിയിൽ കാറില്‍ കടത്തിയ എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റില്‍

ഹൊസങ്കടി: കാറില്‍ കടത്തിയ 5.7. ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുണിയയിലെ ശാമിര്‍ (32), ധര്‍മ്മത്തടുക്കയിലെ അസീബ് (30)എന്നിവരാണ് അറസ്റ്റിലായത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8 മണിയോടെ മഞ്ചേശ്വരം എസ്.ഐ എന്‍.അന്‍സാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മംഗളൂരു ഭാഗത്ത് നിന്ന് ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന കാര്‍...

മംഗളൂരുവിൽ ബസ് യാത്രക്കാരനെ ചവിട്ടി താഴെയിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ; ചികിത്സാ ചെലവ് ഏറ്റെടുത്ത് കർണാടക ആർടിസി

മംഗളൂരു: കര്‍ണാടകത്തില്‍ മദ്യപിച്ചെന്ന് ആരോപിച്ച് യാത്രക്കാരനെ ബസില്‍ നിന്ന് ചവിട്ടി താഴെയിട്ട കണ്ടക്ടര്‍ക്ക് എതിരെ നടപടി. അന്വേഷണ വിധേയമായി കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. നട്ടെല്ലിന് പരിക്കേറ്റ യാത്രക്കാരന്‍റെ ചികിത്സാചെലവ് കര്‍ണാടക ആര്‍ടിസി ഏറ്റെടുത്തു. വാക്കേറ്റമുണ്ടായതിന് പിന്നാലെ മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു യാത്രക്കാരനെ ബസ്സിന് പുറത്തേക്ക് കണ്ടക്ടര്‍ ചവിട്ടി വീഴ്ത്തിയത്. പുറം അടിച്ച് വീണ യാത്രക്കാരന്‍റെ നട്ടെല്ലിന് കാര്യമായി പരിക്കേറ്റു....

ചന്തേരയിൽ എം.ഡി.എം.എ.യുമായി ഉപ്പള അമ്പാർ സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട്: അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും 23.46 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി. യുവാവിനെ അറസ്റ്റ് ചെയ്തു. മംഗല്‍പാടി അംബാര്‍ പള്ളത്തെ ഇഡിക്കുഞ്ഞി എന്ന ഇര്‍ഷാദിനെ (32)യാണ് ചന്തേര എസ്.ഐ എം.വി.ശ്രീ ദാസ് അറസ്റ്റ് ചെയ്തത്. ചെറുവത്തൂര്‍ കൊവ്വലിലാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. സംശയം തോന്നിയ നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. എം.ഡി.എം.എ വില്‍പന...

കാപ്പ ചുമത്തിയ യുവാവിന് കുത്തേറ്റ് ഗുരുതരം; ഒമ്പത് പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കുത്തേറ്റ് ഗുരുതര നിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവായ സ്ത്രീക്കും പരിക്കേറ്റു. മീപ്പുഗുരിയിലെ ദീപകിനെയാണ് കൈക്കും കാലിനും കുത്തേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. മീപ്പുഗുരിയിലെ ബന്ധു കെ.കന്യയുടെ വീട്ടില്‍ നില്‍ക്കുന്നതിനിടെ അതിക്രമിച്ച് വീട്ടില്‍ എത്തിയ സംഘം കന്യയെ കയ്യേറ്റം ചെയ്യുകയും ഇവിടെ...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img