ലഖ്‍നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ്. സംഭവത്തിൽ ആറു പേരെ കസ്റ്റഡിയിലെടുത്തതായി ലഖിംപൂർ ഖേരി പൊലീസ് വ്യക്തമാക്കി. ചോട്ടു , ഹഫീസുൽ റഹ്മാൻ, ഹാരിഫ്, സുഹൈൽ ,ജുനൈദ്, കരീമുദീൻ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു....
കോഴിക്കോട്∙ പാർട്ടി ഓഫിസുകളെ സൗജന്യ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റാനൊരുങ്ങി മുസ്‌ലിം യൂത്ത് ലീഗ്. ആദ്യഘട്ടത്തിൽ സംസ്ഥാനമൊട്ടാകെ 50 ‘ജനസഹായി കേന്ദ്രങ്ങൾ’ തുടങ്ങും.
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രാദേശിക തലത്തിലുള്ള പാര്‍ട്ടി ഓഫിസുകളിൽ സൗജന്യ സേവന കേന്ദ്രങ്ങൾ ഒരുക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സഹായങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് അതിവേഗം...
ബെംഗലൂരു: മുന്‍ ഇന്ത്യന്‍ ഓപ്പണറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവുമായ റോബിന്‍ ഉത്തപ്പ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യത്തെയും കര്‍ണാടകയെയെും പ്രതിനിധീകരിക്കാനായതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടെന്നും അതിനാല്‍ നിറഞ്ഞ ഹൃദയത്തോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നുവെന്നും ഉത്തപ്പ ട്വീറ്റില്‍ വ്യക്തമാക്കി.
ഇന്ത്യക്കായി 2006ല്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന ക്രിക്കറ്റില്‍...
ഹൊസങ്കടി: ഹൊസങ്കടി, ഉപ്പള ദേശിയപാതകളില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം. ബൈക്കിന് മുന്നിലേക്ക് നായ ചാടി യതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. മംഗളൂരു ശ്രീനിവാസ കോളേജിലെ വിദ്യാര്‍ത്ഥി ഉപ്പള നയാബസാറിലെ മുസമ്മിലി (20)നാണ് പരിക്ക്. മുഖത്തും കാലിനും പരിക്കേറ്റ മുസമ്മിലിനെ ഉപ്പള സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് വാമഞ്ചൂര്‍...
മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കെ എം ഷാജിക്കെതിരെ വിമര്‍ശനം. പാര്‍ട്ടി വേദികളില്‍ അല്ലാതെ മുസ്ലിം ലീഗിനെതിരെ കെ എം ഷാജി വിമര്‍ശനമുന്നയിക്കുന്നു എന്നാണ് കുറ്റപ്പെടുത്തല്‍. കെ എം ഷാജിക്കെതിരെ നടപടിയെടുക്കണം എന്നും ലീഗ് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ യോഗത്തില്‍. ക്രിയാത്മക വിമര്‍ശനം പാര്‍ട്ടി വേദികളില്‍...
ഒരു മാസത്തിനകം 5ജി സേവനവുമായിഎത്തുമെന്ന് അറിയിച്ച് എയർടെൽ. എയർടെൽ, വോഡഫോൺ, ജിയോ എന്നിവയുൾപ്പെടെയുള്ള പ്രമുഖ ടെലികോം നെറ്റ്‌വർക്ക് ദാതാക്കൾ വരും മാസങ്ങളിൽ 5ജി കൊണ്ടുവരുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എയർടെല്ലിന്റെ പ്രഖ്യാപനം. ഈ വർഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണുള്ളത്. 2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗരപ്രദേശങ്ങളിലും 5ജി...
ലണ്ടൻ: ദിവസം ഒരു സെൽഫിയെങ്കിലും എടുക്കാത്തവർ ഇന്ന് ചുരുക്കമായിരിക്കും. അതിന് സമയമോ സ്ഥലമോ ഒന്നും തടസമേയല്ല. എന്നാൽ അത്തരത്തിലൊരു സെൽഫിയെടുത്ത യുവാവിന് സംഭവിച്ച അബദ്ധമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
കടലിൽ ബോട്ടിൽ സഞ്ചരിക്കുന്ന യുവാവ് കൈയിൽ പിടയ്ക്കുന്ന മീനിനൊപ്പമാണ് സെൽഫിയെടുത്തത്. അയാൾ പല ഭാഗത്ത് നിന്നും പല രീതിയിൽ ഫോട്ടോയെടുത്തു. എന്നാൽ തൊട്ടടുത്ത നിമിഷം അയാൾപോലും...
കണ്ണൂര്‍: താണക്കടുത്ത മുഴത്തടം ഗവ. യു.പി. സ്‌കൂളില്‍ കയറിയ കള്ളന് ഒന്നും ലഭിച്ചില്ല. ഒടുവില്‍ സ്‌കൂളിലെ അരിയെടുത്ത് കഞ്ഞിവെച്ച് കുടിച്ച് സ്ഥലം വിട്ടു. ഇതിനടുത്തുതന്നെ പ്രവര്‍ത്തിക്കുന്ന അങ്കണവാടി, പ്രി-പ്രൈമറി വിഭാഗം, ഹെഡ്മാസ്റ്റരുടെ ഓഫീസ് എന്നിവയുടെ പൂട്ടും തകര്‍ത്തിട്ടുണ്ട്. ഇവിടെനിന്ന് കാര്യമായൊന്നും നഷ്ടപ്പെട്ടില്ല.
കഴിഞ്ഞദിവസം പ്രഭാത് ജങ്ഷനടുത്തുള്ള ബാലവാടിയിലും സമാനമായ കവര്‍ച്ച നടന്നു. രണ്ട് സംഭവങ്ങള്‍ക്കു പിന്നിലും...
കാസറഗോഡ്: ജില്ലയിൽ ഇന്നലെ നായയുടെ കടിയേറ്റത് 18 പേർക്ക്. ഈ മാസം മാത്രം ഇതു വരെയായി 264 പേർക്കാണ് കടിയേറ്റത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രമായി 43 പേർക്കാണ് നായയുടെ കടിയേറ്റത്. ഈ വർഷം ഇതു വരെയായി 4372 പേർക്കും കടിയേറ്റു. ഇതിൽ പൂച്ചയിൽ നിന്നോ, വളർത്തു നായ്ക്കളിൽ നിന്നോ മാന്തലോ കടിയോ ഏറ്റവരും...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...