Monday, November 10, 2025

Latest news

‘ഹിജാബ് ധരിക്കുന്നത് മതപരമെങ്കില്‍ തടയാനാകില്ല’; ദുഷ്യന്ത് ദവെ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി : ഹിജാബ് ധരിക്കുന്നത് തന്റെ മതത്തിന് ഗുണകരമാണെന്ന് ഒരു മുസ്‌ലിം സ്ത്രീ കരുതുന്നുവെങ്കില്‍, അത് എതിര്‍ക്കാന്‍ കോടതികള്‍ക്കോ അധികാരസ്ഥാപനങ്ങള്‍ക്കോ ആകില്ലെന്ന് ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ സുപ്രീംകോടതിയില്‍. ഹിജാബ് കേസില്‍ ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാന്‍ഷു ധുലിയ എന്നിവരുള്‍പ്പെട്ട ബെഞ്ചിന് മുമ്പാകെ തുടര്‍ച്ചായ ഏഴാം ദിവസമാണ് വാദം നടക്കുന്നത്. ലൗ ജിഹാദായിരുന്നു ആദ്യ...

എം.കെ അലി മാസ്റ്റർ മലപ്പുറത്ത് നിന്ന് വന്ന് കാസർകോടിന്റെ സ്വന്തമായിട്ട് 50 വർഷം

ഉപ്പള : മലപ്പുറം വളാഞ്ചേരി സ്വദേശിയായ എം.കെ അലി മാസ്റ്റർ കാസർകോട്ട് കുടിയേറി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അധ്യാപനവും പൊതുപ്രവർത്തനവുമായി 50 വർഷം പിന്നിട്ടു. തളങ്കര പടിഞ്ഞാർ, തെരുവത്ത്, കാവുഗോളി, അടുക്ക്ത്ത്ബയൽ, ഉപ്പള, മംഗൽപാടി എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിൽ ഇദ്ദേഹം അധ്യാപകനായി ജോലി ചെയ്ത് 2008ൽ വിരമിച്ചു. 2010 മുതൽ അഞ്ച് വർഷം മംഗൽപാടി ഗ്രാമ പഞ്ചായത്ത്...

ബ്രിട്ടീഷ് പാദ സേവകൻ സവർക്കരെ മഹത്വവത്കരിക്കുന്നർ രാജ്യത്തിന്റെ ഒറ്റുകാർ: എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

മഞ്ചേശ്വരം: രാജ്യത്തിൻറെ സ്വാതന്ത്ര സമര സേനാനികളെ ഒറ്റുകൊടുത്, ബ്രിട്ടിഷുകാർക്ക് മാപ്പെഴുതി കൊടുത്ത ബ്രിട്ടീഷ് പാദസേവകനായ സവർകാരെ വെള്ളപൂശാനുള്ള മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് യൂണിയൻ വിദ്യാർത്ഥി മാഗസിനിൽ വന്ന ലേഖനം അങേയറ്റം പ്രതിഷേധർഹമാണ് എന്ന് എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നമീസ് കുധുകൊട്ടി, ജനറൽ സെക്രട്ടറി അൻസാർ വോർക്കാടി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. തോക്കിൻ മുന്നിൽ...

യുഎഇയില്‍ ഇനി നാടുകടത്തുന്നതിനുള്ള ചെലവും സ്വയം വഹിക്കണം; അടുത്ത മാസം മുതല്‍ നിയമം പ്രാബല്യത്തില്‍

അബുദാബി: യുഎഇയിൽ അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നതിനുള്ള നിയമം പരിഷ്കരിക്കുന്നു. പുതിയ ഭേദഗതി അനുസരിച്ച് നാടുകടത്താനുള്ള ചെലവ് അനധികൃത കുടിയേറ്റക്കാര്‍ വഹിക്കണം. അടുത്തമാസം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. താമസ രേഖകള്‍ ഇല്ലാത്തവരെയും വീസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്നവരെയും വിവിധ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെയുമാണ് സാധാരണയായി നാടുകടത്താറുള്ളത്. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ പിടിക്കുപ്പെടുമ്പോള്‍...

തൊട്ടാൽ പൊള്ളും? പരസ്യപ്രസ്താവനയിൽ ഷാജിക്കെതിരെ കടുത്ത നടപടിയില്ല

മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി ലക്ഷ്യം വെച്ചുള്ള പരസ്യ പ്രസ്താവനകളില്‍ കെ.എം ഷാജിക്കെതിരെ കടുത്ത നടപടിയില്ല. പ്രസംഗങ്ങളില്‍  സൂക്ഷമത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട സാദിഖലി തങ്ങള്‍ ഷാജിയുടെ വിശദീകരണം തൃപ്തികരമാണെന്ന് പ്രതികരിച്ചു. ഷാജിക്കെതിരെ കടുത്ത നടപടിയുണ്ടായാല്‍ പാര്‍ട്ടിക്ക് പരിക്കേല്‍ക്കുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ഉന്നതാധികാര സമിതിയില്‍പ്പെട്ട എം.കെ മുനീറും  ഇ.ടി മുഹമ്മദ് ബഷീറും കെപിഎ മജീദും പാണക്കാട്ട്...

ഇനി ഇതും കൂടി ഞങ്ങൾ ചെയ്യണോ? സംസ്ഥാനത്തെ മുഴുവൻ പൊലീസുകാരും ധർമ്മ സങ്കടത്തിൽ

കണ്ണൂർ: തെരുവുനായ്ക്കളുടെ വിളയാട്ടവും ഒടുവിൽ സംസ്ഥാനത്തെ പൊലീസിനെ വെട്ടിലാക്കുന്നു. ജനങ്ങളുടെ സുരക്ഷയ്‌ക്കൊപ്പം തെരുവുനായ്ക്കളുടെ സംരക്ഷണവും പൊലീസ് ഉറപ്പാക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി നല്കിയ നിർദ്ദേശം സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലുമെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ പൊലീസുകാർക്കിടയിൽ അമർഷം പുകയുകയാണ്. തെരുവുനായ്ക്കളുടെ കടിയേറ്റു കുട്ടികൾ ഉൾപ്പെടെയുള്ളയവർക്ക് ഗുരുതരമായി പരിക്കേൽക്കുന്ന സാഹചര്യത്തിൽ പലയിടത്തും തെരുവുനായകളെ...

വയറ്റിൽ ഒരു കിലോയിൽ അധികം സ്വർണ്ണം; ദുബായിൽ നിന്നെത്തിയ യുവാവ് പിടിയിൽ

കരിപ്പൂരിൽ ഒരു കിലോയിലധികം സ്വർണം പൊലീസ് പിടികൂടി. ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വാരിയംകോട് സ്വദേശി പി. നൗഫൽ (36) ആണ് പിടിയിലായത്. വയറ്റിനുള്ളിൽ കാപ്സ്യൂൾ രൂപത്തിൽ 1.065 കി. ഗ്രാം സ്വർണ്ണം മിശ്രിതരൂപത്തിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. സ്വർണ്ണത്തിന് വിപണിയിൽ 54 ലക്ഷം രൂപ വില വരും. ഇന്ന് 10.15 ന്...

ഓണം ബമ്പർ സൂപ്പർ ഹിറ്റ്; പൂജ ബമ്പറിന്റെ ഒന്നാം സമ്മാനം 10 കോടിയായി ഉയർത്തി

തിരുവനന്തപുരം: ഓണം ബമ്പർ റെക്കോർഡ് ഇട്ടതിന് പിന്നാലെ പൂജാ ബമ്പറിന്റെ സമ്മാനത്തുക ഉയർത്തി സർക്കാർ. മുൻ വർഷങ്ങളിൽ അഞ്ച് കോടിയായിരുന്ന പൂജ ബമ്പറിന്റെ പുതുക്കിയ സമ്മാനത്തുക 10 കോടിയാണ്. തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പിനോട് അനുബന്ധിച്ച് ധനമന്ത്രി പൂജ ബമ്പറിന്റെ പ്രകാശനം നടത്തിയിരുന്നു. ഇന്ന് മുതൽ ടിക്കറ്റ് വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്. 250 രൂപയാണ് ടിക്കറ്റ് വില. ഈ വർഷത്തെ...

ചാലക്കുടിയില്‍ ബിജെപി സ്വതന്ത്ര കൗണ്‍സിലര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ചാലക്കുടി: നഗരസഭ പോട്ട വാർഡിലെ കൗൺസിലർ കോൺഗ്രസിൽ ചേർന്നു. ബിജെപി സ്വതന്ത്രനായിരുന്ന കൗൺസിലർ വത്സൻ ചമ്പക്കരയാണ് കോൺഗ്രസിൽ ചേർന്നത്. പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ചാലക്കുടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോണ്‍ഗ്രസ് വത്സന്‍ ചമ്പക്കരയെ സ്വീകരിച്ചു. ബെന്നി  ബെഹനാന്‍ എംപിയാണ് അംഗത്വം കൈമാറിയത്. സ്വാതന്ത്ര്യ സമരത്തിലും രാജ്യത്തെ കെട്ടിപ്പടുക്കുന്നതിലും നിര്‍ണായക പങ്കാണ് കോണ്‍ഗ്രസ്...

ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍; സര്‍ക്കാരിന് മുന്നിലുള്ളത് സമാനതകളില്ലാത്ത ഭരണഘടനാ പ്രതിസന്ധി

തിരുവനന്തപുരം: വിവാദബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഉറപ്പിക്കുമ്പോൾ സര്‍ക്കാരിന് മുന്നിലുള്ളത് സമാനതകളില്ലാത്ത ഭരണഘടനാ പ്രതിസന്ധി. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് മുമ്പെങ്ങുമില്ലാത്ത വിധം വഷളായ സന്ദര്‍ഭത്തിൽ എന്തും പ്രതീക്ഷിക്കാമെന്നിരിക്കെ ബില്ലുകൾ സാധുവാക്കാൻ  നിയമപരമായും രാഷട്രീയമായും പോംവഴി തേടാനാണ് സിപിഎമ്മിന്‍റെയും സര്‍ക്കാരിന്റെയും തീരുമാനം. ലോകായുക്ത നിയമ ഭേദഗതിയും ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നും അതിൽ ഒപ്പിടുന്ന...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img