Monday, May 20, 2024

Latest news

പാലക്കാട് കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു; കുടുംബ വഴക്കെന്ന് പൊലീസ്

പാലക്കാട്: കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു .ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് പരിക്കേറ്റത്. മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്.പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പൊലീസ്...

ഒരിക്കലും തെളിയിക്കപ്പെടാതെ പോകുമായിരുന്ന ഒരു ക്രൂര കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താൻ സഹായിച്ചത് ഹിന്ദിയിലെ ഫോൺകോൾ, ഒപ്പം കുടുംബ പശ്ചാത്തലവും

തിരുവനന്തപുരം: ഏറെ വെല്ലുവിളികൾ നിറഞ്ഞ ശ്യാമൾ മണ്ഡൽ കൊലപാതക കേസിൽ വഴിത്തിരിവായത് അന്ന് തിരുവനന്തപുരം സി​റ്റി പൊലീസ് കമ്മിഷണറായിരുന്ന മനോജ് എബ്രഹാം കാട്ടിയ ജാഗ്രതയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഫോർട്ട് സ്​റ്റേഷനിലെ സി.ഐയായിരുന്ന ടി.ആർ.രാജ്‌മോഹനും സംഘവുമാണ് കേസന്വേഷിച്ചത്. ആദ്യഘട്ടത്തിൽ ഒരു തെളിവുമില്ലായിരുന്നു. ഏറെ പണിപ്പെട്ട് ഫോൺ രേഖകളും ശ്യാമളിന്റെ കുടുംബ പശ്ചാത്തലവും അന്വേഷിച്ചാണ് കൊലയാളിയിലേക്കെത്തിയത്. സി.ബി.ഐയും...

‘കച്ചാബദാം’ പോലൊരു റമദാൻ ഗാനം- വൈറൽ വീഡിയോ

ഗാനം പുറത്തിറങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ബംഗാളി വൈറൽ ഗാനം കച്ചാബദാം തരംഗമായി തുടരുകയാണ്. ആരാധകർക്ക് ഇപ്പോഴും കുറവൊന്നുമില്ലെന്നാണ് സമൂഹമാധ്യമങ്ങളുടെ വിലയിരുത്തൽ. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇപ്പോഴും കച്ചാബദാം പല രൂപത്തിലും ഭാവത്തിലും വൈറലാണ്. ഇന്ത്യക്കാർ മാത്രമല്ല, വിദേശികളടക്കം കച്ചാബദാമിന് ചുവടുവെക്കുന്ന വീഡിയോ പുറത്തുവരുന്നുണ്ട്. പാകിസ്താനിലാണ് കച്ചാബദാമിന്‍റെ 'പുതിയ വേർഷൻ' ഇറങ്ങിയിരിക്കുന്നത്. റമദാൻ വ്രതം നോൽക്കുന്നതിനെ കുറിച്ച് പറയുന്ന...

മരിച്ചെന്ന് കരുതി; ഭാര്യ വീണ്ടും വിവാഹിതയായി; 12 വർഷത്തിന് ശേഷം തിരികെ

2009ൽ ബിഹാറിൽ നിന്നും കാണാതായ 23കാരൻ 12 വർഷങ്ങൾക്ക് ശേഷം പാക്കിസ്ഥാൻ ജയിലിൽ നിന്നും തിരിച്ചെത്തി. ഇയാൾ മരിച്ചെന്ന് കരുതിയ വീട്ടുകാർക്ക് തിരിച്ചുവരവ് വലിയ അദ്ഭുതമായി. ബക്സർ ജില്ലയിലെ ഛവി മുസാഹർ എന്ന യുവാവാണ് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. 2007ൽ ഇയാൾ വിവാഹം കഴിച്ചിരുന്നു. ഭർത്താവ് മരിച്ചെന്ന് കരുതി ഭാര്യ രണ്ടാമതും വിവാഹം കഴിക്കുകയും...

ഒരുതരി സ്വര്‍ണ്ണമില്ല: മഹറായി വിശുദ്ധ ഖുര്‍ആന്റെ കോപ്പി; മകന്റെയും മകളുടെയും നിക്കാഹ് ലളിതമായി സുന്ദരമാക്കി കെടി ജലീല്‍

മലപ്പുറം: മക്കള്‍ക്ക് ഒരുതരി സ്വര്‍ണ്ണമില്ല. വിശുദ്ധ ഖുര്‍ആന്റെ കോപ്പിമഹറായി നല്‍കി രണ്ട് ക്കളുടെയും വിവാഹം നടത്തി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍. വിശുദ്ധ ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണത്തിന് പ്രവൃത്തിയിലൂടെയാണ് കെടി ജലീല്‍ മറുപടി നല്‍കിയിരിക്കുന്നത്. കെടി ജലീലിന്റെ മകന്റെയും മകളുടെയും നിക്കാഹാണ് റമദാന്‍ കഴിഞ്ഞയുടന്‍ നടക്കുക. മുസ്ലിംമതാചാര പ്രകാരമുള്ള നിക്കാഹ് മാത്രമാണ്...

ഇനി മുതൽ നൽകേണ്ടത് 10 ഇരട്ടി; 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർ സി നിരക്ക് വർദ്ധിപ്പിച്ചു…

15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർസി പുതുക്കൽ ഫീസ് 10 ഇരട്ടിയാക്കി വർധിപ്പിച്ച് കേന്ദ്ര സർക്കാർ. 2022 ഏപ്രിൽ മുതലാണ് പുതിയ ഫീസ് വർധന പ്രാബല്യത്തിൽ വരിക. സാധാരണക്കാരൻ ഉപയോ​ഗിക്കുന്ന മോട്ടോർസൈക്കിൾ മുതൽ വാണിജ്യാവശ്യങ്ങൾക്കുപയോ​ഗിക്കുന്ന ചരക്ക് വാഹനങ്ങൾക്ക് വരെയാണ് ഈ പത്തിരട്ടിയായ പുതുക്കൽ ഫീസ് ബാധകമായിട്ടുള്ളത്. പുതുക്കൽ നിരക്ക് എങ്ങനെ? ആർസി പുതുക്കൽ ഫീസ് 10 ഇരട്ടിയാക്കിയാണ്...

ചേതേശ്വര്‍ പൂജാരയും മുഹമ്മദ് റിസ്‌വാനും ഒരു ടീമില്‍; ഇന്ത്യ- പാക് താരങ്ങളുടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ലണ്ടന്‍: കൗണ്ടി ക്രിക്കറ്റ് ഇന്നൊരു അപൂര്‍വ സംഗമത്തിന് വേദിയായി. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും ഒരു ഒരേ ടീമില്‍ അരങ്ങേറുന്നുവെന്നുള്ളതാണത്. കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ (ഡിവിഷന്‍ 2) സക്‌സസിന് വേണ്ടിയാണ് ഇരുവരും കളിക്കുന്നത്. മത്സരത്തിന് മുമ്പ് സക്‌സസ് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവിട്ടിരുന്നു. https://twitter.com/SussexCCC/status/1514540374903173121?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1514540374903173121%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSussexCCC%2Fstatus%2F1514540374903173121%3Fref_src%3Dtwsrc5Etfw രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യയും പാകിസ്ഥാനും അന്താരാഷ്ട്ര...

മുസ്‌ലിം വീടുകൾ നിയമവിരുദ്ധമായി തകര്‍ക്കുന്നത് അവസാനിപ്പിക്കുക: ആംനസ്റ്റി ഇന്ത്യ

ഭോപ്പാൽ: മധ്യപ്രദേശിൽ രാമനവമി ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങൾക്കു പിന്നാലെ മുസ്‌ലിം വീടുകളും വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി തകർത്തുകളഞ്ഞ ഭരണകൂട നടപടിയിൽ വിമർശവുമായി ആംനെസ്റ്റി. വലിയ തോതിൽ മുസ്‌ലിം സ്വത്തുവകകൾ നിയമവിരുദ്ധമായി പൊളിച്ചുനീക്കുന്ന നീക്കത്തിൽനിന്ന് ഭരണകൂടം പിന്മാറണമെന്ന് ആംനെസ്റ്റി ഇന്ത്യ വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഖാർഗോണിലാണ് അധികൃതർ വ്യാപകമായി വീടുകളടക്കം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളും...

ട്വിറ്റർ സ്വന്തമാക്കാൻ നീക്കവുമായി എലോൺ മസ്ക്, ഓഫറിനൊപ്പം ഭീഷണിയും

ട്വിറ്റർ (Twitter) സ്വന്തമാക്കാൻ നീക്കം നടത്തി എലോൺ മസ്ക് (Elon Musk). ജനപ്രിയ സമൂഹമാധ്യമായ (Social Media) ട്വിറ്ററിന്റെ മുഴുവൻ ഓഹരികളും (Share) വാങ്ങുവാനാണ് മസ്കിന്റെ നീക്കം. ഒരു ഓഹരിക്ക് 54.20 ഡോള‍‌ർ എന്ന നിലയിൽ 43 ബില്യൺ ഡോള‌‍ർ ആകെ മൂല്യം വരുന്ന ഓഹരികൾ സ്വന്തമാക്കാനാണ് എലോൺ മസ്ക് നീക്കം നടത്തുന്നത്. യുഎസ് സെക്യൂരിറ്റീസ്...

മഅ്ദനിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

ബെംഗളൂരു: ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅ്ദനിയെ ദിവസം ഡിസ്ചാര്‍ജ് ചെയ്തു. പരിപൂര്‍ണ വിശ്രമവും നിരന്തര ചികിത്സാ നിര്‍ദേശങ്ങളും ഡോക്ടര്‍മാര്‍ നല്‍കിയതായി ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വാര്‍ത്താകുറിപ്പിലൂടെ മഅ്ദനി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മഅ്ദനി താമസിക്കുന്ന ഫ്ളാറ്റില്‍ റമദാന്‍ നോമ്പുതുറയോടനുബന്ധിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കവെ...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img