Sunday, September 14, 2025

Latest news

ഹൊസങ്കടി ചെക്ക്പോസ്റ്റില്‍ 5.250 കിലോ വെള്ളി ആഭരണങ്ങളുമായി കര്‍ണാടക സ്വദേശി അറസ്റ്റില്‍

ഹൊസങ്കടി: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തിയ 5.250 കിലോ ഗ്രാം വെള്ളി ആഭരണങ്ങളുമായി കര്‍ണാടക സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശി എ. ഗണേഷിനെ(33)യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഓമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെ മംഗളൂരു ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക...

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ രക്തസാക്ഷി ആഹ്വാനം: വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയെന്ന് സമസ്ത

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിലെ വിവാദ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി സമസ്ത രംഗത്ത്. ശത്രുക്കള്‍ക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിക്കണമെന്ന രീതിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഫ്സല്‍ ഖാസിമി നടത്തിയ പ്രസംഗം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സമസ്ത നേതാക്കള്‍ കുറ്റപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലായിരുന്നു പോപ്പുലര്‍ ഫ്രണ്ട് നേതാവായ അഫ്സല്‍ ഖാസിമിയുടെ വിവാദ...

ഐഫോണ്‍ സ്വന്തമാക്കാന്‍ വന്‍ അവസരം; വന്‍ വിലക്കുറവ്, ഓഫര്‍ ഇങ്ങനെ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഈ മാസം 23 ന് ആരംഭിക്കും. പ്രൈം അംഗങ്ങൾക്കായി സെപ്റ്റംബർ 22 ന് വില്പന ആരംഭിക്കുമെന്നും ആമസോൺ അറിയിച്ചു. ഡിസ്ക്കൗണ്ട് വിലയിൽ ആയിരിക്കും ആപ്പിൾ ഐഫോൺ 12 ലഭ്യമാകുക എന്നാണ് സൂചന. മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും നാല് കളർ ഓപ്ഷനുകളിലുമാണ് ആമസോൺ വെബ്സൈറ്റിൽ ഐഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സെറാമിക്...

ഫേസ്ബുക്ക് പോസ്റ്റിൽ പ്രവാചക നിന്ദയെന്ന് പരാതി; യുവാവ് അറസ്റ്റിൽ

അടിമാലി: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയെന്ന പരാതിയിൽ അടിമാലി സ്വദേശി അറസ്റ്റിൽ. അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസ് (39) ആണ് അറസ്റ്റിലായത്. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ ജോഷി ഫേസ്ബുക്ക് വഴി പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇസ്ലാം മതത്തെയും അവഹേളിച്ചുവെന്നാണ് പരാതി. ജോഷിയുടെ പോസ്റ്റ് വിവാദമായതോടെ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യാൻ...

മൂന്നുവര്‍ഷം കേരളം ചുമത്തിയത് 55 യു.എ.പി.എ കേസുകള്‍

കോഴിക്കോട്; 2018 മുതല്‍ 2020 വരെ കേരളത്തില്‍ ചുമത്തിയത് 55 യു.എ.പി.എ കേസുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യു.എ.പി.എ കേസുകള്‍ ചുമത്തിയതില്‍ ഒന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാരാണുള്ളത്. 2018-2020 കാലയളവില്‍ 1,338 യു.എ.പി.എ കേസുകളാണ് യു.പിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 943 കേസുകളില്‍ യു.എ.പി.എ ചുമത്തി മണിപ്പൂര്‍ സര്‍ക്കാര്‍ രണ്ടാം സ്ഥാനത്തുണ്ട്....

‘ചുവപ്പ് പരവതാനി, കൈ കൊട്ടി പാട്ടുമായി വീട്ടുകാര്‍’; മാളിയേക്കല്‍ തറവാട്ടില്‍ സ്പീക്കര്‍ക്ക് സ്വീകരണം- വീഡിയോ

കണ്ണൂർ :  കേരള നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം തലശ്ശേരിയിലെത്തിയ എ എൻ ഷംസീറിനെ സ്വീകരിച്ച് മാളിയേക്കൽ കുടുംബം. മാളിയേക്കലിലെ വീട്ടുകാരെല്ലാം ചേർന്ന് പാട്ടുപാടിയും കൈകൊട്ടിയും പൂക്കൾ നൽകിയുമാണ് ചുവപ്പ് പരവതാനി വിരിച്ച് സ്പീക്കറെ സ്വീകരിച്ചത്. സ്പീക്കറെ സ്വാഗതം ചെയ്യുന്നുവെന്ന ഗാനം പാടി സ്വീകരിക്കുന്നതിന്റെ വീഡിയോ ഷംസീർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. കഴിഞ്ഞ രണ്ട്...

നടന്‍ നസ്‌ലെന്റെ പേരില്‍ മോദിക്കെതിരെ കമന്റിട്ടത് യുഎഇയില്‍നിന്ന്; വഴിത്തിരിവ്

കൊച്ചി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടന്‍ നസ്‌ലെന്റെ പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്. കമന്റിട്ടത് യുഎഇയില്‍ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പൊലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് ഫെയ്‌സ്ബുക്കിനു കത്തയച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്തു. വ്യാജനെതിരെ നസ്‌ലെന്‍ കാക്കനാട് സൈബര്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ പിറന്നാള്‍...

സ്ഥിരമായി മയക്കുമരുന്ന് കേസില്‍ പെടുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തും: മുഖ്യമന്ത്രി

മയക്കുമരുന്ന് മാഫിയ സ്‌കൂളുകളെ കേന്ദ്രീകരിച്ച് സജീവമാകുകയും വളരുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ മയക്കുമരുന്നിന്റെ ക്യാരിയര്‍മാരായി ഉപയോഗിക്കുന്നു. സ്ഥിരമായി മയക്കുമരുന്ന് കേസില്‍ പെടുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ പിണറായി എക്സൈസ് റെയ്ഞ്ച് ഓഫിസ് കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു സമൂഹത്തെ ഞെട്ടിക്കുന്ന...

ഫയലിൽ തർക്കം: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകളുടെ പ്രവർത്തനം തുടങ്ങാനാവാതെ ഗതാഗതവകുപ്പ്

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ കൈയോടെ പിടികൂടാൻ ഗതാഗതവകുപ്പ് 235 കോടി രൂപ ചെലവാക്കി സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. കെൽട്രോണുമായി ഗതാഗത വകുപ്പുണ്ടാക്കിയ കരാറിൽ സുതാര്യതയില്ലെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ഫയൽ പിടിച്ച് വച്ചത്. ഏപ്രിൽ മാസം മുതൽ ക്യാമറകൾ പ്രവര്‍ത്തന സജ്ജമായിരുന്നെങ്കിലും ഉദ്ഘാടനം നടത്താനോ ക്യാമറകൾ പ്രവര്‍ത്തിപ്പിച്ച് തുടങ്ങാനോ ഗതാഗത വകുപ്പിന് ഇത്...

‘ഹിജാബ് ധരിക്കുന്നത് മതപരമെങ്കില്‍ തടയാനാകില്ല’; ദുഷ്യന്ത് ദവെ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി : ഹിജാബ് ധരിക്കുന്നത് തന്റെ മതത്തിന് ഗുണകരമാണെന്ന് ഒരു മുസ്‌ലിം സ്ത്രീ കരുതുന്നുവെങ്കില്‍, അത് എതിര്‍ക്കാന്‍ കോടതികള്‍ക്കോ അധികാരസ്ഥാപനങ്ങള്‍ക്കോ ആകില്ലെന്ന് ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ സുപ്രീംകോടതിയില്‍. ഹിജാബ് കേസില്‍ ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാന്‍ഷു ധുലിയ എന്നിവരുള്‍പ്പെട്ട ബെഞ്ചിന് മുമ്പാകെ തുടര്‍ച്ചായ ഏഴാം ദിവസമാണ് വാദം നടക്കുന്നത്. ലൗ ജിഹാദായിരുന്നു ആദ്യ...
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img