ഹരിപ്പാട്: ഭാരത് ജോഡോ യാത്ര ഹരിപ്പാടു നിന്ന് പുറപ്പെട്ടപ്പോൾ ശ്രദ്ധാകേന്ദ്രം രാഹുലിനൊപ്പം നടന്ന 'ഇന്ദിരാഗാന്ധി' ആയിരുന്നു! മുടി ഇന്ദിരഗാന്ധിയുടേതുപോലെ വെട്ടി, അതിൽ വെള്ള നിറം പൂശി സാരി ഉടുത്ത് ജോഡോ യാത്രയുടെ മുൻ നിരയിൽ നടന്ന നങ്ങ്യർകുളങ്ങര ബഥനി ബാലികമഠം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മിന്നൂട്ടി എന്ന തസ്‌നിം സുൽത്താനയാണ് കാഴ്ചക്കാരുടെയും രാഹുൽ...
അഹമ്മദാബാദ് : ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്ത് ഡിആർഐയുടെ വൻ ഇ-സിഗരറ്റ് വേട്ട. 48 കോടി വിലവരുന്ന ഇ-സിഗരറ്റ് ആണ് കണ്ടെയ്നറുകളിൽ കടത്താൻ ശ്രമിച്ചത്. നിലം തുടയ്ക്കാനുള്ള മോപ്പുകളാണ് കണ്ടെയ്നറുകളിൽ എന്നാണ് രേഖകളിലുണ്ടായിരുന്നത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് പിടികൂടിയത്. ഈ മാസം 4 ന് സൂറത്തിൽ വച്ച് ഒരു ട്രക്കിൽ കടത്തുകയായിരുന്ന 20 കോടിയുടെ...
ഓണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചാൽ ഏജന്റ് കമ്മീഷനും മറ്റും കിഴിച്ച് 15.5 കോടി രൂപ കൈയിൽ കിട്ടുമെന്നാണ് നാമെല്ലാം ഇതുവരെ കരുതിയിരുന്നത്. ഈ തുക സമ്മാനർഹന്റെ ബാങ്ക് അക്കൗണ്ടിൽ വരുമെന്നത് വസ്തുതയാണെങ്കിലും സമ്മാനർഹൻ നികുതി കൂടി അടച്ച് കഴിയുമ്പോൾ വിനിയോഗിക്കാവുന്ന തുക ഇതിലും കുറയുകയായി.
ഓണം ബമ്പർ സമ്മാനത്തുകയിൽ നിന്ന് എത്ര...
അജ്‍മാന്‍: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തനിക്ക് ലഭിച്ച മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം (65 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) അതിന്റെ 'യഥാര്‍ത്ഥ അവകാശിക്ക്' കൈമാറി മലയാളി യുവാവ്. കോഴിക്കോട് വടകര കോട്ടപ്പള്ളി സ്വദേശി പറഞ്ഞാറയില്‍ ഇബ്രാഹീമിന്റെ മകന്‍ ഫയാസിനായിരുന്നു ഇക്കഴിഞ്ഞ ജൂലൈ 25ന് നടന്ന ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ മൂന്ന് ലക്ഷം...
തിരുവനന്തപുരം; സിനിമാ– സീരിയൽ നടി രശ്മി ഗോപാൽ അന്തരിച്ചു. 51 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം.
ബെംഗളൂരുവിൽ ജനിച്ചുവളർന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളിൽ വേഷമിട്ടു. ‘സ്വന്തം സുജാത’ സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാകുന്നത്. മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
രശ്മിയുടെ അപ്രതീക്ഷിത വിയോഗം...
മഞ്ചേശ്വരം: മോട്ടർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത പണം കണ്ടെത്തി. ആർടി ഓഫിസിൽ നിന്ന് 2000 രൂപയും ഏജന്റിന്റെ കൈവശത്തു നിന്ന് 3000 രൂപയുമാണ് ഡിവൈഎസ്പി കെ.വി.വേണുഗോപാലന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ദേശീയപാത വഴി കടന്നു പോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്നു സർക്കാരിലേക്ക് അടയ്ക്കേണ്ട വിവിധ...
കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ തെരുവ് നായകളെ വന്ധ്യംകരിക്കുന്ന പദ്ധതിക്കായുള്ള 56 ലക്ഷം രൂപ ഉപയോഗിക്കാനാവാതെ കെട്ടികിടക്കുന്നു. പദ്ധതി നടപ്പിലാക്കിയിരുന്ന സ്ഥാപനത്തിന് ലൈസന്‍സ് പുതുക്കി കിട്ടാന്‍ വൈകിയതിനാലാണിത്. ഇതോടെ മെയ് മുതല്‍ ജില്ലയില്‍ പദ്ധതി നിലച്ചിരിക്കുകയാണ്.
തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ അഥവാ എബിസി പദ്ധതി സംസ്ഥാനത്ത് ആദ്യം നടപ്പിലാക്കിയത് കാസര്‍കോട്...
സംസ്ഥാന സര്‍ക്കാരുമായുള്ള പരസ്യ ഏറ്റുമുട്ടലിനിടെ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ന് 11:45 നു രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ക്കും. വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരായ തെളിവുകള്‍ പുറത്തു വിടുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.
കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാവീഴ്ച സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും, മുഖ്യമന്ത്രിയുടെ കത്തും ഉള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തുവിടുമെന്നാണ് വിവരം.കണ്ണൂരില്‍...
ഒന്നാം സമ്മാനം കിട്ടിയ കേരള ഭാഗ്യക്കുറിയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ സംഘം സമ്മാനാര്‍ഹനായ ആളെ സമീപിപ്പിച്ചത് സ്വകാര്യ ബാങ്ക് ജീവനക്കാരെന്ന പേരിലാണെന്ന് പൊലീസ്. ഈ സംഭവത്തില്‍ എട്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി അലവിയുടെ പരാതിയിലാണ് മഞ്ചേരി പൊലീസിന്റെ നടപടി. അലനല്ലൂര്‍ തിരുവിഴാംകുന്ന് മൂജിബ്, പുല്‍പറ്റ കുന്നിക്കല്‍ പ്രഭാകരന്‍, ശ്രീകൃഷ്ണപുരം സ്വദേശികളായ...
കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിലെ എല്ലാവരും ഒരു കുടക്കീഴില്‍ ഒരുമിച്ച് മുന്നോട്ടുപോകുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗിലുള്ളവരൊക്കെ പറയുന്നത് ഒരേ രാഷ്ട്രീയമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ ലീഡര്‍ഷിപ്പാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം മുണ്ടിത്തൊടികയില്‍ മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ലീഗിലെ...
കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...